University Announcements 28 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 28 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

2001 മാര്‍ച്ച് മാസം നടത്തിയ നാലാം സെമസ്റ്റര്‍ ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഒക്ടോബര്‍ 8. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.എം.എസ് ഹോട്ടല്‍ മാനേജ്‌മെന്റ് മൂന്നാം സെമസ്റ്റര്‍ ജനുവരി 2021ലെ പ്രാക്ടിക്കല്‍ പരീക്ഷ 2021 സെപ്റ്റംബര്‍ 30 ലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നു പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 27 തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 30 ലേക്ക് പുനക്രമീകരിച്ചിരിക്കുന്നു പരീക്ഷാകേന്ദ്രത്തിനും സമയത്തില്‍ മാറ്റമില്ല
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും ഹര്‍ത്താല്‍ കാരണം സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിയതുമായ ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ആ.അ ഘഘആ/ ആ.ആ.അ ഘഘആ / ആ.ഇീാ ഘഘആ പരീക്ഷകള്‍ ഒക്ടോബര്‍ ഒന്നാം തീയതിയിലേക്ക് പുന: ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ സമയത്തിന് മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയര്‍(351) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2021 ഒക്ടോബര്‍ 5 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍
കേരളസര്‍വകലാശാല 2021 മെയ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് ബി.എസ്.സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ മാസം 12,13 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ അടങ്ങിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (2018 സ്‌കീം റെഗുലര്‍ / ഇംപ്രൂവ്‌മെന്റ്, 2014 സ്‌കീം സപ്ലിമെന്ററി ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്ടോബര്‍ 4,5,6,7,8 തീയതികളിലും ഒക്ടോബര്‍ 11,12,13,18 തീയതികളിലും അതത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 4ന് അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 13ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാംവര്‍ഷ ബി.എ.എം.എസ് 2009 അഡ്മിഷന്‍ (മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്ടോബര്‍ 5 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബര്‍ 8 വരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബര്‍ 12 വരെയും അപേക്ഷിക്കാവുന്നതാണ്.

ടി.ടി.സി ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു; ഉയര്‍ന്ന പ്രായപരിധിയില്ല. വൈകുന്നേരം 5 മുതല്‍ 7 മണി വരെയാണ് ക്ലാസ്സുകള്‍. കോഴ്‌സ് കാലാവധി : ആറുമാസം, കോഴ്‌സ് ഫീസ്: 15,000 രൂപ, ആപ്ലിക്കേഷന്‍ ഫീസ് :100 രൂപ. കേരള സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം നമ്പര്‍ 28 ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്.ബി.ഐ ബാങ്കില്‍ 57002299878 എന്ന അക്കൗണ്ട് നമ്പറില്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയറക്ടര്‍, സി.എ.സി.ഇ.ഇ, കേരള സര്‍വകലാശാല, പി.എം.ജി ജംഗ്ഷന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2021 ഒക്ടോബര്‍ 20. വിശദവിവരങ്ങള്‍ക്ക് 0471-2302523.

സീറ്റൊഴിവ്

കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.എ ഇസ്ലാമിക ഹിസ്റ്ററി , ലിംഗ്വിസ്റ്റിക്‌സ്, അറബിക് ,സംസ്‌കൃതം ,പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഡിപ്ലോമസി , എം.സ്.സി ഡെമോഗ്രഫി , ആക്ച്ചൂരിയല്‍ സയന്‍സ് ,സ്റ്റാറ്റിസ്റ്റിക്‌സ് ,അപ്ലൈട് സ്റ്റാറ്റിസ്റ്റിക്‌സ് , ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ,കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷ്യലൈസഷന്‍ ഇന്‍ എ.ഐ , എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് , ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് , ടെക്‌നോളജി മാനേജ്മന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷനു എസ്.സി /എസ്.ടി സീറ്റുകളും, എം.എ ജര്‍മന്‍, റഷ്യന്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, തമിഴ് , എം.സ്.സി കംപ്യുട്ടേഷണല്‍ ബയോളജി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷനു എസ്.സി സീറ്റും, എം.എ ഫിലോസഫി , ഇക്കണോമിക്‌സ് , ഹിന്ദി ,പൊളിറ്റിക്കല്‍ സയന്‍സ് , ആര്‍ക്കിയോളജി , എം.സ്.സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസഷന്‍ ഇന്‍ ബയോഡൈവേഴ്‌സിറ്റി , എന്‍വയോണ്‍മെന്റല്‍ സയന്‍സ് , ബയോ കെമിസ്ട്രി , ഫിസിക്‌സ് , എം.കോം ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് ,എം.കോം ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷനു എസ്.ടി സീറ്റും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 30 / 09 / 2021 നു രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് കളു മായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

MG University Announcements: മഹാത്മാ ഗാന്ധി സർവകലാശാല

അപേക്ഷ തീയതി

നാലാം സെമസ്റ്റർ ബി.വോക്ക് (2019 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷക്ക് പിഴയില്ലാതെ ഒക്ടോബർ അഞ്ച്, ആറ് തിയതികളിലും, 525 രൂപ പിഴയോടെ ഒക്ടോബർ ഏഴിനും 1050 രൂപ സൂപ്പർ ഫൈനോടെ ഒക്ടോബർ എട്ടിനും അപേക്ഷിക്കാം.

സംവരണം

സർക്കാർ ചിൽഡ്രൻ ഫോമിലേയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേയും കുട്ടികൾക്ക് ബിരുദ പ്രവേശനത്തിന് മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിലുള്ള ഓരോ കോളജുകളിലും ഓരോ സീറ്റ് വീതം അനുവദിച്ചു.

അന്തിമ പട്ടിക

മഹാത്മാഗാന്ധി സർവ്വകലാശാല സ്റ്റുഡന്റ്സ് കൗൺസിൽ സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധികളുടെ മണ്ഡലം എന്നിവയിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് കൗൺസിലിലേയ്ക്ക് പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മണ്ഡലത്തിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല ഓഫീസിലും വെബ്സൈറ്റിലും ലഭിക്കും.

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല സെപ്തംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി സി.എസ് എസ് ബിരുദ പരീക്ഷകൾ ( 2013 – 2016 അഡ്മിഷൻ – റീ അപ്പിയറൻസ് ), ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2016 മുതലുള്ള അഡ്മിഷൻ – റഗുലർ/ സപ്ലിമെന്ററി) പരീക്ഷ, രണ്ടാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2016 മുതലുള്ള അസ്മിഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷ എന്നിവ ഇന്നും (സെപ്തംബർ 29 ) എട്ടാം സെമസ്റ്റർ ബി.ടെക് – സി.പി.എ.എസ് (2017 അഡ്മിഷൻ – റഗുലർ/ 2017 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ഒക്ടോബർ 4 നും രണ്ടാം സെമസ്റ്റർ എം.ടെക് (അദാലത്ത് സ്പെഷ്യൽ മേഴി ചാൻസ് പരീക്ഷ ഒക്ടോബർ 11 നും മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം – സി.ബി.സി.എസ്.എസ് (2017 നു മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ഒക്ടോബർ 27 നും നടക്കും. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റർ എം.എസ്. ഡബ്ല്യു (2019 അഡ്മിഷൻ – റഗുലർ 2016, 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി/ 2013, 2014, 2015 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കു മുള്ള അപേക്ഷകൾ ഒക്ടോബർ 13 വരെ സമർപ്പിക്കാം. പുനർമൂല്യനിർണയത്തിന് 370 രൂപയും സൂക്ഷ്മ പരിശോധനക്ക് 160 രൂപയും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവ്വകലശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടലിൽ.

എസ്.പി.സി. – 15 മാർക്ക് വെയ്റ്റേജ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ആദ്യ സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് 15 മാർക്കിന്റെ വെയ്റ്റേജ് അനുവദിച്ചു കൊണ്ട് വൈസ് ചാൻസലർ ഉത്തരവായി. ഇതോടെ എൻ. എസ്. എസ്., എൻ. സി.സി വിദ്യാർത്ഥികൾക്ക് ലഭിച്ചു വരുന്ന ആനുകൂല്യം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനം – കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനായി എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍ 30-ന് വൈകീട്ട് അഞ്ച്മണിക്കകം റാങ്ക്‌ലിസ്റ്റിലേക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യുന്നവരെ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് എല്ലാ കോളേജുകളിലും ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടുന്നവര്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി മാന്റേറ്ററി ഫീസ് അടയ്ക്കണം.  

വാക്-ഇന്‍-ഇന്റര്‍വ്യൂ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്റിംഗ് ടെക്‌നോളജി വകുപ്പില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്‌ടോബര്‍ 7-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.uoc.ac.in

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

പരീക്ഷാ ഫലം

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ അറബിക് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അവസാന വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 19 വരെ അപേക്ഷിക്കാം.  

എല്‍.എല്‍.എം. വൈവ

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. 2021 പരീക്ഷയുടെ വൈവ ഓണ്‍ലൈനായി ഒക്‌ടോബര്‍ 4, 5 തീയതികളില്‍ നടക്കും.  

പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.സി.എ. എന്നിവയുടെ കോംപ്ലിമെന്ററി കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും 28, 29, 30 തീയതികളില്‍ നടക്കും.  

Kannur University Announcements: കണ്ണൂർ സർവകലാശാല

എംഎ മ്യൂസിക് പ്രോഗ്രാം SC/ST വിഭാഗങ്ങൾക്ക് അപേക്ഷിക്കാം

കണ്ണൂർസർവ്വകലാശാല മ്യൂസിക്  ഡിപ്പാർട്ട്മെന്റിലെ എം. എ മ്യൂസി ക്പ്രോഗ്രാം 2021 -22  വർഷത്തേക്കുള്ള പ്രവേശനത്തിന്  സംവരണ സീറ്റുകൾ, SC വിഭാഗത്തിന് രണ്ടും ST വിഭാഗത്തിന് ഒന്നും ഒഴിവുണ്ട്.   അപേക്ഷകർ യോഗ്യത  സർട്ടിഫിക്കറ്റുകളുമായി 01-10-2021 രാവിലെ  10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകാവുന്നതാണ്   കൂടുതൽ  വിവരങ്ങൾക്ക്, 9895232334,04972806404 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Also Read: University Announcements 27 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 28 september 2021

Next Story
Victers Channel Timetable September 29: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 29 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X