scorecardresearch

University Announcements 28 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 28 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 28 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

മാർച്ച് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി / എം.എ. (ഇന്റഗ്രേറ്റഡ് എം.എസ്.സി ബെയ്‌സിക് സയൻസസ്-സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീന് ലേണിംഗ് / ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ്)(പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ നാല് മുതൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം.

പരീക്ഷാ തീയതി

മാർച്ച് 22 ന് ആരംഭിച്ച ഒന്ന്, രണ്ട് സെമസ്റ്റർ / ആനുവൽ സ്‌കീം ബി.എഡ്. (അദാലത്ത് - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് - 2018) പരീക്ഷയോടൊപ്പം 'സൈക്കോളജിക്കൽ ബെയ്‌സസ് ഓഫ് എഡ്യുക്കേഷൻ' എന്ന പേപ്പർ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പരീക്ഷാ തീയതി ഏപ്രിൽ ആറ്. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Advertisment

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2015, 2012-2014 അഡ്മിഷൻ - സപ്ലിമെന്ററി), ബി.എ. ക്രിമിനോളജി - എൽ.എൽ.ബി. (2011 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.കോം - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ / 2013-2014, 2015-2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.ബി.എ - എൽ.എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ / 2015-2017, 2013, 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

2021 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ത്രവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ - റെഗുലർ) പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രോഗ്രാം അസൈൻമെന്റ് സമർപ്പണം - തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം നവംബർ 2020 സെഷൻ അസൈൻമെന്റ്, 2022 ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ച് മണി വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കുശേഷം ലഭിക്കുന്ന അസൈൻമെൻ്റുകൾ സ്വീകരിക്കുന്നതല്ല.

Read More: University Announcements 26 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: