University Announcements 30 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും,
Kerala University Announcements: കേരള സര്‍വകലാശാല
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലമെന്ററി (യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം) ഒക്ടോബര്‍ 2020 (2018 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ റീവാല്യുവേഷന് സെക്ഷനില്‍ (ഇ.ജെ.ഢകക – ഏഴ്) മെയ് 3, 4, 5 തീയതികളില്‍ ഹാജരാകേണ്ടതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.) (2014 സ്കീം – 2017 അഡ്മിഷന് – റെഗുലര്‍/2014 – 2016 അഡ്മിഷന് – സപ്ലിമെന്ററി, 2011 സ്കീം – 2013 അഡ്മിഷന് – സപ്ലിമെന്ററി, 2006 സ്കീം – മേഴ്സിചാന്‍സ്) പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ മെയ് 10 വരെയും 150 രൂപ പിഴയോടെ മെയ് 14 വരെയും 400 രൂപ പിഴയോടെ മെയ് 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. 2006 സ്കീം മേഴ്സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാഫീസിനു പുറമേ മേഴ്സിചാന്‍സ് ഫീസ് കൂടി അടയ്ക്കേണ്ടതാണ്.
Read Here: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാ ഫലം ജൂണ്‍ 20ന്
പരീക്ഷാഫലം
കേരളസര്‍വകലാശാല 2020 ഒക്ടോബറില്‍ നടത്തിയ എം.സി.എ. (2015 സ്കീം) നാല്, രണ്ട് സെമസ്റ്ററുകളുടെ (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2019 അഡ്മിഷന്, സപ്ലിമെന്ററി – 2018 അഡ്മിഷന്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാവിജ്ഞാപനം
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷൾക്ക് 05.05.2021 മുതൽ 11.05.2021 വരെ പിഴയില്ലാതെയും 15.05.2021 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 24.05.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റ്
ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലേക്ക് അപ്ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയിലെ അഫീലിയേറ്റഡ് കോളേജുകളിൽ നിന്നും 2016-2019, 2017-2020 വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾ 31.05.2021 നകം ആധാറിന്റെ പകർപ്പിൽ രജിസ്റ്റർ നംബറും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും രേഖപ്പെടുത്തി താഴെ പറയുന്ന വിലാസത്തിൽ മെയിൽ ചെയ്യേണ്ടതാണ്:
ബി. കോം. soeg2@kannuruniv.ac.in
ബി. എസ് സി./ ബി. സി. എ. soeg5@kannuruniv.ac.in
ബി. എ./ ബി. ബി. എ./ ബി. ബി. എം./ ബി. എസ്. ഡബ്ല്യു/ ബി. ടി. ടി. എം. soeg6@kannuruniv.ac.in
തീയതി നീട്ടി
അഫീലിയേറ്റഡ് കോളേജുകളിലെ വിവിധ ഒന്നാം സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി:
ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 – 10.05.2021
ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), നവംബർ 2020 – 18.05.2021
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2020 – 20.05.2021
വിദൂര വിദ്യാഭ്യാസം മുഖേന വിവിദ പ്രോഗ്രാമുകളിലേക്ക് മെയ് 4 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് സമർപ്പിക്കേണ്ട അവസാന തീയതി- മെയ് 14.