scorecardresearch
Latest News

University Announcements 28 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 28 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം. (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ജനുവരി ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി എട്ടു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം എ സംസ്‌കൃത ഭാഷ, സാഹിത്യം, എം എ ഹിസ്റ്ററി, എം എസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ജനുവരി എട്ടു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സർവകലാശാല

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് സി.ബി.സി.എസ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി നാലു മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഏപ്രിലില്‍ നടന്ന മൂന്നാം സെമെസ്റ്റര്‍ എം.എസ്‌സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ് (2020 അഡ്മിഷന്‍ റെഗുലര്‍/2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി സൈക്കോളജി (2020 അഡ്മിഷന്‍ റെഗുലര്‍/2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ഏപ്രിലില്‍ നടന്ന മൂന്നാം സെമെസ്റ്റര്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലയിഡ്) (2020 അഡ്മിഷന്‍ റെഗുലര്‍/2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച്
ജനുവരി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മേയില്‍ നടന്ന മൂന്നാം സെമെസ്റ്റര്‍ എം ബി എ (റെഗുലര്‍/റി അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി പന്ത്രണ്ടിനോ അതിനു മുന്‍പോ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ലഭിക്കത്തക്ക വിധം നേരിട്ട് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ജൂണില്‍ നടന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ എല്‍. എല്‍. ബി (ഓണേഴ്‌സ്) 2018 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി പന്ത്രണ്ടിനോ
അതിനു മുന്‍പോ പരീക്ഷാ കണ്‍ട്രോളറുടെ കര്യാലത്തില്‍ ലഭിക്കത്തക്കവിധം നേരിട്ട് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍ പരിഷ്‌കരിച്ചു

ജനുവരി 20 നു തുടങ്ങുന്ന ബി.എ/ബി. എസ്. സി പാര്‍ട്ട് 3 മെയിന്‍ പേപ്പേഴ്‌സ് മോഡല്‍ 1 ആന്വല്‍ സ്‌കീം (അദാലത്ത് സ്‌പെഷല്‍ മേഴ്സി ചാന്‍സ്) (യു. ജി. സി സ്‌പോണ്‍സേഡ് ആന്വല്‍ സ്‌കീം) പരീക്ഷയില്‍ കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പരിഷ്‌കരിച്ചു. പുതുക്കിയ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹാള്‍ ടിക്കറ്റ്

ജനുവരി അഞ്ചിനു തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്സ് (2017-21 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022, ജനുവരി 16-നു തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ. എച്ച്.ആര്‍.എം., (2021 പ്രവേശനം) എന്നീ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്സൈറ്റില്‍.

മാര്‍ക്ക് ലിസ്റ്റ്

ഡിസംബര്‍ ഒന്നിനു ഫലം പ്രഖ്യാപിച്ച അവസാന വര്‍ഷം ബി.കോം. പാര്‍ട്ട് മൂന്ന് (പാര്‍ട്ട് I to XVII) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 31 വരെ സര്‍വകലാശാലാ പരീക്ഷാഭവനിലെ ബി.കോം. വിഭാഗത്തില്‍നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്കു ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാം. ഈ കാലയളവില്‍ മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാത്തപക്ഷം ഫീസൊടുക്കി മാത്രമേ കൈപ്പറ്റാനാകൂ.

പരീക്ഷാ രജിസ്ട്രേഷന്‍

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, എം.എസ് സി അപ്ലൈഡ് സൈക്കോളജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി ആറു വരെയും പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം. ജനുവരി 23-നാണ് പരീക്ഷ.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ടൈം, പാര്‍ട്ട് ടൈം 2018 മുതല്‍ 2020 വരെ പ്രവേശനം) ജനുവരി 2023 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി ഒന്‍പതു വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം.

പരീക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷ ജനുവരി 27-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈം ടേബിള്‍

ജനുവരി 30ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ (നവംബര്‍ 2022) പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം ടി ടി എം, എം എ സോഷ്യല്‍ സയന്‍സ്, എം എ ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് (ന്യൂ ജനറേഷന്‍ -2020 അഡ്മിഷന്‍) ഏപ്രില്‍ 2022 പരീക്ഷാ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയം/സൂക്ഷ്മ പരിശോധന/പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഒന്‍പതു വൈകുന്നേരം അഞ്ചു മണി.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 december 2022