University Announcements 29 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
പരീക്ഷാ ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി, ബയോടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി ഒന്‍പതു വരെ അപേക്ഷിക്കാം. വിശദവി വരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു നുവരി 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ വിജ്ഞാപനം
നാലാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്‌കീം – റെഗുലര്‍) യു.സി. .കെ, ഫെബ്രുവരി 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി നാലു മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാ കേന്ദ്രം
ജനുവരി നാലിനു ടത്താന്‍ നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ ബി.എ. വിദൂരവിദ്യാഭ്യാസം) പരീക്ഷയ്ക്ക് യു.ഐ.ടി. തൊളിക്കോട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളജില്‍ പരീക്ഷ എഴുതണം. മറ്റു ദിവസങ്ങളിലെ പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ല.
MG University Announcements: എം ജി സർവകലാശാല
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി (ബേസിക് സയന്‍സ് – സ്റ്റാറ്റിസ്റ്റിക്സ്, ബേസിക് സയന്‍സ് – കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്), എം.എ (ലാംഗ്വേജ് – ഇംഗ്ലീഷ്) പുതിയ സ്‌കീം – 2020 അഡ്മിഷന്‍ റഗുലര്‍ പരീക്ഷയ്ക്കു പിഴയില്ലാതെ ജനുവരി നാലു മുതല്‍ ജനുവരി 10 വരെ അപേക്ഷ നല്‍കാം. പിഴയോടെ ജനുവരി 11 നും സൂപ്പര്‍ ഫൈനോടെ ജനുവരി 12 നും അപേക്ഷ സ്വീകരിക്കും. വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കെമിസ്ട്രി (സി.എസ്.എസ് – 2021 അഡ്മിഷന്‍ റഗുലര്‍,2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബോട്ടണി മോഡല്‍ 1,2,3 (സി.ബി.സി.എസ് – ന്യു സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി അഞ്ചു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ് (സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), എം.എ. ഹിസ്റ്ററി (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എ മലയാളം (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി), എം.എ. തമിഴ് (2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി ഫിസിക്സ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ബി.എ (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ്), ബി.എസ്.സി (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍ – ഓഗസ്റ്റ് 2022) ആനുവല്‍ സ്‌കീം പാര്‍ട്ട് 3 മെയിന്‍സ് അദാലത്ത് സ്പെഷല്‍ മെഴ്സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ (സി.എസ്.എസ്.) എം.കോം, മാസ്റ്റര്‍ ഓഫ് കോമേഴ്സ് ആന്റ് മാനേജ്മെന്റ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ജൂലൈയില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സരം, 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 11 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എ. പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേണലിസം, എം.എസ്.സി ആക്ചുരിയല്‍ സയന്‍സ് (സി.എസ്.എസ്, 2020 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 13 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റ് (സി.എസ്.എസ്, 2020 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ് 2020 അഡ്മിഷന്‍ റഗുലര്‍ – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി (സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് – ഡേറ്റ സയന്‍സ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി ബയോകെമിസ്ട്രി (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മൈക്രോബയോളജി (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിങ് (റഗുലര്‍ – ജനുവരി 2022), എം.എസ്‌സി ഫൈറ്റോമെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (റഗുലര്‍, സപ്ലിമെന്ററി – ഏപ്രില്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 10-നു മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 15-നു മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
ഡിസംബര്‍ 2022 രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം ജനുവരി 17-നും ജനുവരി 16-നും തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
അസൈന്‍മെന്റ്
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സെഷന്‍ ബിരുദ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) അസൈന്‍മെന്റ്, ജനുവരി 16നു വൈകിട്ട് നാലിനു മുന്‍പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. സര്‍വകലാശാല വെബ്‌സൈറ്റില്‍നിന്നും അസൈന്‍മെന്റ് ചോദ്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ടൈം ടേബിള്‍
ജനുവരി 30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (റെഗുലര്‍/സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ്), ഒക്ടോബര്‍ 2022 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും ഐ ടി എഡ്യൂക്കേഷന്‍ സെന്ററുകളിലെയും ഒന്നാം സെമസ്റ്റര്‍ എം.സി.എ (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഡിഗ്രി, നവംബര്‍ 2022 പരീക്ഷകള്‍ക്കു ജനുവരി 10 മുതല്‍ 16 വരെ പിഴയില്ലാതെയും 17നു പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്)-ഏപ്രില്‍ 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓണ്‍ലൈനായി ജനുവരി 10നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ടൈം ടേബിള്‍
സര്‍വകലാശാലയില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പി ജി സ്‌പെഷല്‍ എക്‌സാമിനേഷന്‍ നവംബര്‍ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.