scorecardresearch

University Announcements 28 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 28 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാറ്റി

നാളെ (മാർച്ച രണ്ടിന്) നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. /ബി.കോം. (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷ മാർച്ച് 18 ലേക്ക് മാറ്റി. അന്ന് ഉച്ചയ്ക്ക് 2 മണി മുതൽ അഞ്ച് മണി വരെ യായിരിക്കും പരീക്ഷാ സമയം. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ ഇൻസ്ട്രമെൻ്റ് ടെക്നിഷ്യൻ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഓപ്പൺ വിഭാഗത്തിലുള്ള ഈ ഒഴിവിലേക്ക് ബയോടെക്നോളജി / ബയോ കെമിസ്ട്രി/ മൈക്രൊബയോളജി / ബയോ ഫിസിക്സ് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദവും അനിമൽ സെൽ കൾച്ചർ, ഗ്യാസ് ക്രോമാറ്റോ ഗ്രഫി – മാസ് സ്പെക്ട്രോമെട്രി, ഹൈ- പെർഫോർമൻസ് ലിക്വിഡ് ക്രോമാറ്റോ ഗ്രഫി, ഫോറിയർ – ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോ സ്കോപ്പി, ഹൈ- പെർഫോർമൻസ് തിൻ- ലെയർ ക്രോമാറ്റോ ഗ്രഫി, ഇൻവെർട്ടഡ് സ്പെയ്സ് കോൺട്രാസ്റ്റ് മൈക്രോസ് കോപ്, ലിക്വിഡ് ക്രോമാറ്റോ ഗ്രഫി മാസ് സ്പെക്ട്രോ മെട്രി, അൾട്രാവയലറ്റ് വിസിബിൾ സ്പെക്ട്രോസ്കോപ്പി എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവുമുണ്ടായിരിക്കണം. പ്രായം 2022 ജനവരി ഒന്നിന് 36 വയസ് കവിയരുത്.

ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് ഏഴിന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www. mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീഅപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ് – 2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് നാല് മുതൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. ഫീസ്, രജിസ്‌ട്രേഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

നാല്, അഞ്ച് സെമസ്റ്റർ ബി.വോക്ക് (2015 – 2018 അഡ്മിഷൻ -സപ്ലിമെന്ററി / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് ഏഴ് മുതൽ എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർ ഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് (www. mgu.ac.in) സന്ദർശിക്കുക.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 18 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് എട്ട് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് പത്തിനും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2014 – 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 17 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴ് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് ഒൻപതിനും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാ ഫലം

2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 14 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ – പുതുക്കിയ പട്ടിക

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പുതുക്കിയ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി., പുനഃപ്രവേശനം നേടിയവര്‍ക്കും സ്ട്രീം ചെയ്ഞ്ച് ചെയ്തവര്‍ക്കുമുള്ള ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാസിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുന:പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പുനഃപരീക്ഷകള്‍ മാര്‍ച്ച് 4-ന് തുടങ്ങും. ഹാജരാകേണ്ടവരുടെ രജിസ്റ്റര്‍ നമ്പറും കോളേജും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.ടെക്., ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നും (ഒക്റ്റോബർ 2020), നാലും (ഏപ്രിൽ 2021) സെമസ്റ്റർ എം. ബി. എ. പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. ബി. എ./ ബി. കോം., ഏപ്രിൽ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റ് മാറ്റമുള്ള പക്ഷം വിദ്യാർഥികൾ റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കണം.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷകൾ 04.03.2022 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി. എഡ്. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 14.03.2022 വരെ അപേക്ഷിക്കാം.

Read More: University Announcements 26 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 february 2022