scorecardresearch

University Announcements 28 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 28 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2017, 2018 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008& 2013 സ്കീം) ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്‍റെ പ്രായോഗിക പരീക്ഷ ജൂണ്‍ 30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്‍റെ പ്രായോഗിക പരീക്ഷ ജൂലൈ 5 ന് കൊല്ലം വടക്കേവിള യൂനസ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്സി., ബി.കോം. (മേഴ്സിചാന്‍സ്- 2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 18 വരെയും 150 രൂപ പിഴയോടെ ജൂലൈ 21 വരെയും 400 രൂപ പിഴയോടെ ജൂലൈ 23 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ആഗസ്റ്റ്, 2022 ഏപ്രിലില്‍ നടത്തിയ ഒന്ന് & ആറ് സെമസ്റ്റര്‍ ബി.എസ്സി. സി.ബി.സി.എസ്. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ജൂണ്‍ 29 മുതല്‍ ജൂലൈ 8 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്സി. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.II – (രണ്ട്) ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി., 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ജൂണ്‍ 29, 30, ജൂലൈ 1 തീയതികളില്‍ ഇ.ജെ.X – (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ. (സി.ബി. സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 ജൂണ്‍ 28 മുതല്‍ ജൂലൈ 7 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ.റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.V – (അഞ്ച്) ഹാജരാകേണ്ടതാണ്.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

ബി.എ. കർണ്ണാട്ടിക് മ്യൂസിക് , ഭരതനാട്യം – പ്രവേശനം

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ ബി.എ. കർണ്ണാട്ടിക് മ്യൂസിക് , ഭരതനാട്യം പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അവസാന തിയ്യതി ജൂലൈ 15. വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. Website : http://www.admission.kannuruniversity.ac.in

പരീക്ഷാഫലം

പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ ബി.പി.എഡ് (റെഗുലർ) മേയ് 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏഴിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ജോഗ്രഫി, എം എ ട്രൈബൽ & റൂറൽ സ്റ്റഡീസ് (സി.ബി.സി.എസ്.എസ്-റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് എട്ടാം തീയതി വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.സി.എ, എം.എസ്.സി. കംപ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്.-റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 11ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ്-എം.ടെക് പ്രവേശനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഇൻറർനാഷനൽ ആൻ്റ് ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി നടത്തുന്ന അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസിലുള്ള എം.ടെക് പ്രോഗ്രാമിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള നാല് സെമസ്റ്ററുകളിൽ (രണ്ട് വർഷം) അവസാനത്തെ രണ്ട് സെമസ്റ്ററുകൾ സ്കോളർഷിപ്പോട് കൂടിയ ഗവേഷണ പ്രോജക്ടുകളായിരിക്കും. ആസ്ട്രേലിയ, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫെല്ലോഷിപ്പോടുകൂടിയ പ്രൊജക്ട്കൾക്കും കോഴ്സിൻ്റെ ഭാഗമായി അവസരം ലഭിക്കാം. ഉയർന്ന തൊഴിൽ സാധ്യതകൾക്ക് പുറമേ ഗവേഷണത്തിനും ഗവേഷണ പ്രബന്ധങ്ങൾ അന്തർദ്ദേശീയ തലത്തിൽ ഉയർന്ന നിലവാരമുള്ള ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതിനും അവസരം ലഭിക്കും. കെമിക്കൽ, പൊളിമർ, മെക്കാനിക്കൽ , സിവിൽ, ഇലക്ട്രിക്കൽ, നാനോ ടെക്നോളജി എന്നീ എഞ്ചിനിയറിംഗ് ശാഖകളിൽ ഏതെങ്കിലും ഒന്നിലുള്ള ബി.ഇ./ ബി-ടെക് ബിരുദമോ ഫിസിക്സ്, കെമിസ്ട്രി, പോളിമർ സയൻസ്, നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള എം.എസ് സി യോഗ്യതയൊ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമടങ്ങിയ അപേക്ഷ materials @ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 20. വിശദവിവരങ്ങൾക്ക് ഫോൺ: 8281O82083.

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയMSc Actuarial Science (സി.എസ്. എസ് )ഒന്നാം സെമസ്റ്റർ(2020 അഡ്മിഷൻ റെഗുലർ /2019 അഡ്മിഷൻ സപ്പ്ളിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ് (2020 അഡ്മിഷൻ റെഗുലർ/2019 അഡ്മിഷൻ സപ്ളിമൻററി/റീ അപ്പിയറൻസ് )പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ തീയതി

അഞ്ച്, ആറ് സെമസ്റ്റർ ബി എ/ബി. കോം (സി ബി സി എസ് എസ് 2014, മുതൽ 2016 അഡ്മിഷൻ സപ്ളിമൻററി 2012,2013 അഡ്മിഷൻ മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 19 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 22 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് / എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020,2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ ഏഴ് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ എട്ടിനും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പരീക്ഷാ തീയതി

എട്ടാം സെമെസ്റ്റർ BHM(ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് )(2018 അഡ്മിഷൻ റെഗുലർ /2014-17 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2013 അഡ്മിഷൻ മേഴ്‌സി ചാൻസ് )പരീക്ഷകൾ 2022 ജൂലായ്‌ 22 നു ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

രണ്ടാം സെമെസ്റ്റർ B.P.Ed. ഡിഗ്രി എക്സാമിനേഷൻസ് (2019&2018 അഡ്മിഷൻ സപ്പ്ളിമെന്ററി /2015,2016&2017 അഡ്മിഷൻ മേഴ്‌സി ചാൻസ് )/ പരീക്ഷകൾ 2022 ജൂലായ്‌ 18 നു ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ജൂലൈ 21 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ലിങ്ക് ജൂലൈ 4 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. 

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 june 2022