scorecardresearch
Latest News

University Announcements 27 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 27 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാ തീയതി

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി ഒക്ടോബര്‍ 2022 (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഒക്ടോബര്‍ 21, 25, 27, 31 തീയതികളിലെ മാറ്റിവച്ച പരീക്ഷകള്‍ യഥാക്രമം നവംബര്‍ 11, 15, 17, 21 തീയതികളില്‍ നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പ്രാക്ടിക്കല്‍, വൈവ

  • ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക്, എം.എ മ്യൂസിക് (വയലിന്‍), എം.എ മ്യൂസിക് (മൃദംഗം), എം.എ ഡാന്‍സ് (കേരളം നടനം) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ അതതു കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
  • ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.സി.എ. (332) ഡിഗ്രി പരീക്ഷകളുടെ (2020 അഡ്മിഷന്‍ – റഗുലര്‍, 2019 അഡ്മിഷന്‍ -ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016-18 അഡ്മിഷന്‍ – സപ്ലിമെന്ററി, 2013, 2015 അഡ്മിഷന്‍ -മെഴ്‌സി ചാന്‍സ്) പ്രായോഗിക പരീക്ഷകള്‍ നവംബര്‍ 1, 2, 3, 4, 7, 8 തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
  • ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (138) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 3, 4 തീയതികളില്‍ അതതു കോളജുകളില്‍ നടത്തും.
  • ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (കോംപ്ലിമെന്ററി – കെമിസ്ട്രി), ബി.എസ്.സി ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍) (പ്രാക്ടിക്കല്‍ കെമിസ്ട്രി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 15ന് അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും വിശദവിവരം വെബ്‌സൈറ്റില്‍.
  • ഒക്ടോബര്‍ പതിനെട്ടു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബിഎസ്.സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (247) ബിഎസ്.സി ബയോടെക്‌നോളജി ( മള്‍ട്ടിമേജര്‍) (350) കോഴ്‌സുകളുടെ ബോട്ടണി, സുവോളജി, ബയോടെക്‌നിക്‌സ്, കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ അതതു പരീക്ഷ കേന്ദ്രങ്ങളില്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍്.
  • ഒക്ടോബര്‍ 20 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിഎസ്.സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (വെക്കേഷണല്‍ : മൈക്രോബയോളജി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതലും ബി.എസ്.സി ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) ബി.എസ്.സി ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോര്‍ – ബയോകെമിസ്ട്രി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ എട്ടു മുതലും അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

2021 ഡിസംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി ഡിഗ്രി പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധ നയ്ക്കുള്ള അവസാന തീയതി നവംബര്‍ ഏഴ്. വിശദവിവരം വെബ്‌സൈറ്റില്‍്.

പരീക്ഷാ ഫീസ്: തീയതി നീട്ടി

നാലാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍), നവംബര്‍ 2022 (2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്കു റജിസ്‌ട്രേഷനുളള തീയതി നീട്ടി. പിഴകൂടാതെ നവംബര്‍ നാലു വരെയും 150 രൂപ പിഴയോടെ ഏഴു വരെയും 400 രൂപ പിഴയോടെ ഒന്‍പതു വരെയും അപേക്ഷിക്കാം.

അസൈന്‍മെന്റ് സമര്‍പ്പണം

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ (എം.എ., എം.എസ്‌സി., എം.കോം. – 2020 അഡ്മിഷന്‍) അസൈന്‍മെന്റുകള്‍ നവംബര്‍ ഒന്‍പത്, 10 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈ്റ്റ് (www.ideku.net) സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പി ജി, ബി എഡ് ഏകജാലക പ്രവേശനം 31 വരെ

2022-23 അക്കാദമിക് വര്‍ഷത്തെ ബിരുദാനന്തര ബിരുദ, ബി.എഡ് ഏകജാലക പ്രവേശന നടപടികള്‍ ഒക്ടോബര്‍ 31 വരെ നീട്ടി. ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് മൂന്നാം ഘട്ട റാങ്ക് ലിസ്റ്റില്‍നിന്നാണ് പ്രവേശനം നല്‍കുക. ഇതിനായി ഇന്ന് (ഒക്ടോബര്‍ 28) വൈകിട്ടു നാലുവരെ ഓണ്‍ലൈനില്‍ ഓപ്ഷന്‍ നല്‍കാം. മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് 29ന് പ്രസിദ്ധീകരിക്കും. പ്രവേശനം 31ന് വൈകിട്ടു നാലിന് അവസാനിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടണം.

ഏകജാലകം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എം ജി സര്‍വകലാശാലയുടെ ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി നിര്‍ദിഷ്ട സമയത്ത് ഹാജരായി പ്രവേശനം ഉറപ്പാക്കണം.

റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരം തന്നെയാണു പ്രവേശനവും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത സമയത്ത് ഹാജരായില്ലെങ്കില്‍ അടുത്ത റാങ്കിലുള്ളവരെ പ്രവേശനത്തിനു പരിഗണിക്കും. റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്ന് പ്രവേശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇ- മെയില്‍ വിലാസത്തില്‍ രേഖാമൂലം പരാതി അയയ്ക്കാം.

റാങ്ക് ലിസ്റ്റ് -2 പ്രകാരമുള്ള പ്രവേശന നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31ന് വൈകിട്ട് നാലിനു മുന്‍പ് പൂര്‍ത്തിയാക്കണം.

സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ രണ്ടിന്

സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസില്‍ ഒക്ടോബര്‍ 28 ന് നടത്താനിരുന്ന എം എഡ് 2022-23 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ രണ്ടിലേക്കു മാറ്റി. അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റും സെലക്ട് ലിസ്റ്റും ഒക്ടോബര്‍ 28 ന് സര്‍വകലാശാല വെബ്‌സൈറ്റിലും സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

പരീക്ഷ 31 മുതല്‍

അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എല്‍.എല്‍.ബി. പ്രോഗ്രാമുകളുടെ എട്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍ പരിഷ്‌കരിച്ചു

ഒന്നാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം (2016 മുതല്‍ 2018 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്, പഴയ സ്‌കീം) പരീക്ഷയോടൊപ്പം കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പരിഷ്‌കരിച്ചു. നവംബര്‍ ഒന്‍പതിനാണ് പരീക്ഷ.

അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഡേറ്റ അനലിറ്റിക്‌സ് (സി.എസ്.എസ്. – 2020 അഡ്മിഷന്‍ സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി. പിഴ കൂടാതെ ഒക്ടോബര്‍ 31 വരെയും പിഴയോടു കൂടി നവംബര്‍ ഒന്നിനും സൂപ്പര്‍ഫൈനോടു കൂടി രണ്ടിനും അപേക്ഷിക്കാം. വീണ്ടും എഴുതുന്ന വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനു പുറമേ പേപ്പറൊന്നിന് 50 രൂപ നിരക്കില്‍ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.

വൈവ വോസി

നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് മാര്‍ച്ച് 2022) പ്രൈവറ്റ് ബിരുദ പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബര്‍ ഒന്നിന് കോട്ടയം ബസേലിയോസ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.സി.എ. (റെഗുലറും സപ്ലിമെന്ററിയും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 10ന് മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി (റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്സ്

ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നു വരെ നടക്കുന്ന കോഴ്സില്‍ ലൈബ്രറി സയന്‍സ് പഠിപ്പിക്കുന്ന കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കും യു.ജി.സി. ലൈബ്രേറിയന്‍മാര്‍ക്കും പങ്കെടുക്കാം. അപേക്ഷ നവംബര്‍ 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (ugchrdc.uoc.ac.in) ഫോണ്‍ 0494 2407450, 7351.

സ്പോട്ട് അഡ്മിഷന്‍

സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തെ ബി.ടെക്. രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ 28, 29 തീയതികളില്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12നു മുമ്പായി ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.

പി എച്ച് ഡി പ്രവേശനം

ഹിന്ദി, ബയോടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിനു രാവിലെ 10നും സ്റ്റാറ്റിസ്റ്റിക്സ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഉച്ചയ്ക്കു രണ്ടിനും അതത് പഠനവകുപ്പുകളില്‍ അഭിമുഖത്തിനു ഹാജരാകണം.

പരീക്ഷാ അപേക്ഷ

  • ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയ്ക്കു പിഴ കൂടാതെ നവംബര്‍ രണ്ടു വരെയും 170 രൂപ പിഴയോടെ നാലു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
  • രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ ഒന്നു വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

  • നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2022 റഗുലര്‍, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  • അഞ്ചാം സെമസ്റ്റര്‍ ബി.വോക്. റീട്ടെയില്‍ മാനേജ്മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഒന്‍പതു വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

സര്‍വകലാശാലാ പഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം എ മ്യൂസിക്ക് സപ്ലിമെന്ററി നവംബര്‍ 2020 രണ്ടാം സെമസ്റ്റര്‍ എം എ മ്യൂസിക്ക് സപ്ലിമെന്ററി മേയ് 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃ പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് നവംബര്‍ ഏഴിനു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം.

സീറ്റ് ഒഴിവ്

  • പാലയാട് നിയമ പഠന വകുപ്പില്‍ 2022-23 വര്‍ഷത്തിലേക്കുള്ള എല്‍ എല്‍ എം പ്രോഗ്രാമിന് -എസ് സി, എസ് ടി ജനറല്‍ – എന്നീ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28നു രാവിലെ 10നു വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവണം. ഫോണ്‍: 9961936451
  • മഞ്ചേശ്വരം നിയമ പഠന വകുപ്പില്‍ 2022-23 വര്‍ഷത്തിലേക്കുള്ള എല്‍ എല്‍ എം പ്രവേശനത്തിന് സീറ്റുകള്‍ ഒഴിവുണ്ട് (ഓപ്പണ്‍ കാറ്റഗറി -5 ,എസ് സി – 2 , എസ് ടി – 1). അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28നു രാവിലെ 11നു വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവണം. ഫോണ്‍: 9961936451, 9567277063.

ടൈം ടേബിള്‍

നവംബര്‍ 15ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 october 2022