Latest News

University Announcements 28 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 28 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ജനുവരി 2022 സെഷന്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുളള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 2022 ജനുവരി 1 മുതല്‍ 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ (www. research.keralauniversity.ac.in) അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സര്‍വകലാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജനുവരി 16 ന് 5 മണിക്ക് മുന്‍പായി കേരളസര്‍വകലാശാല രജിസ്ട്രാറിന് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ ഫീസ് ഒടുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്. (https:// pay.keralauniversity.ac.in)

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) (ന്യൂസ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ നടത്തിയ പി.എച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷയുടെ (ജൂലൈ 2021 സെഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനഃപരിശോധനയ്ക്ക് 2022 ജനുവരി 7 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഓരോ പേപ്പറിനും 525 രൂപ ഫീസ് അടച്ച് സി.എസ്.എസ്. ഓഫീസില്‍ എത്തിക്കേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തുന്ന എസ്.ഡി.ഇ. ബി.എ. /ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.എസ്.സി. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 29 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് – സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് നാലാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 31 ന് മുമ്പായി നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷിക്കുക. ഓണ്‍ലൈനായാണ് കോഴ്‌സ് നടത്തുന്നത്. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുന്‍ഷി അറബിക്, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍, ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം/ഫാളില്‍), ഫീസ്: 6000/, സീറ്റുകള്‍ 15. വിശദവിവരങ്ങള്‍ www. arabicku.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0471 2308846, 9562722485

MG University Announcements: എംജി സർവകലാശാല

വൈവയ്ക്ക് ഒരവസരം കൂടി

2021 ഡിസംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ ഓൺലൈൻ വൈവ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്കും രജിസ്റ്റർ ചെയ്തിട്ടും പങ്കെടുക്കാതിരുന്നവർക്കും ഒരു പ്രാവശ്യം കൂടി വൈവ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. രജിസ്‌ട്രേഷനുള്ള ഗൂഗിൾ ഫോം http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 31. നിശ്ചിത തീയതിക്കകം രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനി വൈവയ്ക്ക് അവസരം ഉണ്ടാകില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. ഇലക്ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ആഗസ്റ്റിൽ എറണാകുളം ഗവ. ലോ കോളേജ്, തൊടുപുഴ അൽ-അസർ ലോ കോളേജ്, കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് എന്നീ സെന്ററുകളിൽ നടന്ന നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. – ഫിസിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ടു നടത്തുന്ന സ്വാശ്രയസ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി 5, 6 തീയതികളില്‍ കാലത്ത് 9.45-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കോച്ച് നിയമനം

സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്‌ലറ്റിക്‌സ്, ഖോ-ഖോ കോച്ച് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 10. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.സി.എ. വൈവ

നാലാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും ജനുവരി 4-ന് നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം ലൈബ്. എസ് സി., നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 07.01.2022 വരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

രണ്ടും നാലും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 2019 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാതീയതി

16.12.2021 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – ഏപ്രിൽ 2021) പരീക്ഷകൾ ചുവടെ നൽകിയത് പ്രകാരം നടക്കും:

  1. 2A04ENG Language through Literature II (2014-18 Admission Syllabus) : 03.01.2022
  2. BHM 202 Abstract Algebra and Linear Algebra (2016 Syllabus) : 03.01.2022
  3. 2BHM 202 Abstract Algebra I (2013 Syllabus ) : 03.01.2022
  4. A04 ENG Readings on Gender (2019 Syllabus) : 10.01.2022

ഹാൾടിക്കറ്റ്

04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ പി. ജി. പരീക്ഷക്ക് 2017, 18, 19 അഡ്മിഷൻ വിദ്യാർഥികൾ ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്ചെയ്ത് ഹോൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

2016 വരെയുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് 29.12.2021 മുതൽ താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹോൾടിക്കറ്റുകൾ കൈപ്പറ്റി അവടെത്തന്നെ പരീക്ഷക്ക് ഹാജരാകാം:

അപേക്ഷിച്ച സെന്ററുകളും അനുവദിക്കപ്പെട്ട സെന്ററുകളും: (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ)

  1. ജി.പി.എം. കോളേജ് മഞ്ചേശ്വരം, ഗവ. കോളേജ് കാസർഗോഡ്, സെന്റ് പയസ കോളേജ് രാജപുരം, നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് (ഗവ. കോളേജ്, കാസർഗോഡ്)
  2. പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ് തളിപ്പറമ്പ, സി.എ .എസ് . കോളേജ് മാടായി, എസ.ഇ.എസ. കോളേജ് ശ്രീകണ്ഠപുരം (സർ സയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ )
  3. കെ.എം.എം. കോളേജ് കണ്ണൂർ, എം.ജി.കോളേജ് ഇരിട്ടി, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, പി.ആർ.എൻ.എസ.എസ.കോളേജ് മട്ടന്നൂർ, എസ.എൻ.കോളേജ് തോട്ടട, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി (കെ.എം.എം.കോളേജ് കണ്ണൂർ)
  4. ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ് മാനന്തവാടി)

Read More: University Announcements 27 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 28 december 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com