scorecardresearch

University Announcements 28 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 28 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

  • ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്‌സി ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ രണ്ടു മുതല്‍ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
  • നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്‌സി (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016 അഡ്മിഷന്‍, മെഴ്‌സി ചാന്‍സ് – 2015, 2014 & 2013 അഡ്മിഷന്‍) ഓഗസ്റ്റ് 2022 പരീക്ഷയുടെ ഫിസിക്‌സ് കോഴ്‌സിന്റെ കോര്‍ ആന്‍ഡ് കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ മൂന്നു മുതല്‍ അതാതു കോളജുകളില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

എം എഡ് ഏകജാലകം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിങ് കോളജുകളില്‍ ഏകജാലകം വഴിയുള്ള എം.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാനേജ്‌മെന്റ് ക്വാട്ടയില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ ഏകജാലകത്തിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷയുടെ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കണം. ഏകജാലകം വഴി അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷ നല്‍കാന്‍ കഴിയില്ല.

വികലാംഗര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത് കോളജുകളില്‍ ഓണ്‍ലൈനായി നടത്തും.

പ്രോസ്പക്ടസില്‍ നിര്‍ദേശിച്ചിട്ടുള്ളതുപോലെ സംവരണത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷകര്‍ ഉറപ്പാക്കണം. മതിയായ സാക്ഷ്യപത്രങ്ങളുടെ അഭാവത്തില്‍ പ്രവേശനം റദ്ദാക്കപ്പെടും. പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ സംവരണത്തിനായി ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗങ്ങളില്‍ പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.

ഇ.ഡബ്ല്യു.എസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ഇന്‍കം ആന്‍ഡ് അസറ്റ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. സംവരാണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗക്കാര്‍ക്ക് പൊതുവിഭാഗം തിരഞ്ഞെടുക്കുകയോ വരുമാനം എട്ടു ലക്ഷത്തില്‍ കൂടുതലായി നല്‍കിയശേഷം സംവണം ആവശ്യമില്ല എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുയോ ചെയ്യാം.

എന്‍.സി.സി/എന്‍.എസ്.എസ് ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വിമുക്തഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍നിന്നുള്ള സാക്ഷ്യപത്രം ഉപയോഗിക്കണം. ഈ സംവരണത്തിനായി ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.

രജിസ്‌ട്രേഷന്‍ ഫീസ് പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 650 രൂപയും മറ്റുള്ളവര്‍ക്ക് 1300 രൂപയുമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

പ്രാക്ടിക്കല്‍

  • ഒക്ടോബറില്‍ നടന്ന നാലാം സെമസ്റ്റര്‍ ഐ.എം.സി.എ. (2019 അഡ്മിഷന്‍ റഗുലര്‍, 2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
  • രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബി.വോക് ഫാഷന്‍ ടെക്നോളജി, ബി.വോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍ ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ പത്ത് വരെ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
  • മേയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ (പഴയ സ്‌കീം, 1997 മുതല്‍ 2009 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ബി.ടെക് സിവില്‍ എന്‍ജിനീയറിങ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ പാലാ, സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലും ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ബി.ടെക് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലും നവംബര്‍ മൂന്നിന് നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

  • നവംബര്‍ 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്കു പിഴ കൂടാതെ നവംബര്‍ രണ്ടു വരെയും പിഴയോടു കൂടി നവംബര്‍ മൂന്നിനും സൂപ്പര്‍ഫൈനോടു കൂടി നവംബര്‍ നാലിനും അപേക്ഷ നല്‍കാം. ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
  • നവംബര്‍ 14 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് (2021 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് നവംബര്‍ മൂന്നു വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി നവംബര്‍ നാലിനും സൂപ്പര്‍ഫൈനോടു കൂടി അഞ്ചിനും അപേക്ഷ സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 240 രൂപയും വീണ്ടും എഴുതുന്നവര്‍ ഒരോ പേപ്പറിനും 60 രൂപയും (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.
  • നവംബര്‍ 25 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം (2019 അഡ്മിഷന്‍ റഗുലര്‍, 2014 മുതല്‍ 2018 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) ബിരുദ പരീക്ഷകള്‍ക്ക് നവംബര്‍ 14 വരെ അപേക്ഷ നല്‍കാം. പിഴയോടെ നവംബര്‍ 15 നും സൂപ്പര്‍ഫൈനോടു കൂടി നവംബര്‍ 16 നും അപേക്ഷ സ്വീകരിക്കും. ഒന്നാം മെഴ്സി ചാന്‍സ് (2013 അഡ്മിഷന്‍) വിദ്യാര്‍ഥികള്‍ 5515 രൂപ സ്പെഷ്യല്‍ ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

വൈവാ വോസി

പ്രൈവറ്റ് രജിസ്ട്രേഷന്‍ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി (2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015,2014 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഓഗസ്റ്റ് 2022 പരീക്ഷകളുടെ വൈവ വോസി പരീക്ഷ ചങ്ങനാശേരി, എന്‍.എസ്.എസ്. ഹിന്ദു കോളജ്, ഹിന്ദി വിഭാഗത്തില്‍ നവംബര്‍ നാലിനു നടക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

  • ഒന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി(പി.ജി.സി.എസ്.എസ് നവംബര്‍ 2021) പരീക്ഷയിലെ 2019 അഡ്മിഷനു മുന്‍പുള്ള (2021 മുതല്‍ 2018 വരെ അഡ്മിഷന്‍) വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 10ന് മുന്‍പ് ഡി.ആര്‍ 7(പരീക്ഷ)യ്ക്ക് അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
  • ഓഗസ്റ്റില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.ബി.എസ്.സി. (2021 അഡ്മിഷന്‍ പി.ജി.സി.എസ്.എസ് റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബര്‍ 11 നകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
  • ജനുവരിയില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.പി.ഇ, ബി.ടി.എസ്. സി.ബി.സി.എസ്.എസ് മോഡല്‍ 3 (2013 മുതല്‍ 2016 വരെ അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, ന്യു ജനറേഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
  • ജനുവരിയില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ, ബി.എസ്.സി. മോഡല്‍ 1,2,3 (2013 മുതല്‍ 2016 വരെ അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ പ്രവേശനം

2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനം നവംബര്‍ ഏഴിനു വൈകിട്ടു മൂന്നു വരെ നീട്ടി. ക്യാപ് രജിസ്ട്രേഷനും മാന്റേറ്ററി ഫീസടക്കുന്നതിനുമുള്ള ലിങ്ക് ഏഴിന് ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാകും.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ് നവംബര്‍ ഒന്‍പ് മുതല്‍ 11 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണയ കേന്ദ്രങ്ങളും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റില്‍.

പി എച്ച് ഡി പ്രവേശനം

സര്‍വകലാശാലാ ഗണിതശാസ്ത്ര പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിനു രാവിലെ 10നു പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ ഫലം

  • മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഒന്‍പതു വരെ അപേക്ഷിക്കാം.
  • അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ലോജിസ്റ്റിക് മാനേജ്മെന്റ് നവംബര്‍ 2021 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം.
  • രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു നവംബര്‍ ഒന്‍പതു വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.വോക്. ഫുഡ്സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്ടോമെട്രി ആന്‍ഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക് നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൈവറ്റ് റജിസ്‌ട്രേഷന്‍: ഭിന്നശേഷിയുള്ളവര്‍ക്ക് ഇളവുകള്‍

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത, അര്‍ഹരായ, ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്കിനും പരീക്ഷ എഴുതുന്നതില്‍ അധിക സമയം, സ്‌ക്രൈബിന്റെ സഹായം എന്നിവയ്ക്കും അര്‍ഹതയുണ്ട്. നിശ്ചിത മാതൃകയിലുളള അപേക്ഷ, നിര്‍ദിഷ്ട രേഖകള്‍ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം.

സീറ്റ് ഒഴിവ്

  • മാങ്ങാട്ടുപറമ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠനവകുപ്പില്‍ പി ജി ഡി ഡി എസ് എ (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്) കോഴ്സിന് എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 31നു രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠന വകുപ്പ് മേധാവിയുടെ മുന്‍പാകെ ഹാജരാവണം
  • പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ എം എസ്‌സി നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, എം എസ്‌സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) പ്രോഗ്രാമുകളില്‍ ഏതാനും ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 31ന് രാവിലെ 10.30നു പഠന വകുപ്പില്‍ വകുപ്പ് തലവന്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9847421467.

സ്‌പോട്ട് അഡ്മിഷന്‍

മാങ്ങാട്ടുപറമ്പ് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠന വകുപ്പിനു കീഴില്‍), നീലേശ്വരം കാമ്പസുകളിലെ പി ജി ഡി ഡി എസ് എ (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്) കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ വിഭാഗത്തിലും പെട്ട യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കു 31നു രാവിലെ 11.30ന് മാങ്ങാട്ടുപറമ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠന വകുപ്പില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

പരീക്ഷാ വിജ്ഞാപനം

  • നവംബര്‍ 24, 25 തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന മൂന്നും ഏഴും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷാ വിജ്ഞാപനങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2013 മുതല്‍ 2018 വരെ അഡ്മിഷന്‍ പരീക്ഷാര്‍ഥികള്‍ക്ക് ഏഴു വരെ പിഴയില്ലാതെയും ഒന്‍പതു വ ്രെപിഴയോടെയും ഓഫ്‌ലെനായി അപേക്ഷിക്കാം.
  • 2019 അഡ്മിഷന്‍ മുതലുള്ള പരീക്ഷാര്‍ഥികള്‍ക്ക് ഏഴു മുതല്‍ 10 വരെ ഏഴാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കും 10 മുതല്‍ 14 വരെ മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്നും ഏഴും സെമസ്റ്റര്‍ റെഗുലര്‍ പരീക്ഷാര്‍ഥികള്‍ ഓണ്‍ലൈനായി (എസ്. ബി. ഐ. ഇ- പേ) ഫീസടച്ചാല്‍ മാത്രമേ പരീക്ഷാ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ.

ടൈം ടേബിള്‍

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ യഥാക്രമം ആരംഭിക്കുന്ന ഒന്നും രണ്ടും വര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി), ജൂണ്‍ 2022 പരീക്ഷാ ടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം എസ്‌സി. മൈക്രോബയോളജി (സപ്ലിമെന്ററി), മേയ് 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും നവംബര്‍ എട്ടു വരെ അപേക്ഷിക്കാം.

പ്രായോഗിക/വാചാ പരീക്ഷ/ പ്രോജക്ട് മൂല്യനിര്‍ണയം

നാലാം സെമസ്റ്റര്‍ എം. എസ്‌സി. സുവോളജി (സ്ട്രക്ചര്‍, ഫിസിയോളജി, ഡിവെലപ്‌മെന്റ് ആന്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ആനിമല്‍സ്) റെഗുലര്‍ (ഏപ്രില്‍ 2022) പ്രായോഗിക/ വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിര്‍ണയവും നവംബര്‍ ഏഴു മുതല്‍ 11 വരെ നിര്‍മലഗിരി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 october 2022