/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-2.jpg)
University Announcements
University Announcements 29 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് ജൂണ്‍ 29 -ന് പ്രസിദ്ധീകരിക്കും
30.06.2023 മുതല്‍ 06.07.2023 വരെ കോളേജുകളില്‍ പ്രവേശനം നേടാം.
കേരള സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് ജൂണ്‍ 29 -ന് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. രണ്ടാം ഘട്ടത്തില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് അടച്ചവര്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്ക്കേതില്ല. അലോട്ട്മെന്‍റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അപേക്ഷകര്‍ അവരവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത ശേഷം അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റ് എടുക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷന്‍ തീയതി എന്നിവ അലോട്ട്മെന്‍റ് മെമ്മോയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി താല്‍ക്കാലിക / സ്ഥിരമായ അഡ്മിഷന്‍ എടുക്കാവുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ അതാത് കോളേജിലെ പ്രിന്‍സിപ്പലുമായി ബന്ധപ്പെടേണ്ടതാണ്. ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഡിജിലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മാര്‍ക്ക് ലിസ്റ്റോ, പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്‍റെ കോപ്പിയോ അഡ്മിഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മതിയാകും. (വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ).
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
MG University Announcements: എംജി സര്‍വകലാശാല
ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്‌കരണം; മന്ത്രി ഡോ. ആര്‍. ബിന്ദു ഇന്ന് അക്കാദമിക് സമൂഹത്തെ കാണും
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കരിക്കുലം പരിഷ്‌കരണത്തിന്‍റെ വിശദാംശങ്ങള്‍ വകുപ്പ് മന്ത്രി നേരിട്ട് അക്കാദമിക് സമൂഹത്തോട് വിശദീകരിക്കുന്ന പരിപാടിക്ക് ഇന്ന് കോട്ടയത്ത് തുടക്കമാകും. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ യോഗം ഇന്ന്(ജൂണ്‍ 30) ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ബി.സി.എം കോളജില്‍ നടക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അക്കാദമിക് സമൂഹത്തിനു മുന്നില്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന്‍റെ വിശദാംശങ്ങള്‍ അവതരിപ്പിക്കും.
വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാര്‍, സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍, പഠന ബോര്‍ഡ് അംഗങ്ങള്‍, അഫിലിയേറ്റഡ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ നേരിട്ടും അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകര്‍ ഓണ്‍ലൈനിലും പങ്കെടുക്കും.
2009-10ല്‍ നടത്തിയ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സംവിധാനത്തിനു ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് കരിക്കുലം പരിഷ്‌കരണത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി വിശദമായ കരിക്കുലം ഫ്രെയിംവര്‍ക്ക് തയ്യാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇതാദ്യമായാണ് സമഗ്രമായ ഒരു പൊതു കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിച്ചത്.
പുതിയ കരിക്കുലം അനുസരിച്ചുള്ള നാലു വര്‍ഷ ബിരുദ പ്രോഗ്രാം 2024-25 അക്കാദമിക് വര്‍ഷത്തോടെ പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം സര്‍വകലാശാലാ കാമ്പസുകളിലെ തിരഞ്ഞെടുത്ത പ്രോഗ്രാമുകളില്‍ ഈ പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണ്.
ഘടനയിലും ഉള്ളടക്കത്തിലുമുള്ള സമൂല പരിഷ്‌കരണത്തിന് അക്കാദമിക് സമൂഹത്തിന്‍റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് എല്ലാ സര്‍വകലാശാലകളിലെയും അക്കാദമിക് സമൂഹത്തോട് വകുപ്പ് മന്ത്രി നേരിട്ട് കരിക്കുലം ഫ്രെയിം വര്‍ക്കിനെക്കുറിച്ച് വിശദീകരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് അറിവ് സമ്പാദിക്കാനും അത് ക്രിയാത്മകമായി പ്രയോഗിക്കാനും സഹായകമാകുന്ന ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, വിവിധ വൈജ്ഞാനിക മേഖലകളില്‍ ആഴത്തിലുള്ള അറിവു വളര്‍ത്തുന്നതിന് ഉപകരിക്കുന്ന ഫ്‌ളെക്‌സിബിള്‍ പാത്ത് വേ കോഴ്‌സുകള്‍, അറിവുകളുടെ പ്രോയോഗിക സാധ്യതകള്‍ പ്രയോജപ്പെടുത്തുന്നതിനും അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ അറിവുകളിലേക്ക് എത്തുന്നതിനും ഉതകുന്ന ക്യാപ്‌സ്‌റ്റോണ്‍ കോഴ്‌സുകള്‍ എന്നിങ്ങനെ മൂന്നു തലത്തിലുള്ള കോഴ്‌സുകള്‍ ഉള്‍പ്പെടുന്നതാണ് സംസ്ഥാനത്തെ പുതിയ ബിരുദ കരിക്കുലത്തിന്‍റെ പൊതു ഘടന.
വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പരിശീലനവും പ്രവൃത്തിപരിചയവും നേടുന്നതിന് ഉപകരിക്കുന്ന പദ്ധതികളും കരിക്കുലത്തിന്‍റെ ഭാഗമാകും. പുതിയ സംവിധാനത്തില്‍ ഓരോ വിദ്യാര്‍ഥിക്കും ഇഷ്ടമുള്ള രീതിയില്‍ ഡിഗ്രി പഠനം മുന്നോട്ടു കൊണ്ടുപോകാനാകും. പഠനത്തിനാവശ്യമായ കോഴ്‌സുകള്‍ നിര്‍ദേശിക്കുകമാത്രമാണ് സര്‍വകലാശാലകള്‍ പ്രധാനമായും ചെയ്യേണ്ടത്.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us