University Announcements 28 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആര്.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള എസ്.സി./എസ്.ടി. സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്പോട്ട്
അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലേതു ഒക്ടോബര്‍ മൂന്നിനു പാളയം സെനറ്റ് ഹൗസിലും കൊല്ലം, ആലപ്പുഴ മേഖലകളിലേതു ആറിനു കൊല്ലം എസ്. എന്‍ കോളജിലും നടക്കും.
വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് സമയം 8 മണി മുതല്‍ 10 മണി വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യ പത്രം നല്കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു
കാരണവശാലും മാറ്റം അനുവദിക്കുകയില്ല.
ഇതുവരെ അഡ്മിഷന് ഫീ അടയ്ക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസിനത്തില്‍ 930 രൂപ അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുന്‍പ് യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതേണ്ടതാണ്. വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ്
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്പോര്‍ട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ ആറിനു രാവിലെ 10നു മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.
എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകള്‍ക്കും ഒരേ ഷെഡ്യൂള്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സപ്ലിമെന്ററി അലോട്ട്മെന്റ്
ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുളള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.
സെപ്റ്റംബര്‍ 29, 30 തീയതികളിലാണ് അഡ്മിഷന് എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന് എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന് എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന് എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.
നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന് എടുത്തവര്‍ക്ക് പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കില്‍ നിലവില്‍ അഡ്മിഷന് ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന് എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. സെപ്റ്റംബര്‍ 30-ന് മുന്‍പ് പുതിയ അലോട്ട്മെന്റില്‍ അഡ്മിഷന് നേടിയില്ലെങ്കില്‍ അലോട്ട്മെന്റ് ക്യാന്‍സലാകും. എന്നാല്‍ കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട വഴി അഡ്മിഷന് ലഭിച്ചവര്താല്പര്യം ഉണ്ടങ്കില്‍ മാത്രം രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ അഡ്മിഷന്
എടുത്താല്‍ മതിയാകും.
പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധ സ്ഥിരം അഡ്മിഷന് എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസല്‍ (ടി സി ഉള്‍പ്പെടെ) കോളേജില്‍ സമര്‍പ്പിക്കണം. സ്ഥിരം അഡ്മിഷന് എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട്
കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബി എ മ്യൂസിക്: രണ്ടാം ഘട്ട ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ (നീറമണ്‍കര എച്ച്.എച്ച്.എം.എസ്.പി.ബി.എന്‍.എസ്.എസ് കോളജ് ഫോര്‍ വുമണ്‍, വഴുതക്കാട് ഗവ. കോളജ് ഫോര്‍ വിമണ്‍, കൊല്ലം എസ്.എന്‍. കോളജ് ഫോര്‍ വിമണ്‍,) ബി.എ. മ്യൂസിക് കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായുളള രണ്ടാംഘട്ട അഭിരുചി പരീക്ഷ സെപ്റ്റംബര്‍ 30,
ഒക്ടോബര്‍ 3, 6 എന്നീ തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിശദമായ ഷെഡ്യൂളിന് വെബ്സൈറ്റ് സന്ദര്‍ശിക്കുക
ബി പി എ: രണ്ടാം ഘട്ട ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്
ശ്രീ സ്വാതി തിരുനാള്‍ ഗവ. മ്യൂസിക് കോളേജിലേക്ക് ഒന്നാം വര്‍ഷ ബി.പി.എ കോഴ്സിലേക്കുളള പ്രവേശനത്തിനുളള രണ്ടാം ഘട്ട അഭിരുചി പരീക്ഷ 30, ഒക്ടോബര്‍ 3, 6 എന്നീ തീയതികളില്‍ പ്രസ്തുത കോളജില്‍ വച്ച് നടത്തും. വിശദമായ ഷെഡ്യൂളിന് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രാക്ടിക്കല്‍/വൈവ വോസി
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ വോസി ഒക്ടോബര്‍ ആറു മുതല്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ. മ്യൂസിക് (എഫ്.ഡി.പി.) – (റെഗുലര്‍ – 2021 അഡ്മിഷന്, ഇംപ്രൂവ്മെന്റ് – 2020 അഡ്മിഷന്) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
ബിരുദം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനില്‍ ഫീസ് അടച്ച്, അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യതാ രേഖകളുടെ അസ്സല് സഹിതം ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം നാലിനു മുന്‍പ് അലോട്മെന്റ് ലഭിച്ച കോളജില്‍ നേരിട്ട് എത്തി പ്രവേശനം നേടണം.
നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം കോളജിലെത്തി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.ബി.എ. (2018, 2017 അഡ്മിഷന് – സപ്ലിമെന്ററി, 2016 അഡ്മിഷന് – ഒന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്- രണ്ടാം മെഴ്സി ചാന്‍സ്) ജൂണ്‍ 2022 ഡിഗ്രി പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 10 ന് അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍ (www.mgu.ac.in).
പരീക്ഷാ കേന്ദ്രം
അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ, ബി.കോം, സി.ബി.സി.എസ്.എസ് (2014 മുതല്‍ 2016 വരെയുള്ള അഡ്മിഷന് – സപ്ലിമെന്ററി, 2012, 2013 അഡ്മിഷന് – മെഴ്സി ചാന്‍സ് – പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍്. വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രത്തില്‍നിന്നു വാങ്ങി പരീക്ഷയ്ക്ക് ഹാജരാകണം.
എക്സ്റ്റേണല്‍ എക്സാമിനേഷന്: അപേക്ഷാ തീയതി
സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ നാലാം സെമസ്റ്റര്‍ എം.എഡ് (സി.എസ്.എസ് – 2022-2022) ബിരുദ പ്രോഗ്രാമിന്റെ എക്സ്റ്റേണല്‍ എക്സാമിനേഷന് ഒക്ടോബര്‍ ആറു വരെ സ്കൂള്‍ ഓഫീസില്‍ അപേക്ഷ നല്‍കാം. 990 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ. സപ്ലിമെന്ററി (2022 ഫെബ്രുവരി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഒക്ടോബര്‍ 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ ഡോക്യുമെന്റേഷന് (2022 മേയ്, 2020 അഡ്മിഷന് – റഗുലര്‍, 2019, 2018, 2017 അഡ്മിഷന് – സപ്ലിമെന്ററി , 2016 അഡ്മിഷന് – മെഴ്സി ചാന്‍സ്), എം.എസ്.സി. അപ്ലൈഡ് സയന്‍സ് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന് (2011 മുതല്‍ 2015 വരെയുള്ള അഡ്മിഷന് – ഒന്നാം മെഴ്സി ചാന്‍സ് , 2009 മുതല്‍ 2010 വരെയുള്ള അഡ്മിഷന് – രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഒക്ടോബര്‍ ഏഴ് വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
രണ്ടാം സെമസ്റ്റര്‍ എം.എ. തമിഴ് പി.ജി.സി.എസ്.എസ് റഗുലര്‍ പരീക്ഷയുടെ(2022 ജനുവരി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഈ വര്‍ഷം മെയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എച്ച്.ആര്.എം. (2020 അഡ്മിഷന് – റഗുലര്‍, 2019 അഡ്മിഷന് – സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബര്‍ 12 വരെ അപേക്ഷ നല്‍കാം. പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപയും 170 രൂപയുമാണ് ഫീസ്. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in).
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
ബി എഡ് രണ്ടാം അലോട്ട്മെന്റ്
ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവര്‍ 30-ന് വൈകീട്ട് നാലിനു മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ സ്ഥിരം പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.
പി എച്ച് ഡി ചുരുക്കപ്പട്ടിക
പി.എച്ച്.ഡി.-2022 പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടിക പ്രവേശന വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 19 സ്ട്രീമുകളുടെയാണ് ഇതിനകം പ്രസിദ്ധീകരിച്ചത്. മറ്റുള്ളവ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 25-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ., ബി.കോം., ബി.ബി.എ., മൂന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന് നവംബര്‍ 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
സീറ്റൊഴിവ്
പയ്യന്നൂര്‍ ക്യാമ്പസില്‍ എം എസ് സി ഫിസിക്സ് (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളോജി) പ്രോഗ്രാമില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവര്‍ 30നു രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠന വകുപ്പില്‍ എത്തണം. ഫോണ്‍: 9447458499
ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2022 മാര്‍ച്ചില്‍ വിജയകരമായി വിദൂരവിദ്യാഭ്യാസ ബിരുദം പൂര്‍ത്തിയാക്കിയ (2019 അഡ്മിഷന്) വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
തീയതി നീട്ടി
അഞ്ചാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷന് മുതല്‍), നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ ഒന്നു വരെയും പിഴയോടെ മൂന്നിനു വൈകുന്നേരം അഞ്ചു വരെയും നീട്ടി.
പരീക്ഷാവിജ്ഞാപനം
ഒന്നും രണ്ടും വര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2011 അഡ്മിഷന് മുതല്‍), ജൂണ്‍ 2022 പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ 15. വരെ പിഴയില്ലാതെയും 17 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍.
ടൈംടേബിള്‍
ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ പി. ജി (സപ്ലിമെന്ററി 2015 സിലബസ്), നവംബര്‍ 2021 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇന്റര്‍വ്യൂ- ഗ്രൂപ്പ് ഡിസ്കഷന്
സര്‍വകലാശാല പാലയാട് ക്യാമ്പസിലും ഐസിഎം പറശ്ശിനിക്കടവ്, സിഎംഎസ് മാങ്ങാട്ടുപറമ്പ്, സിഎംഎസ് നീലേശ്വരം എന്നീ സെന്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുവന്ന സീറ്റുകളിലേക്ക് കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവരും കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റില്‍ അപേക്ഷിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് ഡിസ്കഷനിലും ഇന്റര്‍വ്യൂവിനും പങ്കെടുക്കുന്നതിനായി സെപ്തംബര്‍ 29 ന് രാവിലെ 10നു പാലയാട് ക്യാമ്പസില്‍ എത്തണം.
മറ്റു വിദ്യാഭ്യാസ അറിയിപ്പുകള്
പരീക്ഷകള്‍ മാറ്റി
കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല ഒക്ടോബര്‍ മൂന്നിന് നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീട് സര്‍വകലാശാലാ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
ഒക്ടോബര്‍ ആറു മുതല്‍ നവംബര്‍ ഒന്ന് വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണല്‍ ബി. എ. എം. എസ്സ് ഡിഗ്രി സപ്ലിമെന്ററി (2016 ആന്‍ഡ് 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിള്‍, മൂന്നു മുതല്‍ പതിനേഴു വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണല്‍ ബി. എ. എം. എസ്. ഡിഗ്രി പാര്‍ട്ട് 1 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിള്‍, ഇരുപതു മുതല്‍ നവംബര്‍ മൂന്നു വരെ നടക്കുന്ന ഫസ്റ്റ് പ്രൊഫഷണല്‍ ബി. എ. എം. എസ്.ഡിഗ്രി പാര്‍ട്ട് 2 സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിള്‍ എന്നിവ പ്രസിദ്ധീകരിച്ചു.
ബി എച്ച് എം സി ടി പ്രവേശനം
എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് 30 വരെ ഓപ്ഷനുകള്‍ സമര്‍പ്പിക്കാമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2324396, 2560327.
സംവരണ സീറ്റുകളില്‍ അപേക്ഷിക്കാം
പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബി എ എം എസ് കോഴ്സില്‍ എന്‍ ആര് ഐ/എന്‍ ആര് ഐ സ്പോണ്‍സേര്‍ഡ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ ഏഴിന് വൈകിട്ട് 5ന് മുമ്പ് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.അപേക്ഷ ഫോം http://www.rgamc.in ല്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9447687058, 6360475638, 0490 2337341, 40. ഇ-മെയില്‍: ayurmahe@gmail.com.