University Announcements 27 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ
2018 ബാച്ച് നാലാം സെമസ്റ്റർ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രിൽ 2020 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 28-ന് തുടങ്ങും.
2018 ബാച്ച് 3, 4, 5 സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ് നവംബർ 2019, ഏപ്രിൽ 2020, നവംബർ 2020 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം 28-ന് തുടങ്ങും.
പരീക്ഷാ ഫലം
എസ്.ഡി.ഇ. 3, 4 സെമസ്റ്റർ എം.കോം. ഏപ്രിൽ 2020, 2018 പ്രവേശനം റഗുലർ, 2016, 2017 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 11 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
എം.എ.ആന്ത്രോപോളജി സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല എം.എ. ആന്ത്രോപോളജി കോഴ്സിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 4 സീറ്റും എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 28-9-2021ന് പാലയാട് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന വകുപ്പിൽ എത്തേണ്ടതാണ്.
ഹാൾ ടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ പി ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി/ എം ബി എ/ എൽ എൽ എം /എം എൽ ഐ എസ് സി (സി ബി സി എസ് എസ്-2020Admn -റഗുലർ ) നവംബർ 2020 പരീക്ഷയുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
മറ്റു വിദ്യാഭ്യാസ വാർത്തകൾ
പരിസ്ഥിതി പോഷിണി, വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
പരിസ്ഥിതിപോഷിണി, വിദ്യാപോഷിണി ഫെലോഷിപ്പിനുള്ള അപേക്ഷ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ട്രേറ്റ് ക്ഷണിച്ചു. ഒക്ടോബർ ആറിനകം അപേക്ഷ നൽകണം. അപേക്ഷയും വിശദാംശങ്ങളും www.envt.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2326264.
Read More: University Announcements 25 September 2021: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ