Latest News

University Announcements 30 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 30 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എല്‍.എല്‍.ബി. – പുതുക്കിയ പരീക്ഷാകേന്ദ്രത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ 2021 സെപ്റ്റംബര്‍ 2 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷകള്‍ക്കും, സെപ്റ്റംബര്‍ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷകള്‍ക്കും കോവിഡ് – 19 ന്റെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം വാടക്കല്‍ ആലപ്പുഴ യു.ഐ.എം. സബ്‌സെന്ററായി അനുവദിച്ചിരിക്കുന്നു. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അതാത് കോളേജ് പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

പുതുക്കിയ പരീക്ഷാസമയം

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.എസ്.സി. മാത്‌സ്/കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ./ബി.ബി.എ. (വിദൂരവിദ്യാഭ്യാസം – എസ്.ഡി.ഇ.) പരീക്ഷകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈംടേബിള്‍ പ്രകാരം പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരുന്നത് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയായി പുനഃക്രമീകരിച്ചിരിക്കുന്നു.

ഐ.എം.കെ.,യു.ഐ.എം. – എം.ബി.എ. പ്രവേശനം – തീയതി നീട്ടി

കേരളസര്‍വകലാശാലയിലെ ഐ.എം.കെ., യു.ഐ.എം. എന്നിവിടങ്ങളിലെ എം.ബി.എ. പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയിരിക്കുന്നു. ഐ.എം.കെ. പ്രവേശനത്തിന് സെപ്റ്റംബര്‍ 13 വരെയും യു.ഐ.എം. പ്രവേശനത്തിന് സെപ്റ്റംബര്‍ 20 വരെയും അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

University Announcements: കാലിക്കറ്റ് സർവകലാശാല

എം.എസ് സി. ബയോകെമിസ്ട്രി പ്രവേശന പരീക്ഷ

കാലിക്കറ്റ് സർവകലാശാല എം.എസ് സി. ബയോകെമിസ്ട്രി പ്രവേശനത്തിന് സപ്തംബർ 2-ന് നടത്താനിരുന്ന പരീക്ഷ മൂന്നിലേക്ക് മാറ്റി. പുനക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ. (https:// admission.uoc.ac.in)

യു.ജി., പി.ജി. എന്‍ട്രന്‍സ് ഹാൾ ടിക്കറ്റ്

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകള്‍ സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെയും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്. സപ്തംബര്‍ 2 മുതൽ 8 വരെയുള്ള പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ admission.uoc.ac.in ലഭിക്കും.

Read More: University Announcements 27 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 30 august 2021

Next Story
Victers Channel Timetable August 31: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 31 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com