scorecardresearch

University Announcements 27 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 27 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

28ലെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി

28 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./സി.ബി.സി.എസ്.എസ്. (സി.ആര്‍.) പരീക്ഷകള്‍ മാറ്റി. പുതുക്കിയ
തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. യു.സി.ഇ.കെ. (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍), ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും ഒക്‌ടോബര്‍ ആറു വരെ അപേക്ഷിക്കാം. കരട് മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രോജക്ട്/വൈവ വോസി

ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി പരീക്ഷയുടെ പ്രോജക്ട് വൈവ, ജനറല്‍ വൈവ എന്നിവ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ അതാതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍) പരീക്ഷയുടെ മിനി പ്രോജക്ട്, വൈവാ വോസി ഒക്‌ടോബര്‍ 13, 14 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍: പുതുക്കിയ പരീക്ഷാ തീയതി

സെപ്റ്റംബര്‍ 23 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ മൂന്നിലേക്കു മാറ്റി.

സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം ഗവ.വിമന്‍സ് കോളജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഹോം സയന്‍സ് പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ യഥാക്രമം 28 (ബയോകെമിസ്ട്രി പ്രാക്ടിക്കല്‍) 30 (വൈവ വോസി) എന്നീ തീയതികളിലേക്ക് മാറ്റി.

സൂക്ഷ്മപരിശോധന

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (159), ഡിസംബര്‍ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍
C.-sP.VII (ഏഴ്) 29 മുതല്‍ ഒക്‌ടോബര്‍ ഒന്നു വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകണം.

സ്‌പോട്ട് അഡ്മിഷന്‍

സംസ്‌കൃതം പഠനവഗവേഷണ വകുപ്പില്‍ എം.എ. സംസ്‌കൃതം പ്രോഗ്രാമില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.

കേരള സ്റ്റഡീസ് പഠനവഗവേഷണ വകുപ്പില്‍ എം.എ. മലയാളസാഹിത്യവും കേരളപഠനങ്ങളും പ്രോഗ്രാമിന് 2022-24 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. 28 ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.

ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷനറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), പ്രോഗ്രാമിന് 2022 -24 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. 28 ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം

ക്യാഷ് അവാര്‍ഡ്

2018-19, 2019-20 വര്‍ഷങ്ങളിലെ കേരളസര്‍വകലാശാല യുവജനോത്സവങ്ങളിലും (കാര്യവട്ടം ക്യാമ്പസ് 2018-19 ആന്‍ഡ് ഗവ.കോളജ് കാര്യവട്ടം 2019-20), കേരള സര്‍വകലാശാല നാടകോത്സവങ്ങളിലും (കൊല്ലം ടി.കെ.എം.കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് 2018-19, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് 2019-20), സൗത്ത്‌സോണ്‍, നാഷണല്‍, ഇന്റര്‍യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്ത് വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയവര്‍ക്കുള്ള ടാലന്റ് അവാര്‍ഡ്ദാനം (ക്യാഷ് അവാര്‍ഡ്) 15 ന് സര്‍വകലാശാല സെനറ്റ്ഹാളില്‍ വിതരണം ചെയ്തു. അന്ന് ക്യാഷ് അവാര്‍ഡുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ കോളജ് ഐഡന്റിറ്റി കാര്‍ഡുമായി 30നു മുന്‍പ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്‍സ് സര്‍വീസസില്‍ (പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം)നിന്നു ക്യാഷ് അവാര്‍ഡുകള്‍ കൈപ്പറ്റണം. അല്ലാത്തപക്ഷം കേരളസര്‍വകലാശാല ഫണ്ടിലേക്ക് തുക തിരികെ ഒടുക്കും.

MG University Announcements: എം ജി സര്‍വകലാശാല

ഇന്റഗ്രേറ്റഡ് പ്രോഗ്രാം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴി പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനില്‍ ഫീസ് അടച്ച്, അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യതാ രേഖകളുടെ അസ്സല്‍ സഹിതം ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം നാലിനു മുന്‍പ് അലോട്മെന്റ് ലഭിച്ച കോളജില്‍ നേരിട്ട് എത്തി പ്രവേശനം നേടണം.

നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം കോളജിലെത്തി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കപ്പെടും. മുന്‍ അലോട്ട്മെന്റുകളില്‍ സ്ഥിര പ്രവേശനം എടുത്തശേഷം ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്തവര്‍ നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ പ്രവേശനം നേടണം. ഇവരുടെ മുന്‍ അലോട്ട്മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

താത്കാലിക പ്രവേശനം എടുത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഓപ്ഷന്‍ പുന:ക്രമീകരണത്തിന് ഒക്ടോബര്‍ ആറിന് അവസരം ലഭിക്കും.

പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ വോസി

ആറാം സെമസ്റ്റര്‍ എം.സി.എ. കോഴ്സിന്റെ വിവിധ വര്‍ഷങ്ങളിലെ അഡ്മിഷനുകളുടെ പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ വോസി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്ടോബര്‍ 11 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി 12 നും സൂപ്പര്‍ഫൈനോടു കൂടി 13 നും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷകള്‍

നാലാം സെമസ്റ്റര്‍ ബി.എച്ച്.എം. (2020 റഗുലര്‍ അഡ്മിഷന്‍- പുതിയ സ്‌കീം, 2014 മുതല്‍ 2019 വരെയുള്ള അഡ്മിഷന്‍ – സപ്ലിമെന്ററി, 2013 അഡ്മിഷന്‍ – മെഴ്സി ചാന്‍സ് – പഴയ സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ പാലാ, സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മൂന്നാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ അനാട്ടമി (2018 റഗുലര്‍ അഡ്മിഷന്‍ , 2013 മുതല്‍ 2017 വരെയുള്ള അഡ്മിഷന്‍ സപ്ലിമെന്ററി , 2013 വരെയുള്ള അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍

സി.പി.എ.എസ്.ന്റെ ബി.ടെക്ക് കോഴ്സിന്റെ ഏഴ്, എട്ട് സെമസ്റ്റര്‍ പരീക്ഷകള്‍ (2017 അഡ്മിഷന്‍ – സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) യഥാക്രമം ഒക്ടോബര്‍ 10, 21 തീയതികളില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് – എം.എസ്.സി. ഇലക്ട്രോണിക്സ്, എം.എസ്.സി. ബയോഇന്‍ഫോര്‍മാറ്റിക്സ് (റഗുലര്‍ / സപ്ലിമെന്ററി – ജനുവരി 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ നിരക്കില്‍ ഫീസ് അടച്ച് ഒക്ടോബര്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.mgu.ac.in)

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (സപ്ലിമെന്ററി / മെഴ്സി ചാന്‍സ് ഏപ്രില്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ നിരക്കില്‍ ഫീസ് സഹിതം ഒക്ടോബര്‍ 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

എം.എഡ്. ലേറ്റ് രജിസ്ട്രേഷന്‍

2022-23 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള ലേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ റാങ്ക്ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ മാത്രമേ മെറിറ്റ്, സംവരണ സീറ്റുകളിലേക്ക് ലേറ്റ് രജിസ്ട്രേഷന്‍ അപേക്ഷകരെ പരിഗണിക്കുകയുള്ളൂ. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 21. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 04942407016, 2660600.

എം.എഡ്. പ്രവേശനം

സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എം.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള അപേക്ഷകര്‍ 28-ന് ഉച്ചയ്ക്കു രണ്ടിന് രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ

ബിരുദത്തിന് ഇംഗ്ലീഷ് കോര്‍, മെയിന്‍ പേപ്പറുകളായി പഠിക്കാത്തവര്‍ക്ക് അഫിലിയേറ്റഡ് കോളേജുകളില്‍ എം.എ. ഇംഗ്ലീഷ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഒക്ടോബര്‍ ഒന്നിനു രാവിലെ 10.30 മുതല്‍ 1 മണി വരെ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റില്‍്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 10-ന് തുടങ്ങും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഒക്ടോബര്‍ 11-നും അഫിലിയേറ്റഡ് കോളജുകളില്‍ 10-നും തുടങ്ങും.

എം.എ. ഹിന്ദി വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 29-ന് കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കും.

സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

2007, 2008, 2009 പ്രവേശനം രണ്ടാം വര്‍ഷ പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 20 വരെ നീട്ടി. അപേക്ഷ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നേരിട്ട് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, സസ്‌റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, ലാന്റ്സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍ ജനുവരി 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

സ്‌പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസിലെ എം എസ് സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) ജോയിന്‍ഡ് പ്രോഗ്രാമില്‍ എസ്. സി/എസ് .ടി. വിഭാഗത്തില്‍ ഒഴിവുവന്ന സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 29 രാവിലെ 10.30 ന് പഠന വകുപ്പില്‍ നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പ് തലവന്‍ മുന്‍പാകെ കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍: 9847421467, 0497-2806402

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാന്‍സിങ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ എസ് സി/എസ് ടി ഉള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 1 മുതല്‍ 3 വരെ നടത്തുന്നതാണ്. വേക്കന്‍സി ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവര്‍ സെപ്തംബര്‍ 30 ന് 5 മണിക്ക് മുന്‍പായി അതാത് കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0497 2715261, 0497 2715284, 7356948230

പരീക്ഷ പുനഃക്രമീകരിച്ചു

യു. ജി. സി. – നെറ്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ 30.09.2022 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം. ബി. എ., എം. എസ് സി. എന്‍വയണ്‍മെന്റല്‍ സയന്‍സ് (റെഗുലര്‍/ സപ്ലിമെന്ററി), മേയ് 2022 പരീക്ഷകള്‍ ഒക്‌ടോബര്‍ ഒന്നിനു നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. പരീക്ഷാ സമയം ഉച്ചക്ക് 1:30 മുതല്‍ വൈകിട്ടു 4:30 വരെ

ടൈംടേബിള്‍

കെഒക്‌ടോബര്‍ ഏഴ്, 11 തിയതികളില്‍ യഥാക്രമം ആരംഭിക്കുന്ന ആറും രണ്ടും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷാടൈംടേബിളുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 september 2022