Latest News

University Announcements 27 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 27 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ അഡ്മിഷന്‍ എടുക്കാനുളള അവസാന തീയതി 28.10.2021 ആണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരാണെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ ഒക്‌ടോബര്‍ 28 വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് (ഫൈനല്‍ 2002 – 2005 അഡ്മിഷന്‍) മേഴ്‌സിചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. സി.എസ്./ബി.സി.എ. (എസ്.ഡി.ഇ.) പ്രാക്ടിക്കല്‍ പരീക്ഷ (പ്രോഗ്രാമിംഗ് ലാബ് II-CS1243/CP 1244) നവംബര്‍ 1 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയക്രമത്തിനോ മാറ്റമില്ല.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) – (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകളുടെ പുനഃക്രമീകരിച്ച പരീക്ഷാത്തീയതികള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്റെ 2021 ഒക്‌ടോബര്‍ 20, 22 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 2 ന് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് എന്നീ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 2 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 1 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. മലയാളം, സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ സര്‍വകലാശാല ഓഫീസിലെ (ഇ.ജി.X – പത്ത്) സെക്ഷനില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്.

എസ്.സി.സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ. ഫിലോസഫി, എം.എസ്‌സി. മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 29 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

അപേക്ഷാതിയതി

നാലാംസെമസ്റ്റർ ബി വോക് (2018, 2017, 2016, 2015 അഡ്മിഷൻസ് – സപ്ലിമെന്റററി/ 2014 അഡ്മിഷൻ – മേഴ്സിചാൻസ്- പഴയ സ്‌കീം) പരീക്ഷകൾക്ക് നവമ്പർ 8 വരെ പിഴ കൂടാതെയും നവമ്പർ 9 ന് 525 രൂപ പിഴയോട് കൂടിയും നവമ്പർ 10 ന് 1050 രൂപാ സൂപ്പർ ഫൈനോട് കൂടിയും അപേക്ഷിക്കാം. പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (ഒരു സെമസ്റ്ററിന് പരമാവധി 210 രൂപാ )സി.വി. ക്യാംപ് ഫീസും അടയ്ക്കണം. ഇതുകൂടാതെ, ആദ്യത്തെ തവണ മേഴ്സിചാൻസായി പരീക്ഷ എഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി അടയ്ക്കണം. ഇതിനു പുറമേ എല്ലാ വിദ്യാർത്ഥികളും ഈ ലിങ്കിൽ ഉള്ള ഗൂഗിൾ ഫോമും പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ് https:// forms.gle/NSSBf2qZ36h2UoNc

സ്പോട്ട് അഡ്മിഷൻ ഇന്ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തുന്ന സോഷ്യൽ വർക് ഇൻ ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ വിഭാഗത്തിലുള്ള ബിരുദാനന്തര ബിരുദ (എം.എ.എസ്.ഡബ്ള്യു.ഡി.എസ്) കോഴ്സിൻറെ പുതിയ ബാച്ചിൽ എസ്.സി വിഭാഗത്തിൽ രണ്ടും ഒ.ഇ.സി, മുസ്ലിം, എൽ.സി വിഭാഗങ്ങളിൽ ഓരോ സീറ്റും വീതവും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ഒക്ടോബർ 28) രാവിലെ 10:30 ന് സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നേരിട്ട് ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. മുസ്ലിം, എൽ.സി വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്തപക്ഷം പ്രസ്തുത ഒഴിവുകളിലേക്ക് ഒക്ടോബർ 29 ന് രാവിലെ 10:30 ന് ജനറൽ വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2731034.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വകുപ്പിൽ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൻറെ ബാച്ചിൽ(2021 അഡ്മിഷൻ) ST വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 29ന് 3:30ന് മുൻപായി AdAXI സെക്ഷനിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497664697.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് കോഴ്സിൻറെ ബാച്ചിൽ (2021 അഡ്മിഷൻ) SC,ST വിഭാഗത്തിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്.അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 28ന് 3:30ന് മുൻപായി AdAXI സെക്ഷനിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446459644.

പരീക്ഷഫലം

ഐ.ഐ.ആർ.ബി.എസ് 2021 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് – ഫാക്കൽറ്റി ) സി.എസ്.എസ്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3 – 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പെപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www. mgu.ac.in വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

2019 നവമ്പറിൽ നടത്തിയ എം.എസ്.സി – ഫിഷറി ബയോളജി ആൻഡ് അക്ക്വാകൾച്ചർ (2019 അഡ്മിഷൻ റഗുലർ) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവമ്പർ 9 വരെ സർവ്വകലാശാലയിൽ നേരിട്ട് സമർപ്പിക്കാം. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. അപേക്ഷ ഫോറം വെബ് സൈറ്റിൽ ലഭ്യമാണ്.

ബിരുദ പ്രവേശനം – രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ പ്രവേശനം ലഭിച്ചവർ നവമ്പർ ഒന്നിന് വൈകിട്ട് നാല് മണിയ്ക്ക് മുൻപ് അതത് കോളജുകളിലെത്തി പ്രവേശനം ഉറപ്പാക്കണം.

രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. മുൻ അലോട്ട്മെൻറുകളിലോ ക്വാട്ടാ അടിസ്ഥാനത്തിലോ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഈ ലിസ്റ്റിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അവർ നിർബ്ബന്ധമായും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച കൊളജിൽ പ്രവേശനം ഉറപ്പിക്കേണ്ടതാണ്.

പരീക്ഷാ നവമ്പർ 8 മുതൽ

ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷകൾ നവമ്പർ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ

ടൈംടേബിൾ

മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ടെക് (2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) പരീക്ഷകളുടെ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ (www. mgu.ac.in) പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ ഫലം

ലക്ഷദ്വീപ്, കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, അറബിക് ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, സോഷ്യോളജി നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ആറ് വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എക്കണോമിക്‌സ്, ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2021 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ നാഷണല്‍ സ്ട്രീം എം.എസ് സി. ബയോടെക്‌നോളജി ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോളജി, മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ക്കും എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക്നോളജി- സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) കോഴ്സിൽ ജനറൽ, എസ്.ഇ.ബി.സി, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ മൂന്നിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 0497-2782790, 9496353817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

2020 – 21 അദ്ധ്യയന വർഷത്തെ സ്പോർട്സ് ഗ്രേസ് മാർക്ക്

2020 – 21 അദ്ധ്യയന വർഷത്തെ സ്പോർട്സ് ഗ്രേസ് മാർക്ക് അനുവദിച്ച് നൽകുന്നതിനായി ഒന്നാം വർഷ / രണ്ടാം വർഷ, ബിരുദ /ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷകൾ, ഹാൾ ടിക്കറ്റ്, മറ്റ് സംസ്ഥാന / ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ മെറിറ്റ് സർട്ടിഫിക്കറ്റിൻറെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അതതു പ്രിൻസിപ്പലിന്റെ ആമുഖ കത്തോടുകൂടി ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ സർവകലാശാല ക്യാംപസ് പി.ഒ, മാങ്ങാട്ടുപറമ്പ, കണ്ണൂർ – 670 567 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. കൂടാതെ വേർഡ് ഫോമിൽ (MS Word) തയ്യാറാക്കിയ അപേക്ഷയുടെ പകർപ്പ് dpe@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിലേക്കും അയക്കേണ്ടതാണ്. പ്രൊഫോർമ www. kannuruniversitydpe.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കായിക മത്സരത്തിൽ പങ്കെടുത്തവർ അവർക്ക് അർഹതപ്പെട്ട കൂടിയ ഗ്രേസ് മാർക്കിന് വേണ്ടി മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷകൾ നിർബന്ധമായും നവംബർ 5 ന് വൈകിട്ട് 4 മണിക്ക് മുൻപായി മാങ്ങാട്ട്പറമ്പ ക്യാംപസിൽ എത്തിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകളും, ഭാഗികമായി ലഭിക്കുന്ന അപേക്ഷകളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ 2020 ജൂൺ രണ്ടാം വർഷ ബിരുദാനന്തര ബിരുദ (Regular /Supplimentary / Improovement ) പരീക്ഷ എഴുതിയ എം കോം, എം എസ് സി മാത്‍സ് വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് 01/11/2021 തിങ്കളാഴ്ചയും, എം എ ഇംഗ്ലീഷ്, എം എ ഹിസ്റ്ററി വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് 2/11/2021 ചൊവ്വാഴ്ചയും, എം എ അറബിക്, എം എ എക്കണോമിക്സ് വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് 3/11/2021 ബുധനാഴ്ചയും കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിൽ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു. വിദ്യാർഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.

എം.എസ്.സി കമ്പ്യൂട്ടർ സയൻസ് , എം.സി.എ – സ്പോട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് , എം.സി.എ എന്നീ കോഴ്സുകളിൽ പട്ടികജാതി (SC) പട്ടിക വർഗ്ഗ (ST) വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് 01-11-2021 തിങ്കളാഴ്ച രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ സ്പോട് അഡിമിഷന് പങ്കെടുക്കാവുന്നതാണ്.

യു ജി സി – എച്ച് ആർ ഡി സി കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

റിഫ്രഷർ കോഴ്സ് ഇൻ ബയോളജിക്കൽ സയൻസ് 05-11-2021 നു തുടങ്ങി 18-11-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 02-11-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം 23-11-2021 നു തുടങ്ങി 22-12-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 15-11-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

വിന്റർ സ്കൂൾ ഇൻ ഫിസിക്സ് ആൻഡ് കെമിസ്ട്രി 24-11-2021 നു തുടങ്ങി 07-12-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 17-11-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

വെബ്‌സൈറ്റിൽ റെജിസ്ട്രേഷൻ പേജിൽ ടീച്ചർ രെജിസ്‌ട്രേഷൻ നടത്തി വീണ്ടും ലോഗിൻ ചെയ്തു കോഴ്സ് തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

ഹാൾടിക്കറ്റ്

സർവകലാശാല റൂറൽ ആൻഡ് ട്രൈബൽ സോഷിയോളജി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് നവംബർ 2020 പരീക്ഷയുടെ ഹാൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2021-22 അദ്ധ്യന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സ്, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് കോഴ്‌സ് എന്നിവയില്‍ പൊതു വിഭാഗത്തിലും എസ്.സി, എസ്.റ്റി വിഭാഗത്തിലുമാണ് ഒഴിവുകള്‍. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 0471 2728340.

വി.എച്ച്.എസ്.സി സപ്ലിമെന്ററി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 28 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www. admission.dge.kerala.gov.in സന്ദർശിക്കുക.

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രിസ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 28 (വ്യാഴാഴ്ച) നടക്കും. വിശദവിവരങ്ങൾ www. polyadmission.org/le എന്ന വെബ്‌സൈറ്റിൽ ലഭ്യമാണന്ന് പ്രിൻസിപ്പൽ അറിയിച്ചു.

എം.എഡ് സീറ്റൊഴിവ്

തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2021-22 അധ്യയന വർഷത്തേക്കുള്ള രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ നവംബർ ഒന്നിന് ഉച്ചക്ക് 1 ന് മുൻപ് കോളേജിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

എൽ.ബി.എസിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഒക്ടോബർ 29 ന് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: 9895983656, 9995595456, 9497000337, 9495904240, 9895825210.

ഒഡെപെക്കിൽ IELTS/OET പരിശീലനം

ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്ന് മുതൽ IELTS/OET ക്ലാസുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കുക. അപേക്ഷകൾ അയക്കേണ്ട ഇ -മെയിലുകൾ. tvmodepc @gmail.com (ഫോൺ- 7306289397 -തിരുവനന്തപുരം), odepckochi @odepc.in (ഫോൺ-8606550701 -എറണാകുളം), odepcacademicsangamly @gmail.com (ഫോൺ- 8086112315 -അങ്കമാലി), odepcacademicscalicut @gmail.com (ഫോൺ-9567365032 -കോഴിക്കോട്).

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, ടാലി, ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാഫാത്തിനും വിശദവിവരങ്ങൾക്കും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലുമായി ബന്ധപ്പെടുക. ഫോൺ: 9961982403.

സിഡാക്കിൽ എം.ടെക് സ്‌പോട്ട് അഡ്മിഷൻ

സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി.എൽ.എസ്.ഐ ആന്റ് എംബഡഡ് സിസ്റ്റംസ്) ജനറൽ കാറ്റഗറിയിൽ ഏഴും, എസ്.ഇ.ബി.സി കാറ്റഗറിയിൽ ഒന്നും എസ്.സി/ എസ്.ടി കാറ്റഗറിയിൽ രണ്ടും ഒഴിലുകളാണുള്ളത്.

എംടെക് (സൈബർ ഫോറൻസിക്‌സ് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി) ജനറൽ കാറ്റഗറിയിൽ നാലും, എസ്.ഇ.ബി.സി കാറ്റഗറിയിൽ രണ്ടും എസ്.സി/ എസ്.ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്. അർഹരായ വിദ്യാർഥികൾ 30നു വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും കോളേജ് വെബ്‌സൈറ്റായ www. erdciit.ac.in സന്ദർശിക്കുക. ഫോൺ: 0471-2723333, 250, 8547897106.

Read More: University Announcements 26 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 27 october 2021

Next Story
Kerala SSLC class X Result 2019 How to Check: എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾKerala SSLC class X Result,sslc, sslc result, sslc 10th class result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com