Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

University Announcements 29 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, ie malayalam

University Announcements 29 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബര്‍ 2020 ല്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എച്ച്.ആര്‍.എം. (മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) മേഴ്‌സി ചാന്‍സ് (എസ്.ഡി.ഇ. – 2008 അഡ്മിഷന്‍ – 2003 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയില്‍ നേരിട്ടുളള മസ്റ്ററിംഗ് നിര്‍ത്തിവച്ചു

കോവിഡ് 19 ന്റെ അതിതീവ്ര വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കേരളസര്‍വകലാശാലയിലെ പെന്‍ഷന്‍കാരുടേയും/ഫാമിലി പെന്‍ഷന്‍കാരുടേയും സര്‍വകലാശാലയില്‍ നേരിട്ട് ഹാജരായുളള മസ്റ്ററിംഗ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുന്നു.

അറബിക് ടൈപ്പിംഗ്: അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നു മാസ അറബിക് ടൈപ്പിംഗ് (മൂന്നാം ബാച്ച് – പാര്‍ട്ട് ടൈം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു, ഫീസ്: 3000/-, അപേക്ഷാ ഫോം കാര്യവട്ടത്തുളള അറബിക് പഠനവകുപ്പില്‍/വെബ്‌സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10. ഫോണ്‍: 9633812633/0471 2308846

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 11 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 11 വരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എ.ജെ.എം.സി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.കോം. ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 12 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2007 (എ.ഐ.), 2008 (എ.ജെ.), 2009 (എ.കെ.) പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവരും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ നടത്തുന്ന അടിസ്ഥാന പരീക്ഷ പാസായവരുമായ ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. മെയ് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും ചലാന്‍ റസീറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം 18-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 12 വരെ അപേക്ഷിക്കാം.

Kannur University Announcements:കണ്ണൂർ സർവകലാശാല

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ ഐ.ടി പഠന വിഭാഗത്തിൽ 2021-22 വർഷത്തെക്ക് പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുണ്ടായിരിക്കും. അപേക്ഷയുടെ വിശദാംശങ്ങൾ (www.kannuruniversity.ac.in) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി – മെയ് 28, 2021.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 29 april 2021

Next Story
കേരളത്തിൽ ആദ്യമായി ഡാറ്റ സയൻസിൽ പിജി ഡിപ്ലോമയ്ക്ക് അവസരംkannur university, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express