scorecardresearch

University Announcements 28 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 28 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല വിവിധ പഠനവകുപ്പുകളിലേക്ക് 2023 -24 വര്‍ഷത്തെ പി.ജി, എം.ടെക്
അഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 15 വരെ നീട്ടിയിരിക്കുന്നു. വിശദവിവരം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് .എസ് ബി.എസ്‌സി . ഏപ്രില്‍ 2023
(റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018,2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് -2013
മുതല്‍ 2017 അഡ്മിഷന്‍) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവ പരീക്ഷകള്‍ മെയ് 15 മുതല്‍ ആരംഭിക്കുന്നു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രില്‍ 2023 നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ് .എസ് ബി.സി.എ (332) ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ മെയ് 16, 17 തീയതികളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം അഞ്ചാം
സെമസ്റ്റര്‍ ജനുവരി 2023 കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകള്‍ ആരംഭിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഡിസംബര്‍ മാസം വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റര്‍
ബി.എസ്.സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (247) ബി.എസ്.സി ബയോടെക്‌നോളജി
(മള്‍ട്ടിമേജര്‍) (350) ബി.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248) ബി. വോക് സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് (351) ബി. വോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (352 ) എന്നീ കോഴ്‌സുകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു . പുനര്‍നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.കോം ട്രാവല്‍ ആന്‍ഡ് ടൂറിസം
മാനേജ്‌മെന്റ് (338) ( റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി 2019,2018
അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2013 – 2016 അഡ്മിഷന്‍സ്) ഡിസംബര്‍ 2022 പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിച്ചു. പുനര്‍നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി എന്‍വിറോണ്‍മെന്റല്‍ സയന്‍സസ് (216) (2020 അഡ്മിഷന്‍ റെഗുലര്‍ , 2018 &മാു; 2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 – 2016 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2023 മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍
കെമിസ്ട്രി (241) (2020 അഡ്മിഷന്‍ റെഗുലര്‍, 2018 &; 2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 –
2016 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഓണ്‍ലൈന്‍ ആയി 2023 മെയ് 15 വരെ
അപേക്ഷിക്കാവുന്നതാണ് . വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (315) (2020
അഡ്മിഷന്‍ റെഗുലര്‍, 2018 &; 2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 – 2016 അഡ്മിഷന്‍ മേഴ്‌സി
ചാന്‍സ്) ഡിസംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്കും
പുനര്‍മൂല്യനിര്‍ണയത്തിനും 2023 മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ 2020
അഡ്മിഷന്‍ , സപ്ലിമെന്ററി 2018 &മാു; 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് 2013 – 2016 അഡ്മിഷന്‍)
ഡിസംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും. 2023 മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.
ബികോം.(2020 അഡ്മിഷന്‍ റഗുലര്‍, 2018, 2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 – 2016 അഡ്മിഷന്‍
മേഴ്‌സി ചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 15, അതിനായി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന കരട് മാര്‍ക്ക് ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി .സി..എസ് ബി.എ
ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ മലയാളം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.പി .എ (വോക്കല്‍/ വയലിന്‍/ വീണ/ മൃതംഗം/ ഡാന്‍സ്) ഡിസംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധന ക്കും മേയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിംഗ് (359) ബി.വോക്
ഫുഡ് പ്രോസസിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്
/സപ്ലിമെന്ററി 2020 അഡ്മിഷന്‍) മെയ് 2023 പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ
മെയ് 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ മെയ് 11 വരെയും
അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2023 മെയ് 26 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി..എ / ബി.കോം/ ബി.ബി.എ/ എല്‍.എല്‍.ബി പരീക്ഷയ്ക്ക് പിഴ കൂടാതെ 2023 മെയ് 2 വരെയും 150 രൂപ പിഴയോടു കൂടി മെയ് 5 വരെയും 400 രൂപ പിഴയോടുകൂടി മെയ് 8 വരെയും
അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2023 മെയ് 26 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി..എ എല്‍.എല്‍.ബി (2012 അഡ്മിഷന്‍) മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് പിഴ കൂടാതെ 2023 മെയ് 2 വരെയും 150 രൂപ പിഴയോടു കൂടി മെയ് 5 വരെയും 400 രൂപ പിഴയോടുകൂടി മെയ് 8
വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2023 മെയ് 17ന് ആരംഭിക്കുന്ന ഇന്‍ഡിക്കേറ്റഡ് ഡിപ്ലോമ എക
്‌സാമിനേഷന്‍സ് ഇന്‍ റഷ്യന്‍ ( മെയ് 2023 ) പരീക്ഷയ്ക്ക് പിഴ കൂടാതെ മെയ് 6 വരെയും 150 രൂപ
പിഴയോടുകൂടി മെയ് 10 വരെയും 400 രൂപ പിഴയോടുകൂടി മെയ് 12 വരെ
അപേക്ഷിക്കാവുന്നതാണ്. വിശദവിവരം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2023 മെയ് 10ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ്
ഡിസൈന്‍ ( ആ. ഉല)െ ഫാഷന്‍ ഡിസൈന്‍ (2019 – 2023 ബാച്ച്) മെയ് 2023 പരീക്ഷ ടൈംടേബിള്‍
പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ (വയലിന്‍) ഏപ്രില്‍ 2023 ഡിഗ്രി
പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് 22 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍
സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സ്റ്റാറ്റിസ്റ്റിക്സില്‍ പി.എച്ച്.ഡി. പ്രവേശനം

സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അര്‍ഹരായിട്ടുള്ള ജെ.ആര്‍.എഫ്. നേടിയവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് എട്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിന്റെ വെബ്സൈറ്റില്‍.                                                        
പുനര്‍മൂല്യനിര്‍ണ്ണയ ഫലം

വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം അവസാനവര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.                                    

പരീക്ഷാ ടൈം ടേബിള്‍

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2022 മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.                                                

പരീക്ഷാ രജിസ്‌ട്രേഷന്‍

വിദൂരവിഭാഗത്തില്‍ പുനഃപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് 170 രൂപ പിഴയോടെ മെയ് രണ്ട് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.                                          

 പരീക്ഷാ ഫലം

മൂന്നാം  സെമസ്റ്റര്‍ വിവിധ ബി.വോക്. പരീക്ഷകളുടെ (റഗുലര്‍/സപ്ലിമെന്ററി , നവംബര്‍ 2021) ഫലം പ്രസിദ്ധീകരിച്ചു.  വിശദി വിവരം സര്‍വ്വകലാശാല വെബസൈറ്റില്‍  
പി.ആര്‍. 505/2023

സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വ്വകലാശാലാ കായിക വിഭാഗം സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക്  മെയ് 1 വരെ അപേക്ഷിക്കാവുന്നതാണ്.  അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളി ബോള്‍, ഹാന്‍ഡ് ബോള്‍ , ഖൊ ഖൊ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കബഡി, നീന്തല്‍ മുതലായ കായിക ഇനങ്ങളിലാണ് കോച്ചിംഗ് ക്യാമ്പ്. 6 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം.  അപേക്ഷാ ഫോറം സര്‍വ്വകലാശാലാ വെബ്‌സൈറ്റിലും കായിക പഠന വിഭാഗത്തിലും  ലഭ്യമാണ്.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- 9961690270, 8089011137                                     

പരീക്ഷകള്‍ മാറ്റി

സി.ബി.സി.എസ്.എസ് 2020 അഡ്മിഷന്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ വിദ്യാര്‍ത്ഥികളുടെ 02.05.2023, 03.05.2023 എന്നീ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് (എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്) ഓണ്‍ലൈന്‍ പരീക്ഷ യഥാക്രമം 05.05.2023, 06.05.2023 ദിവസങ്ങളിലേക്ക് മാറ്റി വച്ചതായി അറിയിക്കുന്നു.  പുതുക്കിയ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

ടൂറിസം മാനേജ്‌മെൻറ് പി.ജി

മഹാത്മാ ഗാന്ധി സർവകലാശാലയിലെ റഗുലർ പഠന വകുപ്പായ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മൻറ് ദ്വിവത്സര പ്രോഗ്രാമ്മിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ പരീക്ഷ അൻപതു ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. www.cat.mgu.ac.in മുഖേന അപേക്ഷ സമർപ്പിക്കാം.  അവസാന തിയതി മെയ് രണ്ട്.

പരീക്ഷകൾക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ ബി.ആർക്ക് (2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 17 ന് ആരംഭിക്കും.

മെയ് എട്ടു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.  മെയ് ഒൻപതു വരെ പിഴയോടു കൂടിയും മെയ് 10ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽബി കോഴ്‌സുകളുടെ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കും.

മെയ് 18 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.  മെയ് 19ന് പിഴയോടു കൂടിയും മെയ് 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ ത്രിവത്സര എൽ.എൽബി കോഴ്‌സുകളുടെ മൂന്ന്, ഏഴ് സെമസ്റ്ററുകളുടെ പരീക്ഷകൾ മെയ് 18ന് ആരംഭിക്കും.

മെയ് രണ്ടു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.  മെയ് മൂന്നിന് പിഴയോടു കൂടിയും മെയ് നാലിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽ.എൽ.ബി കോഴ്‌സുകളുടെ പരീക്ഷകൾ മെയ് 18ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

2023 ഫെബ്രുവരിയിൽ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്നാം സെമസ്റ്റർ എം.എസ്.സി ഫൈറ്റോമെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് രണ്ടിന് തിരുവല്ല, മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും.

അഞ്ചാം സെമസ്റ്റർ ബി.വോക് സൗണ്ട് എഞ്ചിനീയറിംഗ്(2020 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാലു മുതൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പി.ജി.സി.എസ്.എസ് റീ-അപ്പിയറൻസ്   (2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് -ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ 

ചുവടെ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷകളുടെ  ടൈം ടേബിൾ   സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

  • ഒന്നാം സെമസ്റ്റർ പി ജി ഡി സി പി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2022  
  • ഒന്നാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2022
  •  മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2022
  • ബി.കോം  അഡിഷണൽ കോ- ഓപ്പറേഷൻ  (വിദൂര വിദ്യാഭ്യാസം -സപ്ലിമെന്ററി) ,മാർച്ച് 2023  

പരീക്ഷവിജ്ഞാപനം 

ആറാം സെമസ്റ്റർ  ബിരുദം  (പ്രൈവറ്റ് രജിസ്ട്രേഷൻ-റെഗുലർ 2020 അഡ്മിഷൻ) ,ഏപ്രിൽ 2023 പരീക്ഷകൾക്ക്  മെയ് 04  മുതൽ 10 വരെ പിഴയില്ലാതെയും മെയ് 12  വരെ പിഴയോടുകൂടിയും അപേക്ഷിക്കാം . പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷാഫലം 

സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് & നാനോടെക്നോളജി (റെഗുലർ) മെയ് -2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ  പുന:പരിശോധന / സൂക്ഷ്മപരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 11 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

         

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 april 2023