University Announcements 28 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ എം.എ എക്കണോമിക്‌സ് ഫൈനല്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രം ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണ്‍ മാസം നടത്തിയ മൂന്നാം സെമെസ്റ്റര്‍ M. Sc Statistics with specialization in Data Analytics ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം വെബ്‌സൈറ്റില്‍. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകള്‍ http://www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 7 വരെ .അപേക്ഷ ഫീസ് SLCM Online Portal മുഖേന മാത്രം അടക്കേണ്ടതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ ഫലം
2022 ജൂലൈയില്‍ നടത്തിയ എം.കോം(സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി), മാസ്റ്റര്‍ ഓഫ് കൊമേഴ്സ് ആന്‍റ് മാനേജ്മെന്‍റ്(സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍(2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ പത്തുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ് റീ അപ്പിയറന്‍സ് പരീക്ഷയുടെ (ഏപ്രില്‍ 2022) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ പത്തുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി( 2020 അഡ്മിഷന്‍ റെഗുലര്‍, 2016, 2017 2018 , 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2013 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 11 വരെ പരീക്ഷാ കണ്‍ട്രോളുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി, എം.എ (ന്യൂ സ്കീം – 2022 അഡ്മിഷന്‍ റെഗുലര്‍ 2020 അഡ്മിഷന്‍ സപ്ലിമെന്‍ററിയും ഇംപ്രൂവ്മെന്‍റും) പരീക്ഷയ്ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാലു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടു കൂടി ഏപ്രില്‍ അഞ്ചിനും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ പത്തിനും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍(2020 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് – മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷ ഏപ്രില്‍ 11ന് നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് താനൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവര്‍ 29 മുതല്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കാടാമ്പുഴ ഗ്രേസ് വാലി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം. ഫോണ്‍ 0494 2407188. പി.ആര്‍. 394/2023
പരീക്ഷ
എട്ട്, ഒമ്പത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 8-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടിക്കല്‍ ഏപ്രില്‍ 10, 11 തീയതികളില്‍ സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം.
1, 2, 4, 5 സെമസ്റ്റര്‍ എം.സി.എ. സപ്തംബര്‍ 2017 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022, ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയുo നാലാം സെമസ്റ്റർ സെമസ്റ്റർ എം സി എ /എം സി എ ലാറ്ററൽ എൻട്രി (റെഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 12 / 04 / 2023 , 5 PM .മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ കോളേജ് മുഖാന്തരം പിന്നീട് വിതരണം ചെയ്യുന്നതാണ്.