scorecardresearch

University Announcements 28 May 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

University Announcements 28 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

author-image
Education Desk
New Update
university announcements, ie malayalam

University Announcements 28 May 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Advertisment

Kerala University Announcements: കേരള സർവകലാശാല

പിജി, എംടെക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരള സർവ്വകലാശാലയുടെ പഠനവകുപ്പുകളിൽ 2021-22 വർഷത്തെ പി.ജി, എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജൂൺ 30 വരെ നീട്ടിയിരിക്കുന്നു.

കേരള സർവകലാശാല : അവസാന വർഷ പരീക്ഷകൾ ജൂൺ രണ്ടാം വാരം മുതൽ

കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി സർവകലാശാല വി.സി മാരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി കേരള സർവ്വകലാശാലയുടെ സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരം സമിതി പ്രത്യേക യോഗത്തിൽ വിവിധ അവസാന വർഷ/സെമസ്റ്റർ പരീക്ഷകളുടെ നടത്തിപ്പ് ജൂൺ രണ്ടാം വാരം മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരംഭിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽ, ചീഫ് സൂപ്രണ്ട്, അധ്യാപക സംഘടനാപ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യാൻ ഓൺലൈൻ യോഗം ചേരാൻ തീരുമാനിച്ചു. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈകൊള്ളുന്നതായിരിക്കും.

റിസര്‍ച്ച് ഫെല്ലോ

കേരളസര്‍വകലാശാല കാര്യവട്ടത്തുളള സെന്റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ വിഭാഗത്തില്‍ State Medicinal Plants Board (SMPB) സ്‌പോണ്‍സേര്‍ഡ് പ്രോജക്ടായ ‘Establishment of RET Medicinal Plant Seed Centre’ ലേക്ക് റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം ഇ-മെയില്‍ വഴിയോ (Hon.Director, Centre for Biodiversity Conservation, Department of Botany, University of Kerala, Kariyavattom, Thiruvananthapuram, 695 581) അപേക്ഷിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ (www. keralauniversity.ac.in/jobs) ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

Advertisment

MG University Announcements: എംജി സർവകലാശാല

പാർട്ട് ടൈം ലേഡി മെഡിക്കൽ ഓഫീസർ; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ കരാറടിസ്ഥാനത്തിൽ പാർട്ട് ടൈം (പ്രവർത്തനസമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ) ലേഡി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. എം.ബി.ബി.എസ്. യോഗ്യതയും കേരള മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവുമുള്ള ലേഡി ഡോക്ടർമാർക്കും റിട്ടയർ ചെയ്ത ലേഡി ഡോക്ടർമാർക്കും അപേക്ഷിക്കാം. മാസം 22000 രൂപയാണ് പ്രതിഫലം. താല്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം soada3@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ജൂൺ 10നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733302.

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന; അപേക്ഷ തീയതി നീട്ടി

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ആനിമേഷൻ, സിനിമ ആന്റ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്. - റഗുലർ) പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ ലിങ്കിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ റദ്ദാക്കി

കാലിക്കറ്റ് സർവകലാശാല ജനുവരി 8-ന് നടത്തിയ 2019 പ്രവേശനം രണ്ടാം സെമസ്റ്റർ ബി.വോക് ഏപ്രിൽ 2020 കോമൺ കോഴ്സ് മലയാളം പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഒന്നാം സെമസ്റ്റർ ബിരുദം (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ) നവംബർ 2020, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2020, അഫിലിയേറ്റഡ് കോളജുകളിലെ ആറും നാലും സെമസ്റ്റർ എംസിഎ (റഗുലർ, സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) മേയ് 2021, ഒന്നും രണ്ടും വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റഗുലർ, സപ്ലിമെന്ററി, ഇപ്രൂവ്മെന്റ് 2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകൾക്കു രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ ജൂൺ 4 വരെയും പിഴയോടു കൂടി ഏഴുവരെയും നീട്ടി. പകർപ്പു സമർപ്പിക്കേണ്ടത് 11നാണ്. ഒന്നാം സെമസ്റ്റർ എംബിഎ (ഒക്ടോബർ 2020), ബിഎഡ് (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷയുടെ പകർപ്പ് സമർപ്പിക്കേണ്ട തീയതി ജൂൺ നാലിലേക്കു നീട്ടി.

തീയതി നീട്ടി

കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസ് ,ഇൻഫർമേഷൻ ടെക്നോളജി പഠന വിഭാഗത്തിൽ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് കോഴ്‌സിന് 2021-22 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാം. സർവകലാശാല വെബ്‌സൈറ്റിൽ അപേക്ഷ ഫോമും മറ്റു വിശദംശങ്ങളും ലഭ്യമാണ്.

കുസാറ്റ് പൊതു പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ വിവിധ അക്കാഡമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ക്യാറ്റ്- 2021 ജൂലൈ 16, 17, 18 തീയതികളിലായി നടത്തുമെന്ന് കുസാറ്റ് ഡയക്ടറേറ്റ് ഓഫ് അഡ്മിഷൻസ് ഡയറക്ടർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് സർവ്വകലാശാലാ അഡ്മിഷൻ പോർട്ടൽ https://admissions. cusat.ac.in
സന്ദർശിക്കുക.

Kerala University Cusat Calicut University Mg University Kannur University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: