scorecardresearch
Latest News

University Announcements 29 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 29 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി – പരീക്ഷ ഫീസ്

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബി.എ/ബി.എസ്സി /ബി.കോം ഡിഗ്രി (മേഴ്സി ചാന്‍സ് 2013 മുതല്‍ 2016 അഡ്മിഷന്‍ )പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 4 വരെയും 150 രൂപ പിഴയോടെ നവംബര്‍ 7 വരെയും 400 രൂപ പിഴയുടെ നവംബര്‍ 9 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

പരീക്ഷഫലം

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസ്സിങ് ആന്‍റ് മാനേജ്മെന്‍റ് (356) (2020 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 10 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ എം.ഫില്‍ ബയോഇന്‍ഫര്‍മാറ്റിക്സ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രഗ് ഡിസൈന്‍ (സി.എ.ഡി. ഡി), കമ്പ്യൂട്ടര്‍ സയന്‍സ് (2020-2021), സി.എസ്.എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (2020-2021), സി.എസ്.എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 2 മുതല്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം/ എം.എസ്.ഡബ്ലിയു/ എം.എം.സി.ജെ മേഴ്സി ചാന്‍സ് പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിൽ 2022 വർഷത്തേക്ക് സോഷ്യൽ സയൻസസ് വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (മുഴുവൻ സമയ ഗവേഷകർക്ക്) ഒക്ടോബർ 31 വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം.

പ്രാക്ടിക്കൽ

ഈ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ് (പഴയ സ്‌കീം, 1997 മുതൽ 2009 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഏഴിന് കറുകുറ്റി എസ്.സി.എം.എസ്. സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക്. സോഫ്‌റ്റ്വെയർ ഡെവലപ്പ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷൻ റീ-അപ്പിയറൻസ്, ഇംപ്രൂവ്‌മെന്റ് ഓഗസ്റ്റ് 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ 31 മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

വൈവ വോസി

നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2016 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷൻ മെഴ്‌സി ചാൻസ് ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബർ മൂന്നിന് നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ

പരീക്ഷാഫലം

നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി, ത്രിവത്സര എൽ.എൽ.ബി. 2015 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2013 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2013 നു മുൻപുള്ള അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗവേഷണാശയങ്ങള്‍ നടപ്പാക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാല

നൂതന ഗവേഷണാശയങ്ങളെ പ്രായോഗികമാക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല രണ്ട് ദിവസത്തെ ശില്പശാല നടത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ്വര്‍ക്ക് (റിങ്ക്) പദ്ധതിയുടെ ഭാഗമായി നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സര്‍വകലാശാലാ കാമ്പസിലെ ആര്യഭട്ട ഹാളിലാണ് പരിപാടി. ഗവേഷണ നേട്ടങ്ങളെയും ആശയങ്ങളെയും ഉത്പന്നങ്ങളായോ സേവനങ്ങളായോ വിപണിയിലെത്തിക്കാന്‍ സഹായിക്കുകയും അതുവഴി സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ലക്ഷ്യം. സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഫോണ്‍: 9961824725

ലോകശാസ്ത്രജ്ഞരുടെ പട്ടികയില്‍ കാലിക്കറ്റിലെ ഗവേഷകന്‍

അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകശാസ്ത്രജ്ഞരുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇടം നേടി ഡോ. എം.ടി. രമേശന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസറും ഗവേഷകനുമാണ് ഇദ്ദേഹം. ശാസ്ത്രജ്ഞരുട ലോകറാങ്കിങ്ങില്‍ മികച്ച രണ്ട് ശതമാനത്തിലാണ് പോളിമര്‍ സയന്‍സ് വിഭാഗത്തിലായി ഡോ. രമേശന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോകത്തെ ഒരു ലക്ഷം ശാസ്ത്രജ്ഞരില്‍ നിന്ന് തയ്യാറാക്കിയതാണ് രണ്ട് ശതമാനം പേരുടെ പട്ടിക. വിഷയ സംബന്ധമായ ഗ്രന്ഥരചന, പ്രബന്ധങ്ങള്‍, സൈറ്റേഷന്‍ തുടങ്ങിയവയാണ് മാനദണ്ഡം. പ്രശസ്തമായ രാജ്യാന്തര ജേണലുകളില്‍ 143 പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വെള്ളൂര്‍ സ്വദേശിയാണ്.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം നീട്ടി

2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം നവംബര്‍ 7-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനും മാന്റേറ്ററി ഫീസ് അടയ്ക്കുന്നതിനും 7-ന് ഉച്ചക്ക് 2 മണി വരെ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ അവസരമുണ്ട്.

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്., മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി , മഞ്ചേശ്വരം ക്യാമ്പസുകളിലെ നിയമ പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. വാക്‌ – ഇൻ ഇന്റർവ്യൂ ഒക്ടോബർ 31 ന് രാവിലെ 10:30 ന് പാലയാട് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ വച്ചുനടക്കും. 55 ശതമാനത്തിൽ കുറയാത്ത ബിരുധാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പി എച്ച് ഡി ഉള്ളവർക് മുൻഗണന . ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. ഫോൺ: 9446078638.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി.സി.എ. ഡിഗ്രി (സി.ബി.സി.എസ്.എസ്.-റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 2022 നവംബർ 09, 10, 11 തീയതികളിലായി അതാത് കോളേജുകളിൽ വെച്ചു നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 29 october 2022