/indian-express-malayalam/media/media_files/uploads/2021/10/university-news.jpg)
University Announcements 28 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മെയ് 3 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് , ഡിസംബര്‍ 2021 ബി.എ.., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്. എന്നീ (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി - 2016 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ ഫലം
2022 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. - മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സി.എസ്.എസ്. - റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം മെയ് പത്ത് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഓഡിറ്റ് കോഴ്‌സ് ട്രയല്‍ പരീക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ (sdeuoc.ac.in). മറ്റു വിഷയങ്ങളുടെ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0494 2400288, 2407356
ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ (യൂസിക്ക്) ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം മെയ് 7-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്)
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസ്സിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 4 നു രാവിലെ 10.30 മണിക്ക് ക്യാമ്പസ്സിൽ നടത്തുന്നു. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ:-9447085046
പ്രായോഗിക/ വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി( റെഗുലർ/ സപ്ലിമെന്ററി ), മെയ് 2021 പ്രായോഗിക /വാചാ പരീക്ഷകൾ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്‌മന്റ് , തങ്കയം - ഇൽ വച്ച് 2022 മെയ് 9 , 10 തീയതികളിൽ നടത്തുന്നതാണ് .
ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read More: University Announcements 27 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us