University Announcements 28 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 28 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുനഃപരീക്ഷ

കേരളസര്‍വകലാശാല ജുലൈ 5 ന് നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്.സി. (സി.ബി.സി.എസ്.എസ്.) സ്റ്റാറ്റിസ്റ്റിക്‌സ് ഡിഗ്രി പരീക്ഷയുടെ ടഠ1661.3 – ഇന്‍വെന്ററി കണ്‍ട്രോള്‍ ആന്റ് ക്യൂയിംഗ് തിയറി (2018 അഡ്മിഷന്‍) എന്ന ഇലക്ടീവ് പരീക്ഷ റദ്ദുചെയ്തിരിക്കുന്നു. പുനഃപരീക്ഷ ആഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ്, കായംകുളം എം.എസ്.എം. കോളേജ്, ശാസ്താംകോട്ട ഡി.ബി.കോളേജ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നതാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍), (വയലിന്‍), (മൃദംഗം), (ഡാന്‍സ്), (വീണ) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 2 മുതല്‍ ശ്രീ.സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (2014 സ്‌കീം – മേഴ്‌സി ആന്റ് സപ്ലിമെന്ററി, 2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) (ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ – ഈവനിംഗ്) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റര്‍ (2017 അഡ്മിഷന്‍ മുതല്‍) ഏപ്രില്‍ 2021 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 9.30 മുതല്‍ 12.30 വരെ. പരീക്ഷാകേന്ദ്രത്തെക്കുറിച്ച് പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ആഗസ്റ്റ് 9 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (2018 സ്‌കീം റെഗുലര്‍, 2014 സ്‌കീം – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2006 സ്‌കീം മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ് (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി), ബി.ബി.എ. (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ കണ്ണന്‍മൂല ജോണ്‍ കോക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍.കോളേജിലും, ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ആരിയാട് കെ.യു.സി.ടി.ഇ.യിലും പരീക്ഷ എഴുതേണ്ടതാണ്. ഡൗണ്‍ലോഡു ചെയ്ത ഹാള്‍ടിക്കറ്റും ഐഡന്റിറ്റി കാര്‍ഡുമായി അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എസ്.സി. ജ്യോഗ്രഫി, കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2019 സ്‌കീം – റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി), ആഗസ്റ്റ് 2021 പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 4 വരെയും ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സ്‌പെഷൽ സപ്ലിമെന്ററി – പുതിയ സ്‌കീം (2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ എം.സി.എ. ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ (ഫൈനൽ) എം.സി.എ. റഗുലർ ആന്റ് ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ മാറ്റി

30-ന് നടത്താന്‍ നിശ്ചയിച്ച് അഫിലിയേറ്റഡ് കോളേജുകളെിലെ സി.ബി.സി.എസ്.എസ്.-പി.ജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ എം.ടി.ടി.എം. ഏപ്രില്‍ 2021 പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബി.കോം പ്രൊഫഷണല്‍, ഹോണേഴ്‌സ് നവംബര്‍ 2020 പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്), എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

06.08.2021 ന് ആരംഭിക്കുന്ന ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ ബി. ടെക്. (ജനുവരി 2020) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2007 മുതൽ 2010 വരെ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് (പാർട് ടൈം ഉൾപ്പെടെ) ഇത് അവസാന അവസരമാണ്. പരീക്ഷ രാവിലെ 10 മണിക്ക് ആരംഭിക്കും.

10.08.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. റെഗുലർ/ സപ്ലിമെന്ററി (2016 സിലബസ്), നവംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം നടക്കുന്ന 2009 സിലബസ് സപ്ലിമെന്ററി പരീക്ഷകളുടെയും കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. കോം. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത ഗ്രേഡ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 10.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. ഇങ്ഗ്ലിഷ് (റെഗുലർ/ സപ്ലിമെന്ററി) നബംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 28 july 2021

Next Story
Kerala Plus Two Result 2021 DHSE Kerala HSE 12th Exam Results: പ്ലസ് ടു വിജയത്തിൽ മുന്നിൽ സയൻസ് വിദ്യാർത്ഥികൾ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 48,383 പേർKerala Plus Two Result 2021, KErala Plus Two Result Date, DHSE Kerala HSE 12th Exam Results, DHSE Kerala HSE 12th Exam Result Date, DHSE Kerala HSE 12th Exam Result time, Kerala Plus Two
The moderation of comments is automated and not cleared manually by malayalam.indianexpress.com