scorecardresearch
Latest News

University Announcements 29 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 29 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, കോളജ് പ്രവേശനം 30, 31 തീയതികളില്‍

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുളള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ഏതെങ്കിലും കോളജില്‍ അഡ്മിഷന്‍ എടുത്ത് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിട്ടുളളവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍നിന്ന് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം.

കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ട
താണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടണം.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയതിനാല്‍ പുതിയ അലോട്ട്‌മെന്റ് ലഭിച്ചവര്‍ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ഓഗസ്റ്റ് 31 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് കാന്‍സലാകും.

താല്‍ക്കാലിക അഡ്മിഷന്‍ സൗകര്യം മൂന്നാം ഘട്ട അലോട്ട്‌മെന്റ് മുതല്‍ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും
അസല്‍ കോളജില്‍ സമര്‍പ്പിക്കണം് രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ താല്‍ക്കാലിക അഡ്മിഷന്‍ എടുത്തവര്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍ കോളേജില്‍ നേരിട്ട് ഹാജരായി നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്.

ഇപ്രകാരം താല്‍ക്കാലിക അഡ്മിഷന്‍ എടുത്തവര്‍ക്ക് സ്ഥിരം അഡ്മിഷനിലേക്കു മാറുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. അതിനുളളില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കാത്തവരുടെ അഡ്മിഷന്‍ കാന്‍സലാകും. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ്
സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബി എഡ് പ്രവേശനം: പുതുക്കിയ തീയതി

ബി. എഡ്. അഡ്മിഷനില്‍ ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി സി സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ അഞ്ചു വരെ നീട്ടി. നിലവില്‍ ആദ്യ അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും ഓഗസ്റ്റ് 31 ഉച്ചയ്ക്ക് രണ്ടിനു മുന്‍പേ അതതു കോളജുകളില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടുകയും ടി സി സമര്‍പ്പിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷണല്‍ അഡ്മി ഷനായിരിക്കും നല്‍കുന്നത്.

രണ്ടാംഘട്ട ബി എഡ്. അലോട്ട്‌മെന്റ് സെപ്റ്റംബര്‍ ഒന്നിലേക്ക് പുനഃക്രമീകരിച്ചു. കോളജ് അഡ്മിഷന്‍ സെപ്റ്റംബര്‍ രണ്ടിന്. ക്ലാസുകള്‍ 12ന് ആരംഭിക്കും.

പരീക്ഷാഫലം

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം, പാര്‍ട്ട് ടൈം, മേഴ്‌സിചാന്‍സ് – 2008, 2009, 2010 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍/ഇംപ്രൂവ്‌മെന്റ് (2018 സ്‌കീം) (യു.സി.ഇ.കെ.), ജൂണ്‍ 2022 പരീക്ഷ സെപ്റ്റംബര്‍ 13 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

ഒന്നാം സെമസ്റ്റര്‍ ബി ടെക് ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി, ജൂലൈ 2022 (2020 സ്‌കീം – 2020 അഡ്മിഷന്‍), യു സി ഇ കെ, പരീക്ഷയുടെ വിജ്ഞാപനം പ്രസി ദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഒക്‌ടോബര്‍ 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി എ എല്‍ എല്‍ ബി./ബി കോം എല്‍ എല്‍ ബി./ബി ബി എ എല്‍എല്‍ ബി പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ മൂന്നു വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒക്‌ടോബര്‍ 11 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ സെപ്റ്റംബര്‍ മൂന്നു വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം ബി എ (ഈവനിങ് – റെഗുലര്‍)

2022 – 23 അധ്യയന വര്‍ഷം മുതല്‍ എം ബി എ (ഈവനിങ് – റെഗുലര്‍) പ്രോഗ്രാം കാര്യവട്ടം ഐ.എം.കെ., കവടിയാര്‍ എച്ച്.എല്‍.എല്‍. മാനേജ്മെന്റ് അക്കാദമി, മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ – ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നടക്കും. അപേക്ഷകര്‍ക്ക് 2022 ജനുവരി 1 ന് 25 വയസ് പ്രായമുണ്ടായിരിക്കണം, ബിരുദത്തിന് 50 ശതമാനം മാര്‍ക്കോടെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. എല്ലാ അപേക്ഷകര്‍ക്കും ഗ്രൂപ്പ് ഡിസ്‌കഷനും വ്യക്തിഗത അഭിമുഖവും ഉണ്ടാകും. ആഴ്ചയില്‍ അഞ്ച് ദിവസം വൈകിട്ട് 5.30നു ശേഷമാണ് ക്ലാസ് സമയം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

MG University Announcements: എം ജി സര്‍വകലാശാല

ബിരുദ- ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മൂന്നാം അലോട്ട്‌മെന്റില്‍ മുന്‍ അേലാട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം എടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്മന്റില്‍ അലോട്ട്മെന്റ് ലഭിച്ചവരും ഉള്‍പ്പെടെ പ്രവേശനമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം തന്നെ 31 നു വൈകുന്നേരം നാലുമണിക്ക് മുന്‍പായി ബന്ധപ്പെട്ട കോളേജുകളില്‍ നേരിട്ട് ഹാജരായി സ്ഥിരപവേശനം എടുക്കണം. താത്കാലിക പ്രവേശനത്തിനുള്ള സൗകര്യം മൂന്നാം അലോട്ട്മെന്റില്‍ ലഭ്യമല്ല. എന്നാല്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവരും സ്ഥിര പ്രവേശനം തിരഞ്ഞെടുത്തവരും ഒഴികെയുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇവര്‍ക്കായുള്ള മൂന്നാം പ്രത്യേക അലോട്ട്മെന്റ് വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം.

മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനമെടുത്തവര്‍ സ്ഥിര പ്രവേശനം എടുക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം പ്രവേശനത്തിന് മുന്‍പായി നിര്‍ബന്ധമായും ഒരു പ്രാവശ്യം ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കണം.

മൂന്നാം അലോട്ട്മെന്റില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

ഒന്ന് മുതല്‍ മൂന്ന് വരെ അലോട്ട്മെന്റുകളുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയയുടെ അവസാന അലോട്ട്മെന്റ് ആണ് മൂന്നാമത്തേത്.അതുകൊണ്ടു തന്നെ ഒന്നും രണ്ടും അലോട്ട്‌മെന്റുകളില്‍ താത്കാലിക പ്രവേശനമെടുത്തു നില്‍ക്കുന്നവര്‍ മൂന്നാം അലോട്ടുമെന്റില്‍ സ്ഥിര പ്രവേശനം എടുത്തില്ലായെങ്കില്‍ അത്തരക്കാരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

അതുപോലെ മൂന്നാം അലോട്ടുമെന്റില്‍ അലോട്ട്‌മെന്റ് ലഭിച്ചവരും ഓഗസ്റ്റ് 31 നു വൈകീട്ടു നാലിനു മുന്‍പായി സ്ഥിരപ്രവേശനം എടുത്തില്ലെങ്കില്‍ അത്തരക്കാരുടെയും പ്രവേശനം റദ്ദാക്കപ്പെടും. എന്നാല്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശനം തിരഞ്ഞെടുത്തവരും ഒഴികെയുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മൂന്നാം പ്രത്യേക അലോട്ട്മെന്റ് വരെ താത്കാലിക പ്രവേശനത്തില്‍ തുടരാം.

സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒന്ന് മുതല്‍ മൂന്ന് വരെ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരല്ലാത്തവര്‍ക്കും നിലവില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാല്‍ റിജക്ട് ആയി പോയവര്‍ക്കും ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കാം. എന്നാല്‍ നിലവില്‍ പ്രവേശനം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കുകയും പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ നിലവിലുള്ള അലോട്ട്മെന്റ് റദ്ദാക്കപ്പെടും. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കാം. നിലവില്‍ ഒന്നുമുതല്‍ മൂന്നുവരെ ഉള്ള അലോട്ട്‌മെന്റുകളിലും/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട/മാനേജ്മന്റ് ക്വാട്ട എന്നിവയില്‍ അപേക്ഷിച്ചവര്‍ക്കു നിലവിലുള്ള ക്യാപ്പ് ഐ ഡി/ പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ചു നിര്‍ദിഷ്ട തീയതികളില്‍ മാത്രം (ഷെഡ്യൂള്‍ നോക്കുക) പുതുതായി ഫീസ് ഒടുക്കാതെ തന്നെ അപേക്ഷിക്കാം. ഇതുവരെ ക്യാപ്പില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ മാത്രം പുതുതായി അപേക്ഷാഫീസ് ഒടുക്കിയാല്‍ മതിയാകും.

ക്ലാസുകള്‍ 31 ന് ആരംഭിക്കും

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെയും ബി എഡ് പ്രോഗ്രാമുകളിലെയും 2022 -23 അക്കാദമിക വര്‍ഷത്തെ ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഓഗസ്റ്റ് 31 ന് ആരംഭിക്കും.

സ്പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എം.എസ്.സി പോളിമര്‍ കെമിസ്ട്രി (20222024 ബാച്ച്) കോഴ്സില്‍ എസ്.സി. /എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. സി.എ.ടി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍. യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31 ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വൈകിട്ട് നാലിനു മുന്‍പ് വകുപ്പ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2731036, 9633583004, ഇ-മെയില്‍: office.scs@mgu.ac.in.

പ്രാക്ടിക്കല്‍ പരീക്ഷ

ജൂലൈ/ ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് – സപ്ലിമെന്ററി / മെഴ്‌സി ചാന്‍സ് -പഴയ സ്‌കീം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31 ന് കളമശേരി സെന്റ് പോള്‍സ്
കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം പി എഡ് വൈവ

നാലാം സെമസ്റ്റര്‍ എം പി എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ തീസിസ് ഇവാല്വേഷനും വൈവയും 13 മുതല്‍ 16 വരെ നടക്കും.

പരീക്ഷാ അപേക്ഷ

തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി ടി എ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം പി എഡ് ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം ബി എ ജൂലൈ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

സ്പോട്ട് അഡ്മിഷന്‍

സര്‍വകലാശാല പാലയാട് ക്യാമ്പസ് ഐ ടി എജുക്കേഷന്‍ സെന്ററില്‍ എം സി എ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒന്നിനു രാവിലെ 10നു നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലുള്ള ഐ ടി വകുപ്പില്‍ ഹാജരാകണം.

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

സര്‍വകലാശാല നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്ക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ പാര്‍ട്ട്-ടൈം അധ്യാപകരുടെ ഒഴിവുണ്ട്. ഇവര്‍ക്കുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ഒന്നിനു നീലേശ്വരം ക്യാമ്പസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11നു ഹാജരാകണം.

ബി എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായുള്ള ബി എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനം 12, 13 വരെ നടത്തും. അര്‍ഹരായവര്‍ അസല്‍ രേഖകളുമായി അതത് കോളേജുകളില്‍ ഹാജരാകണം. ഒന്നിലധികം കോളജുകളില്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളാണെങ്കില്‍ പ്രതിനിധികള്‍ക്കു പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കില്‍ അപേക്ഷകര്‍ തന്നെ പ്രവേശനത്തിനു നേരിട്ട് ഹാജരാകേണ്ടതുമാണ്. ഫോണ്‍: 0497 2715261, 0497 2715284 , 7356948230

സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

സെപ്റ്റര്‍ 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 30, 31 തീയതികളില്‍ പിഴയില്ലാതെയും സെപ്റ്റംബര്‍ ഒന്നിനു പിഴയോടെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാന്‍ മുഖേന അടക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും രണ്ടിനു വൈകുന്നേരം അഞ്ചിനകം പരീക്ഷാ വിഭാഗത്തില്‍ സമര്‍പ്പിക്കണം.

പരീക്ഷാ ഫലം

പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍) എം. എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, അറബിക്, നവംബര്‍ 2020 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 15നു വൈകുന്നേരം അഞ്ചിനകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഒറിജിനല്‍ ഗ്രേഡ് കാര്‍ഡുകള്‍ അവസാന സെമസ്റ്ററില്‍ മാത്രമേ ഉണ്ടാവൂ എന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഗ്രേഡ് കാര്‍ഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം വെബ് സൈറ്റില്‍ ഉണ്ടായിരിക്കും. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍) ബി. എ., ബി. കോം. ബി. ബി. എ., നവംബര്‍ 2020 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒറിജിനല്‍ ഗ്രേഡ് കാര്‍ഡുകള്‍ അവസാന സെമസ്റ്ററില്‍ മാത്രമേ ഉണ്ടാവൂ എന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഗ്രേഡ് കാര്‍ഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം വെബ് സൈറ്റില്‍ ഉണ്ടായിരിക്കും. സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ഒൊഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ടൈംടേബിള്‍

സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി. (റെഗുലര്‍), ജൂലൈ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 29 august 2022