scorecardresearch

Latest News

University Announcements 28 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 28 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: മഹാത്മഗാന്ധി സർവകലാശാല

പരീക്ഷകൾ മാറ്റി

മെയ് 30, 31 തീയതികളിൽ നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) കൊടുത്തിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

മെയ് 30, 31 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.ടെക്ക് (പഴയ സ്‌കീം – 1997-2009 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്), നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷനുകൾ – സപ്ലിമെന്ററി, 2016 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകളും മാറ്റിയിട്ടുണ്ട്. യഥാക്രമം ജൂൺ ഒന്ന്, ആറ് തീയതികളിലാണ് ഈ പരീക്ഷകൾ നടക്കുക. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ടീച്ചിംഗ് പ്രാക്ടീസ് – പ്രാക്ടിക്കല്‍

ബി.പി.എഡ്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2021 പരീക്ഷയുടെയും ടീച്ചിംഗ് പ്രാക്ടീസ് – പ്രാക്ടിക്കല്‍ ജൂണ്‍-2 ന് തുടങ്ങും വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 30, 31 തീയതികളില്‍ നടക്കും.

പരീക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം ജൂണ്‍ 7-ന് തുടങ്ങും.

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും ജൂണ്‍ 8-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കൊപ്പം ജൂണ്‍ 7-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 13-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 7-ന് തുടങ്ങും.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 സപ്ലിമന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 13-ന് തുടങ്ങും. പി.ആര്‍.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഹിന്ദി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ജൂണ്‍ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മെയ് 30 മുതല്‍ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

നാലാം സെമസ്റ്റർ പി. ജി. ഡിഗ്രി (ഏപ്രിൽ-2022) പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട് മൂല്യനിർണയം/വൈവ-വോസി.

നാലാം സെമസ്റ്റർ എം. എ. അറബിക് ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ – 2022 ന്റെ പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 8, 9 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. എക്കണോമിക്സ് ഡിഗ്രി(CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്)ഏപ്രിൽ-2022ന്റെ സബ്ജക്ട് വൈവ-വോസി 2022 ജൂൺ 2, 3 തിയ്യതികളിലും, പ്രൊജക്ട് മൂല്യനിർണയം വൈവ-വോസി എന്നിവ 2022 ജൂൺ 13, 14 തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. ഇംഗ്ലീഷ് ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 13, 14 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. ഹിന്ദി ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 7 ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. ഹിസ്റ്ററി ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 2,3 തിയ്യതികളിൽ കാഞ്ഞങ്ങാട് NAS കോളേജിലും,ജൂൺ 6,7 തിയ്യതികളിൽ ഗവണ്മെന്റ് ബ്രണ്ണൻ കോളേജിലും, ജൂൺ 8,9 തിയ്യതികളിൽ മാടായി കോ-ഓപ്പറേറ്റീവ് കോളേജിലും വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. ജേണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ഡിഗ്രി(CBSS-റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ,പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 3 മുതൽ 6 വരെയുള്ള തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. കന്നഡ ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ – 2022 ന്റെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 2,3 തിയ്യതികളിലായി കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. മലയാളം ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്ഏപ്രിൽ-2022 ന്റെ പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 9,10 തിയ്യതികളിൽ ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എ. ഫിലോസഫി ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ- 2022 ന്റെ പ്രൊജക്ട് മൂല്യനിർണയം,വൈവ-വോസി എന്നിവ 2022 ജൂൺ 6ന് ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ. ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രിൽ-2022ന്റെ വൈവ-വോസി 2022 ജൂൺ 2,3 തിയ്യതികളിൽ അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

നാലാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ- 2022 പ്രായോഗിക പരീക്ഷകൾ 2022 മെയ് 31 നും പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ 2022 ജൂൺ 2,3 തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.


ഒരു വർഷമാണ് പരിശീലനം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13. ഓൺലൈൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ  സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kile.kerala.gov.in. ഫോൺ: 7907099629, 0471-2309012, 0471-2464240.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 may 2022