Latest News

University Announcements 29 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 29 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

കേരളസർവകലാശാല കോളേജുകളും പഠനവകുപ്പുകളും ഓഫ് ലൈൻ ക്ലാസുകൾക്കായി ഒരുങ്ങുന്നു

ഒക്ടോബർ 4 മുതൽ ഓഫ് ലൈൻ ക്ലാസുകൾ നടത്താനായി കേരളസർവകലാശാല പഠനവകുപ്പുകളും അഫിലിയേറ്റഡ് കോളേജുകളും ഒരുക്കങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി പ്രോ-വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രിൻസിപ്പൽമാരുടെ യോഗം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്താൻ തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാൻ, അഡ്വ.എ.അജികുമാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. കോളേജുകളിൽ അഞ്ചാം സെമസ്റ്റർ യു.ജി., മൂന്നാം സെമസ്റ്റർ പി.ജി. എന്നീ ക്ലാസുകൾക്ക് ആയിരിക്കും തുടക്കത്തിൽ ഓഫ് ലൈൻ ക്ലാസുകൾ നടത്തുക. കോളേജ് തല ജാഗ്രതാ സമിതികൾ രൂപീകരിക്കാനും ഓൺലൈൻ – ഓഫ് ലൈൻ ക്ലാസുകൾക്ക് വേണ്ടി പ്രത്യേക ടൈംടേബിൾ രൂപീകരിക്കാനും തീരുമാനിച്ചു. ഒക്ടോബർ 4 ന് മുമ്പായി അദ്ധ്യാപകരുടേയും രക്ഷകർതൃ സമിതിയുടേയും യോഗങ്ങൾ നടത്തി വേണ്ട നടപടികൾ കൈക്കൊള്ളാൻ പ്രിൻസിപ്പൽമാരെ യോഗം ചുമതലപ്പെടുത്തി. പ്രിൻസിപ്പൽമാരുടെ അഭിപ്രായം മാനിച്ച് ഒക്ടോബർ 4 ന് തുടങ്ങുന്ന ആദ്യ സെമസ്റ്റർ പരീക്ഷ മാറ്റിവയ്ക്കാനും യോഗം തീരുമാനിച്ചു.

പരീക്ഷാഫലം

കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ബി.കോം. ആന്വൽസ്കീം പ്രൈവറ്റ് സപ്ലിമെന്ററി ആന്റ് ഫൈനൽ ഇയർ ഒൺലി ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായും ഓഫ്‌ലൈനായും 2021 ഒക്ടോബർ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 

പുതുക്കിയ പരീക്ഷാത്തീയതി

കേരളസർവകലാശാല 2021 ഒക്ടോബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ. പരീക്ഷകൾ ഒക്ടോബർ 25 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

പ്രാക്ടിക്കൽ

കേരളസർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വഴിയുള്ള ഒന്ന്, രണ്ട് സെമസ്റ്റർ എം.എൽ.ഐ.എസ്.സി. (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) മെയ് 2021 വിജ്ഞാപന പ്രകാരമുള്ള പരീക്ഷയുടെ ‘lism54 Information Technology Applications’ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 4 ന് കാര്യവട്ടം ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിന്റെ ഇന്റർനെറ്റ് ലാബിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരള സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക്.  (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ object-oriented പ്രോഗ്രാമിംഗ് ലാബ്, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 4 നും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ ഡിജിറ്റൽ സർക്യൂട്ട് ലാബ് ഒക്ടോബർ 4 നും ഡേറ്റാബേസ് ലാബ് ഒക്ടോബർ 1 നും കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എം.എസ്.സി. അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് സീറ്റ് ഒഴിവ്

കേരള സർവകലാശാലയിൽ ഈ വർഷത്തെ എം.എസ്.സി. അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, എം.എസ്.സി. പ്രോഗ്രാമിന് മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്‌.സി. സുവോളജി,അക്വാകൾച്ചർ, ഫിഷറീസ് കോഴ്സുകൾ 50 ശതമാനം മാർക്കോടെ പാസായവർ ഒക്ടോബർ 4 ന് രാവിലെ 11 മണിക്ക് മതിയായ രേഖകൾ സഹിതം കാര്യവട്ടത്തെ വകുപ്പ് ഓഫീസിൽ ഹാജരാകണം. 

എസ്.ടി. സീറ്റ് ഒഴിവ്

കേരളസർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിൽ എം.എ. സോഷ്യോളജി, എം.എസ്.സി. ഇന്റഗ്രറ്റീവ് ബയോളജി, മാത്തമാറ്റിക്സ് വിത്ത്  സ്പെഷ്യലൈസേഷൻ ഇൻ ഫിനാൻസ് ആന്റ് കമ്പ്യൂട്ടേഷൻ, അപ്ലൈഡ് അക്വാകൾച്ചർ, എം.എൽ.ഐ.എസ്.സി. എന്നീ പ്രോഗ്രാമുകൾക്ക്‌ 2021-23 ബാച്ച് അഡ്മിഷന്  എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 1 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

ഐ.എം.കെ. എം.ബി.എ. സീറ്റ് ഒഴിവ്

കേരളസർവകലാശാലയിലെ കാര്യവട്ടം ക്യാമ്പസിലെ ഐ.എം.കെ.യിൽ എം.ബി.എ. ട്രാവൽ ആന്റ് ടൂറിസം കോഴ്സിന് സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുളളവർ ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് കാര്യവട്ടം ഐ.എം.കെ.യിൽ കൌൺസിലിംഗിന് ഹാജരാകേണ്ടതാണ്. അഡ്മിഷൻ മെരിറ്റ്, റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും.

MG University Announcements: എംജി സർവകലാശാല

പി.ജി: ക്വാട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല ഒന്നാം സെമസ്റ്റർ ബിരുദാനന്തര-ബിരുദ പ്രവേശനത്തിന് സ്‌പോർട്‌സ്/ കൾച്ചറൽ/ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് പട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും. ഒക്‌ടോബർ ഒന്നുമുതൽ നാലുവരെ അർഹരായവർക്ക് കോളേജുകളിൽ പ്രവേശനം നൽകും. അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ അതത് കോളേജുമായി ബന്ധപ്പെട്ട് ഒക്‌ടോബർ നാലിനകം പ്രവേശനം ഉറപ്പാക്കണം.

ബി.എഡ്. പ്രവേശനം: അപേക്ഷകർ ശ്രദ്ധിക്കുക

മറ്റ് സർവകലാശാലകളിൽ നിന്നും ബിരുദം കരസ്ഥമാക്കിയവർ എം.ജി. സർവകലാശാല ബി.എഡ്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കുമ്പോൾ എം.ജി. സർവകലാശാലയിലെ ബിരുദപ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായ ബിരുദങ്ങളാണെങ്കിൽ പ്രസ്തുത പ്രോഗ്രാം എം.ജി.സർവകലാശാലയിലെ ഏത് ബിരുദത്തിന് തുല്യമാണോ ആ ബിരുദം ഓൺലൈൻ അപേക്ഷയിൽ തെരഞ്ഞെടുത്ത് അപേക്ഷിക്കേണ്ടതാണ്. കേരളത്തിലെ മറ്റ് സർവകലാശാലകളിൽ നിന്നുള്ളവർ സ്‌പെഷലൈസ്ഡ് പ്രോഗ്രാമുകൾ ഒഴികെയുള്ള ബിരുദ പ്രോഗ്രാമുകൾക്ക് ‘പ്രോഗ്രാം വൈസ് എലിജിബിലിറ്റി’ ഹാജരാക്കേണ്ടതില്ല. എന്നാൽ കേരളത്തിലെ മറ്റ് സർവകലാശാലകളിൽനിന്നും സ്‌പെഷലൈസ്ഡ് ബിരുദ പ്രോഗ്രാമുകൾ കരസ്ഥമാക്കിയിട്ടുള്ളവരും കേരളത്തിന് വെളിയിലുള്ള സർവകലാശാലകളിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ളവരും പ്രോഗ്രാം വൈസ് എലിജിബിലിറ്റി പ്രവേശന സമയത്ത് ഹാജരാക്കണം

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിൽ സെപ്തംബർ 27ന് നടത്താനിരുന്നതും സെപ്തംബർ 28ലേക്ക് മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) (2019 അഡ്മിഷൻ റഗുലർ/ 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷ തീയതി

സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ/ 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ/ 2019 അഡ്മിഷൻ റീഅപ്പിയറൻസ് മാത്രം) ബിരുദ പരീക്ഷകൾ ഒക്‌ടോബർ അഞ്ചുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

മോഡൽ ഒന്ന് – ആനുവൽ സ്‌കീം ബി.എ./ ബി.എസ് സി./ ബി.കോം. പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 അഡീഷണൽ/ മോഡേൺ ലാംഗ്വേജ് (അദലാത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ്)/ പാർട്ട് 1 ഇംഗ്ലീഷ് അദാലത്ത് മേഴ്‌സി ചാൻസ് (യു.ജി.സി. സ്‌പോൺസേർഡ് ആനുവൽ സ്‌കീം) പരീക്ഷകൾ നവംബർ മൂന്നുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

ബി-ടെക് ആറാം സെമസ്റ്റർ പുതിയ സ്‌കീം – (2010 അഡ്മിഷൻ മുതൽ – സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് ) പരീക്ഷയുടെ ഭാഗമായുള്ള (പുതുക്കിയ) – സോയിൽ സ്റ്റെബിലിറ്റി അനാലിസിസ്, വെഹിക്കിൾ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് എന്നീ പരീക്ഷകൾ ഒക്‌ടോബർ 11ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷൽസ് വേദാന്ത പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി/ബെറ്റർമെന്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

വോക്-ഇൻ-ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ സ്റ്റോർ കീപ്പർ/ മാർക്കർ (ഗ്രൗണ്ട്‌സ്മാൻ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വോക്-ഇൻ-ഇന്റർവ്യൂ ഒക്‌ടോബർ ആറിന് രാവിലെ 11ന് നടക്കും. താല്പര്യമുള്ളവർ അസൽ രേഖകളുമായി പഠനവകുപ്പ് ഓഫീസിൽ നിശ്ചിത സമയത്ത് എത്തണം. ഫോൺ: 9447006946.

അധ്യാപക നിയമനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ്. ക്ലാസുകൾ എടുക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസൽ രേഖകളുമായി ഒക്‌ടോബർ ഏഴിന് രാവിലെ 11ന് പഠനവകുപ്പ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9447006946.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എഡ്., ബി.എഡ്. പ്രവേശനം – അപേക്ഷ നീട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ എം.എഡ്., ബി.എഡ്., സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ഒക്‌ടോബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദിവവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (https:// admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 7017 പി.ആര്‍. 888/202

സൗജന്യ അഭിമുഖ പരിശീലനം – അപേക്ഷ നീട്ടി

പി.എസ്.സി. നടത്തിയ എല്‍.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് ഒക്‌ടോബര്‍ 2 വരെ അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, വയസ്, പഠിച്ച വിഷയം, വാട്‌സ്ആപ്പ് നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയില്‍ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം ഒക്‌ടോബര്‍ 2-ന് വൈകീട്ട് 5 മണിക്ക് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0494 2405540

കോവിഡ് പ്രത്യേക പരീക്ഷ

കോവിഡ്-19 പകര്‍ച്ചവ്യാധി സമയത്ത് നടത്തിയ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാതെ വന്ന കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, വിദേശരാജ്യങ്ങളളില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്കായി കോവിഡ്-19 പ്രത്യേക പരീക്ഷ നടത്തുന്നു. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍-8. പരീക്ഷയുടെ വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും വെബ്‌സൈറ്റില്‍.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ 2 വരെ മാത്തമറ്റിക്കല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഒക്‌ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ.-ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 പരീക്ഷകളുടെയും എം.എസ്.ഡബ്ല്യു. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അദീബി ഫാസില്‍ മാര്‍ക്ക്‌ലിസ്റ്റ്

സപ്തംബര്‍ 13-ന് ഫലം പ്രഖ്യാപിച്ച അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് ഒക്‌ടോബര്‍ 4 മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 4 മുതല്‍ 21 വരെ അപേക്ഷിക്കാം. പി.ആര്‍. 894/2021

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്

ഒക്‌ടോബര്‍ 6-ന് തുടങ്ങുന്ന, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അര്‍ഹരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രത്യേക പരീക്ഷ

സ്‌പോര്‍ട്‌സ്, എന്‍.സി.സി. ക്യാമ്പുകള്‍ കാരണം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 റഗുലര്‍ പരീക്ഷക്ക് ഹാജരാകാന്‍ കഴിയാത്തവര്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ ഒക്‌ടോബര്‍ 5-ന് തുടങ്ങും. രാവിലെ 9.30 മുതല്‍ 12.30 വരെ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പരീക്ഷ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.കോം. ഓണേഴ്‌സ്, പ്രൊഫഷണല്‍, ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

തൃശൂര്‍ ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ അവസാന വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 11 വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 16 വരെ അപേക്ഷിക്കാം.

Kannur University Announcementsകണ്ണൂർ സർവകലാശാല

M.Sc. നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാം പ്രവേശനം – SC/ST വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ M.Sc. നാനോ സയൻസസ് & നാനോടെക്നോളജി പ്രോഗ്രാം 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് എസ്. സി, എസ്. ടി. വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട് അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 01-10-2021ന് രാവിലെ 10 മണിക്ക് പ്രോഗ്രാം കോഓർഡിനേറ്റർ മുൻപാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2806402, 9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

എം.എസ്. സി .മാത്തമറ്റിക്കൽ സയൻസ്

മാങ്ങാട്ടുപറമ്പ് ഡിപ്പാർട്ട്മെൻറ് ഓഫ് മാത്തമറ്റിക്കൽ സയൻസിൽ എം. എസ്. സി. മാത്തമറ്റിക്കൽ സയൻസ് പ്രോഗ്രാമിലേക്ക് പട്ടിക ജാതി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും പട്ടിക വർഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. ഒക്ടോബർ 1 നു രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കേറ്റ് സഹിതം ഡിപ്പാർട്മെൻ്റിൽ ഹാജരാകണം. ഫോൺ :9349523003 , 04972 783415

യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്കും SAY പരീക്ഷ പാസ്സായവര്‍ക്കും ഇതു വരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി പാസ്സായവര്‍ക്കും അപേക്ഷിക്കാനവസരം

2021-22 അധ്യയന വര്‍ഷത്തെ യു.ജി. പ്രവേശനത്തിന്റെ അഞ്ചാം അലോട്മെന്റ് 20.10.2021 ന് പ്രസിദ്ധീകരിക്കും. താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവരെയും അഞ്ചാം അലോട്മെന്റിന് പരിഗണിക്കുന്നതാണ്.

1) പ്ലസ് ടു പുനര്‍ മൂല്യ നിര്‍ണയത്തില്‍ മാര്‍ക്ക് കൂടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാര്‍ക്ക് എന്‍ട്രി ചെയ്യുന്നതിനും റിസര്‍വേഷന്‍ കാറ്റഗറി, വെയിറ്റേജ് മാര്‍ക്കിന്‍റെ അര്‍ഹത, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയവര്‍ തിരുത്തുകയാണെങ്കിൽ അഞ്ചാം അലോട്മെന്റിൽ പരിഗണിക്കുന്നതാണ്. ഇപ്രകാരം പരിഗണിക്കേണ്ടവർ രേഖകള്‍ സഹിതം ugsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് 2021 ഒക്ടോബര്‍ 02 നകം അപേക്ഷ അയക്കേണ്ടതും candidate login ചെയ്ത് 200/- രൂപ കറക്ഷൻ ഫീയിനത്തിൽ അടക്കേണ്ടതുമാണ്. പുനർമൂല്യനിർണ്ണയത്തിന്റെ മാർക്ക് തിരുത്തേണ്ടവർ മാത്രം കറക്ഷൻ ഫീ ഒടുക്കേണ്ടതില്ല

2) കൂടാതെ SAYപരീക്ഷ, പുനർ മൂല്യനിർണ്ണയം എന്നിവയിൽ പാസ്സായവര്‍ക്കും, ഇതു വരെ അപേക്ഷിക്കാത്ത SC/ST/PWBD വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, വൈകി ഫലം പ്രസിദ്ധീകരിച്ച അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി കോഴ്സ് പാസ്സായവര്‍ക്കും യു.ജി. കോഴ്സുകള്‍ക്ക് 2021 ഒക്ടോബര്‍ 02 നകം അപേക്ഷിക്കാന്‍ അവസരമുണ്ട്.

3) വിവിധ കാരണങ്ങളാല്‍, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതാണ്. ഇതിനായി അപേക്ഷകര്‍ candidate login ചെയ്ത് 2021 ഒക്ടോബര്‍ 05 നകം 200/- രൂപ റീകൺസിഡർ ഫീയിനത്തിൽ അടക്കേണ്ടതാണ്.

4) നാല് അലോട്ട്മെന്‍റുകളിലും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍സ് പുന:ക്രമീകരിക്കുന്നതിന് അവസരമുണ്ട്. താത്പര്യപെടുന്നവർ candidate login ചെയ്ത് 200/- രൂപ കറക്ഷൻ ഫീ യിനത്തിൽ അടച്ച് 2021 ഒക്ടോബര്‍ 6,7,8 എന്നീ തീയതികളിലായി ഓപ്ഷന്‍സ് പുന:ക്രമീകരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

പരീക്ഷാവിജ്ഞാപനം

21.10.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (ബി. ബി എം. ഒഴികെ) ഏപ്രിൽ 2021 പരീക്ഷകൾക്ക് 30.09.2021 മുതൽ 04.10.2021 ന് വൈകുന്നേരം 5 മണി വരെ 2014 അഡ്മിഷൻ വിദ്യാർഥികൾക്കും അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 05.10.2021 നകം സർവകലാശാലയിൽ ലഭിക്കണം. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയഫലം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറക്ക് നടത്തുന്നതാണ്. മാർക്ക്/ ഗ്രേഡ് മാറ്റമുള്ള പക്ഷം റെഗുലർ വിദ്യാർഥികൾ ഒഴികെയുള്ളവർ റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും ബന്ധപ്പെട്ട ടാബുലേഷൻ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

ഹോൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്, എം. സി. എ. റെഗുലർ/ സപ്ലിമെന്ററി (നവംബർ 2020) പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 28 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 29 september 2021

Next Story
Victers Channel Timetable September 30: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 30 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com