scorecardresearch
Latest News

University Announcements 29 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 29 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 18 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 3 ന് ആരംഭിക്കുന്ന എം.പി.ഇ.എസ.് (2020 സ്‌കീം) രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14 ന് ആരംഭിക്കുന്ന മൂന്നാംവര്‍ഷ ബി.എച്ച്.എം.എസ്. മേഴ്‌സിചാന്‍സ് (1982 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ (2020 സ്‌കീം – 2020 അഡ്മിഷന്‍), ഫുള്‍ടൈം (ഡകങ ഉള്‍പ്പെടെ/ട്രാവല്‍ & ടൂറിസം), സപ്ലിമെന്ററി (2018 സ്‌കീം – 2018 & 2019 അഡ്മിഷനുകള്‍) (ഫുള്‍ടൈം (ഡകങ ഉള്‍പ്പെടെ ട്രാവല്‍ &ടൂറിസം)/ഈവനിംഗ് – റെഗുലര്‍) മേഴ്‌സിചാന്‍സ് (2009 സ്‌കീം – 2010, 2011, 2012, 2013 അഡ്മിഷനുകള്‍, 2014 സ്‌കീം – 2014, 2015, 2016, 2017 അഡ്മിഷനുകള്‍) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

റെഗുലര്‍ & സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2022 ആഗസ്റ്റ് 5 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 16 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

റിസര്‍ച്ച് എത്തിക്‌സ് ആന്റ് മെതഡോളജി ഹ്രസ്വകാല പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി റിസര്‍ച്ച് എതിക്‌സ് ആന്റ് മെതഡോളജി ഹ്രസ്വകാല പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാം. ആഗസ്ത് 19 മുതല്‍ 25 വരെ നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്ത് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ (ugchrdc. uoc.ac.in). ഫോണ്‍ 0494 2407350, 7351.

ഐ.ടി.എസ്.ആറില്‍ എം.എ. സോഷ്യോളജിക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാക്കു കീഴില്‍ വയനാട് ചെതലയത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്കുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 4-ന് മമ്പായി ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04936 238500, 9605884635, 9961665214.

ഓണാവധി സപ്തംബര്‍ 2 മുതല്‍ 11 വരെ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഓണാവാധി സപ്തംബര്‍ 2 മുതല്‍ 11 വരെ ആയിരിക്കും.

പരീക്ഷ റദ്ദാക്കി

സര്‍വകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷയില്‍ മെയ് 16-ന് നടത്തിയ ബയോകെമിസ്ട്രി പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ ഉടനെ നടത്തും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും നാലാം സെമസ്റ്റര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 16 വരെയും 170 രൂപ പിഴയോടെ 19 വരെയും നേരിട്ട് അപേക്ഷിക്കാം.

വിവിധ എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷ കള്‍ ആഗസ്ത് 10-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എ. ഫോക് ലോര്‍ സ്റ്റഡീസ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ആഗസ്ത് 3-ന് തുടങ്ങും.

MG University Announcements: എംജി സർവകലാശാല

എം.ജി.യിൽ പുതിയ സ്വാശ്രയ കോളേജുകൾക്കും കോഴ്‌സുകൾക്കും അംഗീകാരം

2022-23 അധ്യയനവർഷം മഹാത്മഗാന്ധി സർവ്വകലാശാലയുടെ കീഴിൽ പുതിയ എട്ട് അൺ എയ്ഡഡ് സ്വാശ്രയ ആർട്‌സ് & സയൻസ് കോളേജുകൾക്ക് സർക്കാർ ഭരണാനുമതി ലഭിച്ചിരിക്കുന്നു. കൂടാതെ, സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന 42 അൺ എയ്ഡഡ് സ്വാശ്രയ ആർട്‌സ് & സയൻസ് കോളേജുകളിൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും സർക്കാർ ഭരണാനുമതി ലഭിച്ചിരിക്കുന്നു.

പി.ജി. ഏകജാലകം

സാധ്യതാ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ആഗസ്റ്റ് ആറ് വരെ പുതുതായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നതാണ്. കുടാതെ സ്‌പോർട്ട്‌സ് / കൾച്ചറൽ / പി.ഡി. ക്വാട്ടകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.

ബി.എഡ്. ഏകജാലകം

സ്‌പോർട്ട്‌സ് / പി.ഡി. ക്വാട്ടകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർനാഷണൽ ആന്റ് ഇന്റർയൂണിവേഴ്‌സിറ്റ് സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി അഡ്വാൻസ്ഡ് പോളിമറിക് മെറ്റീരിയൽ എന്ന വിഷയത്തിൽ രണ്ട് വർഷ (നാല് സെമസ്റ്റർ) എം.ടെക് പ്രോഗ്രാം ആരംഭിക്കുന്നു. കെമിക്കൽ / പോളിമർ എഞ്ചിനീയറിംഗ്, നാനോ ടെക്‌നോളജി / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബി.ഇ./ ബി.ടെക്് ബിരുദമോ നാനോ ടെക്‌നോളജി, നാനോ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിലേതിലെങ്കിലും എം.എസ്.സി. ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ജനറൽ, എസ്.ടി.- ഒന്ന്, മുസ്ലിം – ഒന്ന് എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്.

ഫെല്ലോഷിപ്പോടു കൂടിയ വിദേശത്ത് ഒരു വർഷം അന്താരാഷ്ട്ര പ്രോജക്ട്, വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് റിസർച്ച് പ്രോജക്ട് / ഇൻഡസ്ട്രിയൽ പ്രോജക്ട്, റിസർച്ച് പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ പി.എച്ച്.ഡി. റിക്രൂട്ട്‌മെന്റ്, പഠനം കഴിഞ്ഞ് പ്രശസ്തമായ വ്യവസായ ശാലകളിൽ നിയമനം തുടങ്ങിയവ ഈ പ്രോഗ്രാമിന്റെ സവിശേഷതകളാണ്.

താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം സി.വി, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം materials @mgu.ac.in എന്ന ഇ-മെയിൽ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9497585033.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസ് (ഐ.എം.പി.എസ്.എസ്.) ഇന്റഗ്രേറ്റഡ് മാസ്റ്റർ പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ് കോഴ്‌സിൽ എസ്.സി., ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (2022 അഡ്മിഷൻ) ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ആഗസ്റ്റ് ഒന്നിന് 12 മണിക്ക് മുമ്പായി വകുപ്പ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www. mgu.ac.in, ഫോൺ: 9446459644.

സ്‌പോട്ട് അലോട്ട്‌മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. – ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. – ഒന്ന്) എന്നീ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.

സർട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്‌സ്റ്റൻഷൻ നടത്തുന്ന കൗൺസിലിംഗ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി/ പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്‌സ് ഫീസ് 5200 രൂപ. കൗൺസിലിംഗ് കോഴ്‌സിലേക്ക് ആഗസ്റ്റ് നാല് യോഗിക് സയൻസ് കോഴ്‌സിലേക്ക് ആഗസ്റ്റ് 11 തീയതികളിലാണ് പ്രവേശനം നടക്കുക. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, കോഴ്‌സ് ഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്‌മെന്റിൽ എത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 08301000560.

റദ്ദാക്കിയ പരീക്ഷ ആഗസ്റ്റ് 19 ന്

മെയ് 30 ന് നടത്തി പിന്നീട് റദ്ദാക്കിയ മൂന്നാം സെമസ്റ്റർ ബി.ടെക്ക് (പഴയ സ്‌കീം – 2010 ന് മുൻപുള്ള അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷ ആഗസ്റ്റ് 19 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതൽ അഞ്ച് വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് (2021 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിൽ വച്ച് നടത്തും. വിശദവിവിരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക്ക് ബിസിനസ്സ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ (2021 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) ജൂൺ 2022 ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ അഞ്ച് വരെ തീയതികളിൽ അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2022 ജൂൺ/ ജൂലൈ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് / ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആന്റ് ഹോസ്പിറ്റാലിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് അഞ്ച് മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്്‌സൈറ്റിൽ.

2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ, 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ആറ് മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2022 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബി.എ. അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി.എ. വിഷ്വൽ ആർട്‌സ്, ബി.എ. അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ് (സി.ബി.സി.എസ്.എസ്., 2013-2016 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് മൂന്ന് മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് (സർട്ടിഫിക്കറ്റ് കോഴ്‌സ് അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) ജൂൺ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ (എ.ഒ.സി.) ആഗസ്റ്റ് മൂന്നിന് അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും.

അപേക്ഷാ തീയതി

ആഗസ്റ്റ് 17 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി – പുതിയ സ്‌കീം), (2014-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അ്ഡമിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾക്ക്് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളുടെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി ബി.എ. എൽ.എൽ.ബി. (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2013 – 2014 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2013 – 2014 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 40 രൂപ (പരമാവധി 240 രൂപ) നിരക്കിൽ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.

അഫിലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2015-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2013 – 2014 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 40 രൂപ (പരമാവധി 240 രൂപ) നിരക്കിൽ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.

അഫിലിയേറ്റഡ് കോളേജുകളുടെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2016 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2015-2016 അഡ്മിഷൻ – സപ്ലിമെന്ററി / 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2013 – 2014 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 40 രൂപ (പരമാവധി 240 രൂപ) നിരക്കിൽ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.

അഫിലിയേറ്റഡ് കോളേജുകളുടെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2018 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി ബി.എ. എൽ.എൽ.ബി. (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.എ. (ക്രിമിനോളജി) എൽ.എൽ.ബി. (ഓണേഴ്‌സ്) (2011 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2018 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2013 – 2014 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2018 അഡ്മിഷൻ – സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (2013 – 2014 അഡ്മിഷൻ – സപ്ലിമെന്ററി / 2015-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 40 രൂപ (പരമാവധി 240 രൂപ) നിരക്കിൽ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.

പരീക്ഷാ ഫലം

2022 ഫെബ്രുവരിയിൽ നടത്തിയ എട്ടാം സെമസ്റ്റർ ഐ.എം.സി.എ. (റെഗുലർ) / ഡി.ഡി.എം.സി.എ. (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക്

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി., ജനുവരി 2022, പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 02.08.2022 മുതൽ 05.08.2022 വരെ സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി., ഒക്റ്റോബർ 2021, പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 05.08.2022 മുതൽ 10.08.2022 വരെ സമർപ്പിക്കാം.

ഹാൾടിക്കറ്റ്

02.08.2022 ന് ആരംഭിക്കുന്ന സെമസ്റ്റർ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. ഗവേണൺസ് & പൊളിറ്റിക്സ്/ എം. എസ് സി. (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷ 03.08.2022, 04.08.2022, 05.08.2022 തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 29 july 2022