scorecardresearch
Latest News

University Announcements 29 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 29 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമെസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽബി 2019 അഡ്മിഷൻസ് റെഗുലർ /2018 അഡ്മിഷൻ സപ്പ്ളിമെന്ററി /യൂനിറ്ററി എൽഎൽബി (3 വർഷം )2015-2017 അഡ്മിഷൻ സപ്പ്ളിമെന്ററി/2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് /2013 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് /2012 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ,ഒൻപതാം സെമെസ്റ്റർ എൽഎൽബി (5 വർഷം )2010 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് /2008 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പരീക്ഷാ ഫലം

ഐ .ഐ .ആർ .ബി .എസ് 2022 മാർച്ചിൽ നടത്തിയ ആറാം സെമെസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (റെഗുലർ & സപ്പ്ളിമെന്ററി ),2018-23 ബാച്ച്, സയൻസ് ഫാകൾട്ടി, സി. എസ്. എസ്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

2022 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽ. എൽ. എം ഡിഗ്രി (റെഗുലർ /സപ്പ്ളിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 13 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് കോട്ടയം നടത്തുന്ന എട്ടാം സെമെസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽബി (ഹോൺസ്)2011-2015 അഡ്മിഷൻ സപ്പ്ളിമെന്ററി എക്സാമിനേഷൻസ് പരീക്ഷകൾ 2022 ജൂലായ്‌ 13 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

മൂന്നാം വർഷ എം. എസ്. സി മെഡിക്കൽ അനാട്ടമി (2018 അഡ്മിഷൻ റെഗുലർ /2013-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2013 അഡ്മിഷനു മുൻപുള്ള മേഴ്‌സി ചാൻസ് )ബിരുദ പരീക്ഷകൾ ജൂലായ്‌ 20 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

രണ്ടും നാലും സെമെസ്റ്റർ എൽ.എൽ. എം ബിരുദ പരീക്ഷകൾ (അഫിലിയേറ്റഡ് കോളജുകളുടെ) ജൂലായ്‌ 13മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

രണ്ടാം വർഷ എം. എസ്. സി മെഡിക്കൽ മൈക്രോബയോളജി(2016 അഡ്മിഷന് മുൻപുള്ള മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ 2022 ജൂലായ്‌ 22 മുതൽ ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

പരീക്ഷ തീയതി പുനക്രമീകരിച്ചു

ജൂലൈ നാലിന് ആരംഭിക്കിനിരുന്ന വിവിധ ഒന്നാം സെമസ്റ്റർ സി ബി സി എസ് ബിരുദ പരീക്ഷകൾ ജൂലൈ 11 മുതൽ നടക്കും.വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

Sree Sankaracharya University of Sanskrit – സംസ്കൃത സർവ്വകലാശാല

പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ/എം. എസ്‍സി. (റഗുലർ/റീ-അഡ്മിഷൻ) പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://www.ssus.ac.in സന്ദർശിക്കുക.

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ നാല് മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

മാര്‍ക്ക്ലിസ്റ്റ്

കേരളസര്‍വകലാശാലയുടെ 2021 ആഗസ്റ്റിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.ബി.എ. സ്പെഷ്യല്‍ പരീക്ഷയുടെ കരട് മാര്‍ക്ക്ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി ജൂലൈ എട്ട് വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്കീം – പ്രൈവറ്റ് രജിസ്ട്രേഷന്‍) (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017 &മാു; 2018 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ എട്ട് വരെയും 150 രൂപ പിഴയോടെ ജൂലൈ 13 വരെയും 400 രൂപ പിഴയോടെ ജൂലൈ 15 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് (2020 സ്കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ നാല് വരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴ് വരെയും 400 രൂപ പിഴയോടെ ജൂലൈ എട്ട് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എ. ആന്ത്രപ്പോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും ജൂലൈ 11ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി/ ബയോടെക്നോളജി/ മോളിക്യൂലാർ ബയോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും ജൂലൈ 12ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

ജൂലൈ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷയുടെ ഹോൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈനായി പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ഹാൾടിക്കറ്റ് കൈപ്പറ്റാം.

ഇന്റേണൽ മാർക്ക് സമർപ്പണം

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷയുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് ഈ മാസം 30 മുതൽ ജൂലൈ 07 വരെ സമർപ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. നാനൂറിലധികം കോളേജുകളിലായി 58626 പേര്‍ പരീക്ഷയെഴുതിയതില്‍ 48599 പേരാണ് വിജയിച്ചത്. മൊത്തം വിജയശതമാനം 82.9 ആണ്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഫലപ്രഖ്യാപനം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. ഷംസാദ് ഹുസൈന്‍, എം. ജയകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷാ ഭവന്‍ ബ്രാഞ്ച് മേധാവികള്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും യഥാസമയം ഫലം പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഉറപ്പാക്കാന്‍ സഹായിച്ച ജീവനക്കാരെയും അധ്യാപകരെയും യോഗം അഭിനന്ദിച്ചു.

കോഴ്സുകളും വിജയശതമാനവും : BCom(84.55), BBA( 85.89), BCom. Prof.( 96.55). BTHM (96.67), BHD(91.17), BHA (100), BA (82.67), AFU (91.51), BSW(81.39). BTFP (91.30), BVC (91.67), BSc. (80.89), BCA (75.11), BMMC (61.61).

എം.ബി.എ. അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെയും സ്വാശ്രയ സെന്ററുകളിലെയും 2022 വര്‍ഷത്തെ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 830 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് ജൂലൈ 18-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

ജൂണ്‍ 30-ന് തുടങ്ങുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പുതുക്കാട് സി.സി.എസ്.ഐ.ടി. കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ THAUBG0307 മുതല്‍ THAUBG0337 വരെയുള്ള വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.

എന്‍വയോണ്‍മെന്റല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ജൂലൈ 13 മുതല്‍ 26 വരെ നടക്കുന്ന കോഴ്‌സിലേക്ക് ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407351.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 11-ന് സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ നടക്കും.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 19-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 29 june 2022