scorecardresearch
Latest News

University Announcements 28 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 28 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷ മാറ്റി

നവംബര്‍ 29 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ സി.ബി.സി.എസ്.എസ്./സി.ആര്‍./ന്യൂജെന്‍ ബിരുദ (തിയറി &മാു; പ്രാക്ടിക്കല്‍) പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്‌പെഷല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം., മാര്‍ച്ച് 2022 സ്‌പെഷല്‍ പരീക്ഷ ഡിസംബര്‍ ആറിന് ആരംഭിക്കും. അപേക്ഷകര്‍ അതാത് കോളജുമായി ബന്ധപ്പെടണം. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബി.ടെക്., മേയ് 2022 (2013 സ്‌കീം) സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ആന്‍ഡ്് ഡ്രാഫ്റ്റിങ് ലാബ് (13608) പ്രാക്ടിക്കല്‍ പരീക്ഷ 2022 ഡിസംബര്‍ ഒന്നിന് പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമനില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

ഏപ്രിലില്‍ നടത്തിയ എം.എ. മലയാളം ആന്വല്‍ സ്‌കീം (സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ഡിസംബര്‍ രണ്ടു മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ വോസി ഡിസംബര്‍ ഏഴു മുതല്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളജില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

ഡിസംബര്‍ അഞ്ചു മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

2023 ജനുവരിയില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. മേഴ്‌സി ചാന്‍സ് (2011 സ്‌കീം – 2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷയ്ക്കു പിഴ കൂടാതെ നവംബര്‍ 30 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്നു വരെയും 400 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീറ്റ് ഒഴിവ്

എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രോഗ്രാമിന് 2022 അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 10നു വകുപ്പില്‍ നേരിട്ട് ഹാജകണം.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019,2018 അഡ്മിഷന്‍ സപ്ലിമെന്ററി – പുതിയ സ്‌കീം) പരീക്ഷകള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ പിഴ കൂടാതെ അപേക്ഷ നല്‍കാം. പിഴയോടു കൂടി ഡിസംബര്‍ രണ്ടിനും സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ മൂന്നിനും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

മേയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതല്‍ എട്ട് വരെ സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് (പഴയ സ്‌കീം, 1997 മുതല്‍ 2009 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ അഞ്ചു മുതല്‍ തൊടുപുഴ മുട്ടം യു.സി.ഇയില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഓഗസ്റ്റില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.എച്ച്.എം. (2018 അഡ്മിഷന്‍ റഗുലര്‍, 2014 മുതല്‍ 2017 വരെ അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

റിസര്‍ച്ച് ഫെലോ

സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടില്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഞ്ചിച്ചെചടിയുടെ വളര്‍ച്ചയും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന നാനോ ഫോര്‍മുലേഷനുകള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ചാണു ഗവേഷണം.

എഴുപതു ശതമാനത്തിലധികം മാര്‍ക്കോടെ എം.എസ്.സി. മൈക്രോ ബയോളജിയും കുറഞ്ഞത് മൂന്നു വര്‍ഷത്തെ ഗവേഷണ പരിചയവും നെറ്റ്/ ഗേറ്റ് യോഗ്യതയും രാജ്യാന്തര ജേണലുകളില്‍ കുറഞ്ഞത് മൂന്ന് പബ്ലിക്കേഷനുകളുമുള്ളവരെയാണു പരിഗണിക്കുക. പ്രായപരിധി 30. പ്രതിമാസം 22000 രൂപയാണ് ഫെലോഷിപ്പ് തുക. മൂന്നു വര്‍ഷമാണു പ്രോജക്ടിന്റെ കാലയളവ്.

ഡിസംബര്‍ പത്തിനു മുന്‍പ് 2622@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡേറ്റ അയയ്ക്കണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുപ്പിക്കുക.

യോഗിക് സയന്‍സ് ഡിപ്ലോമ

ഡിപാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന യോഗിക് സയന്‍സ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്രിഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടുവും വകുപ്പ് നടത്തുന്ന യോഗിക് സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സും വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 8300 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കോഴ്സ് ഫീസുമായി നവംബര്‍ 30 ന് വകുപ്പില്‍ എത്തണം. ഫോണ്‍: 08301000560.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സ്പോട്ട് അഡ്മിഷന്‍

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജില്‍ ഒഴിവുള്ള ബി. ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ 29, 30 തീയതികളില്‍ നടക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.

കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം നേടാന്‍ അവസരമുള്ളത്. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. സെമെസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീ. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍ ആര്‍ ഐ ക്വട്ട വഴി പ്രവേശനം നേടാം. വിശദ വിവരങ്ങള്‍ക്ക് 9567172591.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഡിസംബര്‍ രണ്ടു മുതല്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ ഡിസംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഡിസംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 12-നു തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

സര്‍വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം എസ് സി വുഡ് സയന്‍സ് & ടെക്‌നോളജി/ ക്ലിനിക്കല്‍ & കൗണ്‍സിലിങ് സൈക്കോളജി/ ബയോടെക്‌നോളജി/ മൈക്രോബയോളജി/ കെമിസ്ട്രി/ ഫിസിക്‌സ്/ ജിയോഗ്രഫി / എം പി എഡ്/ എം എ ആന്ത്രോപോളജി/ ഇംഗ്ലീഷ്/ ഇക്കണോമിക്‌സ്/ മ്യൂസിക്/ എം സി എ (സി ബി സി എസ് എസ് – 2020 സിലബസ്), റഗുലര്‍, മേയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒന്‍പതിനു വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

ടൈം ടേബിള്‍

സര്‍വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റര്‍ എം എഡ് (സി ബി സി എസ് എസ് – 2020 സിലബസ് ) റഗുലര്‍, മേയ് 2022 പരീക്ഷ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. വിശദമായ പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രൊജക്റ്റ് /പ്രായോഗിക പരീക്ഷകള്‍

അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഡിഗ്രി (സി.ബി.എസ്.എസ്- റെഗുലര്‍/സപ്ലിമെന്ററി/ഇമ്പ്രൂവ്‌മെന്റ്) നവംബര്‍ 2021 പ്രായോഗിക പരീക്ഷകള്‍, മിനി പ്രൊജക്റ്റ് പരീക്ഷകള്‍ എന്നിവ 2022 ഡിസംബര്‍ 1,2,5,6,8,9 തീയതികളില്‍ അതത് കോളജുകളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ. സോഷ്യല്‍ സയന്‍സ്, ബി.എസ്.സി. ലൈഫ് സയന്‍സ് & കമ്പ്യൂട്ടേഷണല്‍ ബയോളജി, ബി. എസ്.സി. കോസ്റ്റും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് (ന്യൂ ജന്‍ കോഴ്‌സ് -2020 അഡ്മിഷന്‍) ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

ഓറിയന്റേഷന്‍ പ്രോഗ്രാം

സര്‍വകലാശാലാ ഇന്റേണല്‍ ക്വളിറ്റി അഷ്വറന്‍സ് സെല്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഐ ക്യൂ എ സി ഡയറക്ടര്‍മാര്‍/കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കായി 30ന് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. രാവിലെ 10.30 ന് സര്‍വകലാശാലയുടെ താവക്കര കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ കേരളാ സര്‍വകലാശാലയുടെ ഐ ക്യൂ എ സി ഡയറക്ടര്‍ പ്രൊഫസര്‍ ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ പങ്കെടുക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 november 2022