scorecardresearch
Latest News

University Announcements 29 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 29 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി. ബോട്ടണി ആന്‍റ് ബയോടെക്നോളജി (247) (2013 അഡ്മിഷന് മുന്‍പ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.കോം. ഹിയറിംഗ് ഇംപയേര്‍ഡ് (2013 സ്കീം – റെഗുലര്‍/സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഡിസംബര്‍ 7 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം./എം.പി.എ./എം.ടി.എ. മേഴ്സിചാന്‍സ്, സെപ്റ്റംബര്‍ 2022 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ2018 സ്കീം ആറാം സെമസ്റ്റര്‍, ജൂണ്‍ 2022 കമ്പ്യൂട്ടര്‍ സയന്‍സ് &മാു; എഞ്ചിനീയറിംഗ് ബ്രാഞ്ചിന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 ഡിസംബര്‍ 5 മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഒക്ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ്. ഡിഗ്രി പരീക്ഷ യോടനുബന്ധിച്ച് നടത്തുന്ന ഡിസംബര്‍ 7 മുതല്‍ 20 വരെ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, പന്തളം എന്‍.എസ്.എസ്.ട്രെയിനിംഗ് കോളേജ് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാല 2023 ജനുവരി 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്സി. (റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2020, 2019 അഡ്മിഷന്‍) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ; നാളെ വൈകുന്നേരം വരെ അപേക്ഷ നല്‍കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ (സി.ഒ.ഇ) അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ്യ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് നാളെ(ഡിസംബര്‍ 1) വൈകുന്നേരം വരെ അപേക്ഷ സ്വീകരിക്കും.

കുറഞ്ഞത് 55 ശമാതനം മാർക്കോടെ എം.കോം. ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഓൺലൈൻ ടീച്ചിംഗ്, കണ്ടൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം, ഐ.സി.ടി അധിഷ്ടിത ടീച്ചിംഗ് ആന്‍റ് ലേണിംഗ് സിസ്റ്റം എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

പ്രതിമാസ സഞ്ചിത വേതനം 47000 രൂപ. തുടക്കത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാം.

യോഗ്യരായവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇ-മെയിൽ സബ്ജക്ട് ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category – (A) എന്ന് ചേർക്കണം.

അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം യോഗ്യരായവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. 2021 ഫെബ്രുവരി 10ലെ വിജ്ഞാപന(1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വിജ്ഞാപനവും അനുബന്ധ അപേക്ഷാ ഫോറവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ

പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ(2021 അഡ്മിഷന്‍) ഡിസംബര്‍ 13ന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ എട്ടുവരെയും പിഴയോടുകൂടി ഡിസംബര്‍ ഒന്‍പതിനും സൂപ്പര്‍ ഫോനോടുകൂടി ഡിസംബര്‍ 12നും അപേക്ഷ സ്വീകരിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

പഞ്ചവത്സര എല്‍.എല്‍.ബി ആറാം സെമസ്റ്റര്‍( 2010 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2009 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് ജൂലൈ 2022) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാലാ സംശയങ്ങള്‍ക്ക് പരിഹാരമായി ‘സുവേഗ സീരീസ്’

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സുവേഗ സീരീസ് വീഡിയോ പുറത്തിറങ്ങി. സര്‍വകലാശാലയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും ഇത് ലഭ്യമാകും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടതെങ്ങിനെ, ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം, മൈഗ്രേഷന്‍, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ എങ്ങിനെ ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് മൂന്ന് മിനിറ്റില്‍ താഴെയുള്ള വീഡിയോകളുടെ ഉള്ളടക്കം. പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്ററായ സുവേഗയിലേക്ക് വരുന്ന ആവര്‍ത്തന സ്വഭാവമുള്ള കാളുകളുടെ എണ്ണം കുറയ്ക്കാനും വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങളറിയാനും ഇതുപകരിക്കും. ആഴ്ചയില്‍ ഒരു വീഡിയോ വീതം റിലീസ് ചെയ്യും. ആദ്യ വീഡിയോ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.കെ. വിജയന്‍, സെക്ഷന്‍ ഓഫീസര്‍ നുസൈബ ബായ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.  

പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ശാസ്ത്ര പഠന വിഭാഗം പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി മുന്‍ ഡയറക്ടര്‍ പ്രൊഫ. പിനാകി ചക്രവര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. വകുപ്പു മേധാവി ഡോ. സബീന ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാംഗ്ലൂര്‍ സെന്റര്‍ ഫോര്‍ ബഡ്ജറ്റ് ആന്റ് പോളിസി സ്റ്റഡീസ് സ്ഥാപകനും മുന്‍ ഡയറക്ടറുമായ പ്രൊഫ. വിനോദ് വ്യാസുലു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.എ. ഉമ്മന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് പി. പ്രജീലക്ക് സമ്മാനിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2015 പ്രവേശനം 2010 സിലബസ് രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 30 മുതല്‍ ലഭ്യമാകും. ഡിസംബര്‍ 12-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 14-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ്) ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 1, 5 തീയതികളില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 2, 8, 19 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.    

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.     

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും  ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2021 പരീക്ഷഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 19.12.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

സ്റ്റുഡൻറ് ഡാറ്റാബേസ് രജിസ്ട്രേഷൻ മാറ്റിവെച്ചു.

30.11.2022 ന് ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ-2022 അഡ്മിഷൻ) സ്റ്റുഡൻറ് ഡാറ്റാബേസ് രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.   അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 30-11-2022   -ന് ഉച്ചയ്ക്ക്  2.00  മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ  ഹാജരാകണം.  ഫോൺ: 9847421467

ഡോ. ജാനകി അമ്മാൾ അനുസ്മരണം

ഡോ. ജാനകി അമ്മാളിന്റെ 125 ആം ജന്മദിനത്തിടനുബന്ധിച്ച് കണ്ണൂർ സർവകലാശാലാ ബയോടെക്നോളജി ആൻഡ്മൈക്രോബയോളജി, മോളിക്കുലർ ബയോളജി പഠന വകുപ്പുകളുടെയും കണ്ണൂർ സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്യുറൻസ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണവും പോസ്റ്റർ  അവതരണ മത്സരവും സംഘടിപ്പിച്ചു.  ചൊവ്വാഴ്ച കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ  ബയോടെക്നോളജി & മൈക്രോ ബയോളജി വകുപ്പ് മേധാവി ഡോ. അനുപ് കുമാർ കേശവൻ സ്വാഗതം പറഞ്ഞു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.  മലബാർ ബോട്ടാനിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്  സി എസ് ഐ ആർ എമിരിറ്റസ് സയന്റിസ്റ്റ് പ്രൊഫ. എം. സാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ ഐ സി എ ആർ  – ഷുഗർ  കെയിൻ ബ്രീഡിങ്  ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി. പി. ശോഭകുമാരി പ്രഭാഷണം നടത്തി.  ക്യാമ്പസ്‌ ഡയറക്ടർ Do. സിനി ,പ്രോഗ്രാം കൺവീനർ ഡോ. അനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 29 november 2022