University Announcements 29 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം 2022 ഒക്ടോബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.എസ്സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 08 വരെ ഓണ്‍ലൈനായി അപേക്ഷി ക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ്, സെപ്റ്റംബര്‍ 2022, അഞ്ചാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ്, ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328), ബി.കോം. കൊമേഴ്സ് ആന്‍റ് ടാക്സ് പ്രൊസീജിയര്‍ ആന്‍റ് പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്‍റ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്‍റഗ്രേറ്റഡ്) റെഗുലര്‍ & സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മെയ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ പാര്‍ട്ട് കകക ബി.കോം. (മാര്‍ച്ച്/ഏപ്രില്‍ 2022 സെഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായും ഓഫ്ലൈനായും മെയ് 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.ഡെസ്., ഒക്ടോബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.ഡെസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ഏപ്രില്‍ 04 ന് പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റര്‍ ബി.കോം. (എസ്.ഡി.ഇ.), ഒക്ടോബര്‍ 2022 സെഷന്‍ പരീക്ഷയുടെ തടഞ്ഞുവച്ചിരുന്ന പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ടി വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 3 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
ടൈംടേബിള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ ഒന്ന് രണ്ട് സെമസ്റ്റര്‍ എം.എസ്സി.
കമ്പ്യൂട്ടര്‍സയന്‍സ് (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍), ഫെബ്രുവരി 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍, മിനി പ്രോജക്ട്, സെമിനാര്‍ പരീക്ഷകള്‍ മെയ് 02 ന് കാര്യവട്ടം എസ്.ഡി.ഇ.യില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 17 വരെയും 170 രൂപ പിഴയോടെ 19 വരെയും മെയ് 2 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സർവകലാശാല
പി.ജി പൊതു പ്രവേശനപരീക്ഷാ രജിസ്‌ട്രേഷൻ മെയ് രണ്ടു വരെ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇൻറർ സ്‌കൂൾ സെൻററുകളിലെയും പി.ജി പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് മെയ് രണ്ടു വരെ രജിസ്റ്റർ ചെയ്യാം.
ഫാൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in
ഓഫ് ക്യാമ്പസ് യു.ജി, പി.ജി. പരീക്ഷകൾക്ക് അപേക്ഷ നൽകാം
ഓഫ് ക്യാമ്പസ് യു.ജി, പി.ജി. കോഴ്‌സുകളുടെ സപ്ലിമെൻററി ചാൻസ്, മെഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ നൽകാം.
മെയ് 16 വരെ പിഴ കൂടാതെ ഫീസ് അടയ്ക്കാം. മെയ് 17 ന് പിഴയോടു കൂടിയും മെയ് 18 ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ആദ്യ മെഴ്‌സി ചാൻസുകാർ 5515 രൂപയും രണ്ടാം മെഴ്‌സി ചാൻസുകാർ 7720 രൂപയും മൂന്നാം മെഴ്‌സി ചാൻസുകാർ 11025 രൂപയും സ്‌പെഷ്യൽ മെഴ്‌സി ചാൻസുകാർ 13000 രൂപയും പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.
പരീക്ഷകൾ ആരംഭിക്കുന്ന തീയതി പിന്നീട് അിറയിക്കും.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ
ഗസ്റ്റ് അധ്യാപക നിയമനം റദ്ദാക്കി
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ അപ്ലൈഡ് ജിയോളജി ഗസ്റ്റ് അധ്യാപക നിയമനം ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കി.
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in)
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്(സ്‌പെഷ്യൽ സപ്ലിമെൻററി 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്ക് മാത്രം – ഏപ്രിൽ 2023) ബിരുദ പരീക്ഷകൾ മെയ് അഞ്ചിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷകൾക്ക് അപേക്ഷിക്കാം
രണ്ടാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി(2020 അഡ്മിഷൻ റഗുലർ, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2015 വരെയുള്ള അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 29, 31 തീയതികളിൽ നടക്കും.
മെയ് 15 വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് 16ന് പിഴയോടു കൂടിയും മെയ് 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
മെഴ്‌സി ചാൻസുകാർ പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.ആർക്ക്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 17ന് തുടങ്ങും.
മെയ് എട്ടു വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് ഒൻപതിന് പിഴയോടു കൂടിയും മെയ് 10ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 60 രൂപ നിരക്കിൽ(പരമാവധി 240 രുപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം. മെഴ്‌സി ചാൻസുകാർ പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
വൈവ വോസി
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷൻ സപ്ലിമെൻററി – ഏപ്രിൽ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ മെയ് അഞ്ചു മുതൽ അതത് കോളജുകളിൽ നടത്തും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് സോഫ്റ്റ് വെയർ ആൻറ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ(2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ടു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
Kannur University Announcements: കണ്ണൂർ സർവകലാശാല
തീയതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലും സെന്ററുകളിലും 2 വർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെയും കോഴ്സ് ഡയറക്ടർമാരുടെയും നിയമനത്തിനായി യോഗ്യരായവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 15 വരെ നീട്ടി. ഒഴിവുകളുടെയും സംവരണം ചെയ്തിട്ടുള്ള തസ്തികളുടേയും വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.