University Announcements 28 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ ഫലം
ഓഗസ്റ്റില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം -പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2021 ഡിസംബറില്‍ നടത്തിയ പത്താം സെമസ്റ്റര്‍ പഞ്ചവത്സരം, ആറാം സെമസ്റ്റര്‍ ത്രിവത്സരം എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് (2011 – 12 അഡ്മിഷന് മുന്‍പുളളത്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്‌കീം, 2020 അഡ്മിഷന്‍), സെപ്റ്റംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.കോം. (ആന്വല്‍ സ്‌കീം), ഓഗസ്റ്റ് 2022 പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് രണ്ട് അഡീഷണല്‍ ലാംഗ്വേജ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതിയവര്‍ക്കു സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈന്‍/ഓഫ്‌ലൈനായി ഫെബ്രുവരി ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈം ടേബിള്‍
ഫെബ്രുവരി ഏഴിന്് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (മേഴ്‌സിചാന്‍സ്- 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഫെബ്രുവരി മൂന്നിനു കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. (2020 സ്‌കീം, റെഗുലര്‍ -2020 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വൈവ വോസി
നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 ആന്‍ഡ് 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍), വാചാ പരീക്ഷ ജനുവരി 30, 31 ഫെബ്രുവരി 1, 2 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രം സെമിനാര്‍ ഹാളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി.(റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് -2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 സുവോളജി (സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 30ന് ആലപ്പുഴ സനാതനധര്‍മ കോളജ്, ചെമ്പഴന്തി ശ്രീനാരായണ കോളജ് എന്നിവിടങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ഫെബ്രുവരി രണ്ടു വരെയും 150 രൂപ പിഴയോടെ ആറു വരെയും 400 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി. മേഴ്‌സിചാന്‍സ് (2011 അഡ്മിഷന്‍) പരീക്ഷകള്‍ക്കു പിഴ കൂടാതെ ഫെബ്രുവരി ഏഴു വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. (2008 സ്‌കീം) കോഴ്‌സ്‌കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് ആറാം സെമസ്റ്ററിന്റെ, ജനുവരി 2023 (2008 സ്‌കീം) പരീക്ഷാ രജിസ്‌ട്രേഷന്‍ 2023 ജനുവരി 30ന് ആരംഭിക്കും. പിഴകൂടാതെ ഫെബ്രുവരി എട്ടു വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ. (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ഫൊട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി ജനുവരി 30 മുതല്‍ ഫെബ്രുവരി എട്ടു വരെയുളള പ്രവൃത്തി ദിനങ്ങളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ. അഞ്ച് സെക്ഷനില്‍ ഹാജരാകണം.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പരീക്ഷ (ഓഗസ്റ്റ് 2022) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.
നാലാം സെമസ്റ്റര്‍ എം.എസ്‌സി സൈക്കോളജി (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി, ഓഗസ്റ്റ് 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.
പരീക്ഷ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എച്ച്.എം (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി -ന്യൂ സ്‌കീം, 2014 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ് -ഓള്‍ഡ് സ്‌കീം) പരീക്ഷയ്ക്ക് ഫെബ്രുവരി ഏഴു വരെ അപേക്ഷ നല്‍കാം. ഫൈനോടെ എട്ടിനും സൂപ്പര്‍ ഫൈനോടു കൂടി ഒന്‍പതിനും ആപേക്ഷ സ്വീകരിക്കും.
എം.ജി. സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സ്ട്രീമിലെ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ക്ക് (സപ്ലിമെന്ററി, മേഴ്സി ചാന്‍സ്) ഫെബ്രുവരി 23 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫൈനോടു കൂടി 24നും സൂപ്പര്‍ ഫൈനോടു കൂടി 25നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് അഗ്ലിക്കള്‍ച്ചറല്‍ ടെക്നോളജി പരീക്ഷയുടെ (2019, 2018 അഡ്മിഷന്‍ സപ്ലിമെന്ററി -ന്യൂ സ്‌കീം, 2022 നവംബര്‍) പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 31ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജില്‍ നക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
2022 ഒക്ടോബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ എം.എ അനിമേഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ, സിനിമ ആന്‍ഡ് ടെലിവിഷന്‍, പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേണലിസം (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ ബി. വോക് (കളിനറി ആര്‍ട്സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ന്യൂ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍ ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 14മുതല്‍ ആലുവ സെന്റ് സേവ്യേഴ്സ് വിമന്‍സ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
മൂന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി (2015 അഡ്മിഷന്‍ മുതല്‍) സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി മൂന്നിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് സസ്റ്റെയ്‌നബിള്‍ അഗ്രികള്‍ച്ചര്‍ (2019, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി ന്യൂ സ്‌കീം നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനു പാലാ സെന്റ് തോമസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ എം.എ,എം.എസ്.ഡബ്ല്യു, എം.എസ്.സി, എം.കോം(സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ(2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014, 2013, 2012 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് നവംബര്‍ 2022) പരീക്ഷകള്‍ ഫെബ്രുവരി 14ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്സൈറ്റില്‍.
റിസര്‍ച്ച് ഫെലോ
സര്‍വകലാശാലയ്ക്കു കീഴില്‍ കോട്ടയം തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ബയോ മെഡിക്കല്‍ ഗവേഷണത്തിനായുള്ള അന്തര്‍ സര്‍വകലാശാലാ കേന്ദ്രത്തില്‍ ഡി.എച്ച്.ആര്‍ പ്രോജക്ടില്‍ റിസര്‍ച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍
http://www.iucbr.ac.in എന്ന ലിങ്കില്‍ ലഭിക്കും.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
ഹാള്‍ ടിക്കറ്റ്
ജനുവരി 30-നു നടക്കുന്ന എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം നവംബര്‍ 2021 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. മടപ്പള്ളി ഗവ. കോളജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ മൊകേരി ഗവ. കോളജിലും ബാലുശ്ശേരി ഡോ. ബി.ആര്‍. അംബേദ്കര്‍ ഗവ. കോളജിലും പരീക്ഷയ്ക്കു ഹാജരാകണം.
പരീക്ഷാ അപേക്ഷ
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ജനുവരി 30 മുതല്‍ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
1, 2 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 14-ന് തുടങ്ങും. പി.ആര്‍.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഫലം 30-നു പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി ഒന്‍പതു വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എല്‍.എല്‍.ബി. (യൂണിറ്ററി) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെയും നവംബര്‍ 2021 എട്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എഡ്. ഡിസംബര്‍ 2021 പരീക്ഷയുടെയും ജൂലൈ 2022 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മേയ് 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.എസ്.സി ലൈഫ് സയന്‍സ് (സുവോളജി) ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി (റഗുലര്‍), ഏപ്രില്‍ 2022 മൈക്രോബയോളജിയുടെ പ്രായോഗിക പരീക്ഷ ജനുവരി 30, 31 തീയതികളില്‍ രാജപുരം സെന്റ് പയസ് ടെന്‍ കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കോളജുമായി ബന്ധപ്പെടുക.
സ്‌പോട്ട് അഡ്മിഷന്‍
സര്‍വകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായികപഠന വകുപ്പില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്കു നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ യോഗ പ്രോഗ്രാമില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജനുവരി 30 നു നടക്കും. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഒന്‍പതിനു മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പില്‍ എത്തണം.