University Announcements 29 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ/ യു.ഐ.റ്റി./ഐ.എച്ച്.ആര്‍.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള എസ്.സി./എസ്.ടി. സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്‌പോട്ട്
അലോട്ട്‌മെന്റ് നടത്തുന്നു.
തിരുവനന്തപുരം മേഖലയിലേത് ഒക്‌ടോബര്‍ മൂന്നിന് പാളയത്തെ സെനറ്റ്ഹൗസിലും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലേത് ആറിന് കൊല്ലം എസ്.എന്‍ കോളജിലും നടക്കും.
വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇതു വരെ അഡ്മിഷന്‍ ഫീ അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ 930 രൂപ അടയ്ക്കണം. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുന്‍പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ട രണ്ടാം ഘട്ട അലോട്ട്‌മെന്റ്
എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടുളള
പക്ഷം ഫീസ് ഒടുക്കി (നിലവില്‍ യൂണിവേഴ്‌സിറ്റി ഫീ അടയ്ക്കാത്തവര്‍) അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഹാജരാകണം. സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ആറ് എന്നീ തീയതികളിലാണ് കോളജ്
പ്രവേശനം.
കമ്യൂണിറ്റി ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ സമയത്ത് കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒന്നാം വര്‍ഷ ബി എഡ് പ്രവേശനം: മാനേജ്‌മെന്റ് ക്വാട്ട റജിസ്‌ട്രേഷന്‍
സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, സ്വാശ്രയ കെ.യു.സി.ടി.ഇ. കോളജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് ഇതുവരെയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 30 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കെ.യു.സി.ടി.ഇ. കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ അഡ്മിഷന്‍ പോര്‍ട്ടലിലെ മാനേജ്‌മെന്റ് ക്വാട്ട എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. മറ്റു കോളേജുകളിലേക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും മതിയായ രേഖകളും സഹിതം അതാത് കോളജില്‍ സമര്‍പ്പിക്കണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍), മേയ് 2021 പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 ല്‍ നിന്നും ഒക്‌ടോബര്‍ അഞ്ചു വരെ നീട്ടി.
പ്രാക്ടിക്കല്‍/വൈവ
ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.സി.എസ്.എസ്. 2 (യ) ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2016, 2017, 2018, 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013, 2014, 2015 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 6 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ.ഇക്കണോമിക്‌സ്, ജൂണ്‍ 2022 പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 6, 7 തീയതികളിലും ബിസിനസ് ഇക്കണോമിക്‌സ്, ജൂണ്‍ 2022 പരീക്ഷ യുടെ വൈവ 7 നും നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 30 ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തും.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
സ്പോട്ട് അലോട്ട്മെന്റ്
സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ എം.എസ്.സി ബയോഫിസിക്സ് കോഴ്സില്‍ ജനറല്‍, എച്ച്.ഒ.ബി.സി. വിഭാഗങ്ങളില്‍ ഒരോ ഒഴിവുണ്ട്.
മേയ് 27, 29 തീയതികളില്‍ സര്‍വകലാശാല നടത്തിയ എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒക്ടോബര്‍ 10ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം.
പരീക്ഷ മാറ്റി
സെപ്റ്റംബര്‍ 30 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ – 2021 അഡ്മിഷന്‍ – റഗുലര്‍ , 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ – സപ്ലിമെന്ററി) കോഴ്‌സിന്റെ ലേണിംഗ് ആന്‍ഡ്് ടീച്ചിങ് പരീക്ഷ ഒക്ടോബര്‍ 14 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒക്ടോബര്‍ 10 ന് നടക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജി – സി.എസ്.എസ്. (2019 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ ആറു വരെയും പിഴയോടു കൂടി ഒക്ടോബര്‍ ഏഴിനും സൂപ്പര്‍ഫൈനോടു കൂടി ഒക്ടോബര്‍ 10 വരെയും അപേക്ഷ നല്‍കാം. പരീക്ഷാ ഫീസിനു പുറമെ പേപ്പറൊന്നിന് 50 രൂപ നിരക്കില്‍ സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.
പ്രാക്ടിക്കല്‍ പരീക്ഷ
ജൂണില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ടെക്നോളജി (2021 അഡ്മിഷന്‍ – റഗുലര്‍) പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ ആറു മുതല്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ വച്ച് നടക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍, വൈവ
ഒന്നാം വര്‍ഷ ബി.പി.ടി. (2008 അഡ്മിഷന്‍ മുതല്‍ – സപ്ലിമെന്ററി, മെഴ്സി ചാന്‍സ് – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ / വൈവാ വോസി പരീക്ഷ ഒക്ടോബര്‍ 10 മുതല്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2020 അഡ്മിഷന്‍ – റഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷന്‍ – സപ്ലിമെന്ററി, 2016 അഡ്മിഷന്‍ – ഒന്നാം മെഴ്സി ചാന്‍സ് – സെപ്റ്റംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 10 ന് നടക്കും.
പരീക്ഷാ ഫലം
ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ആക്ചൂരിയല്‍ സയന്‍സ്, (സി.എസ്.എസ് : 2020 അഡ്മിഷന്‍ – റഗുലര്‍ , 2019 അഡ്മിഷന്‍ – സപ്ലിമെന്ററി), എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് മാനേജ്മെന്റ് (സി.എസ്.എസ് റഗുലര്‍, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2021 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബര്‍ 14 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
കോളജുകളില്‍ താല്‍ക്കാലിക സീറ്റ് വര്‍ധനവിന് അപേക്ഷിക്കാം
സര്‍വകലാശാലയ്ക്കു കീഴിലുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും അറബിക്, ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളിലെയും വിവിധ യു.ജി., പി.ജി. കോഴ്സുകള്‍ക്ക് താല്‍കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം. 4000 രൂപയാണ് അപേക്ഷാ ഫീസ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പും ചലാന്‍ രശീതും ഒക്ടോബര്‍ മൂന്നിനു മുമ്പായി cumarginalincrease@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാകണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റില്‍.
പ്രൊമിസിങ് കോച്ചിങ് ക്യാമ്പ്
സര്‍വകലാശാലാ കായികപഠന വിഭാഗം സംഘടിപ്പിക്കുന്ന ഏഴു ദിവസത്തെ പ്രോമിസിങ് യങ്‌സ്റ്റേഴ്സ് കോച്ചിങ് ക്യാമ്പ് 30-ന് തുടങ്ങും. 30-ന് സോഫ്റ്റ് ബോള്‍, ബെയ്സ് ബോള്‍, ഒക്ടോബര്‍ ഒന്നിന് ഹാന്‍ഡ് ബോള്‍, വോളി ബോള്‍, ഏഴിന് അത്ലറ്റിക്സ്, ഖോ-ഖോ, എട്ടിന് ബാഡ്മിന്റണ്‍, 10-ന് ഫുട്ബോള്‍ എന്നിങ്ങനെയാണ് സെലക്ഷന്‍ ട്രയല്‍. ബിരുദപ്രവേശനത്തിന് കാത്തിരിക്കുന്നവര്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സെലക്ഷന് പങ്കെടുക്കാം. പ്രിന്‍സിപ്പലിന്റെ ശുപാര്‍ശകത്തുമായി സ്പോര്‍ട്സ് കിറ്റ് സഹിതം നിശ്ചിത ദിവസങ്ങളില്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ എത്തണം. ഫോണ്‍ – 9847918791.
ബിഎഡ് പ്രവേശനം അപേക്ഷയില്‍ തിരുത്തലിന് അവസരം
കൊമേഴ്സ് ഒഴികെയുള്ള വിഷയങ്ങളില്‍ ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരം. ഒക്ടോബര്‍ ഒന്നിനു വൈകീട്ട് അഞ്ചു മുതല്‍ മൂന്നിന് ഉച്ചക്ക് ഒെന്നു വരെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഒന്നിനു വൈകീട്ട് അഞ്ചു മുതല്‍ ഏഴിന് വൈകീട്ട് അഞ്ചു വരെ കൊമേഴ്സ് ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.
ബിരുദ പ്രവേശനം: ലേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി
ബിരുദ പ്രവേശനത്തിനുള്ള ലേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി. 280 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ്, ഫിസിക്സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ ഒക്ടോബര്‍ 12-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എം.ബി.എ. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 10-നും രണ്ടാം സെമസ്റ്റര്‍ 11-നും തുടങ്ങും.
ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022, സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് തുടങ്ങും. പി.ആര്‍.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ ആറു വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.2
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ഒന്‍പതു വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
സീറ്റ് ഒഴിവ്
പാലയാട് ക്യാമ്പസിലെ നിയമപഠന വകുപ്പില്‍ എല്‍ എല്‍ എം പ്രോഗ്രാമിലേക്ക് എസ്.സി, എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 30 ന് 10 മണിക്ക് വകുപ്പുമേധാവിക്ക് മുമ്പാകെ ഹാജരാകണം.ഫോണ്‍: 9961936451.
പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ എം എസ് സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) ജോയിന്റ് പ്രോഗ്രാമില്‍ എസ്. സി/എസ് .ടി. വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒന്നിനു രാവിലെ 10.30നു പയ്യന്നൂര്‍ ക്യാമ്പസിലെ വകുപ്പ് തലവന്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9847421467, 0497-2806402.
പരീക്ഷകള്‍ പുനഃക്രമീകരിച്ചു
ഒക്‌ടോബര്‍ മൂന്നിനു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയ്യതി സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
പുനര്‍മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ എം. എ. ഇംഗ്ലിഷ്/ ഇക്കണോമിക്‌സ്/ അറബിക്/ജെ.എം.സി. (ഒക്‌ടോബര്‍ 2021) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നാലാം സെമസ്റ്റര്‍ ബി. എഡ്. (ഏപ്രില്‍ 2022) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.