scorecardresearch

University Announcements 27 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 27 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University News

University Announcements 27 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) (റെഗുലര്‍ - 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി - 2018 - 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് - 2013 - 2017 അഡ്മിഷന്‍), ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂണ്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്സി. ബയോടെക്നോളജി മള്‍ട്ടിമേജര്‍ (350), ബയോകെമിസ്ട്രി ആന്‍റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (248), ബി.എ. ജേര്‍ണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ. മലയാളം ആന്‍റ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂണ്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 ഏപ്രിലില്‍ നടത്തിയ എം.എ.ഹിസ്റ്ററി പ്രീവിയസ് ആന്‍റ് ഫൈനല്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 2 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Advertisment

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 8 വരെ അപേക്ഷിക്കാം.  

MG University Announcements: എംജി സര്‍വകലാശാല

ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ; പ്ലസ് ടൂ വിജയിച്ചവർക്ക് അവസരം

മഹാത്മാ ഗാന്ധി സർവ്വകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ ഫുൾ ടൈം പ്രോഗ്രാമുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവർക്ക് ജൂൺ 30 വരെ അപേക്ഷ നൽകാം.

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആൻറ് കോൺഫെക്ഷനറി, ഡിപ്ലോമ ഇൻ ഫുഡ് ആൻറ് ബിവറേജ് സർവീസ് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിൻ ആൻറ് പോർട്ട് മാനേജ്‌മെൻറ് എന്നിവയാണ് കോഴ്‌സുകൾ.

പ്രായപരിധിയില്ല. വിശദവിവരങ്ങൾക്ക് www.dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് dasp@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും 8078786798 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാം.

പ്രാക്ടിക്കൽ പരീക്ഷ മാറ്റി

ജൂൺ 13, 14 തീയതികളിൽ നോർത്ത് പറവൂർ എസ്.എൻ.ജി.ഐ.എസ്.റ്റി ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) മാർച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 15,16 തീയതികളിലേക്ക് മാറ്റി. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബി.എ.,ബി.കോം(സി.ബി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് മെയ് 29 മുതൽ ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷിക്കാം.

ജൂൺ രണ്ടിനു പിഴയോടു കൂടിയും ജൂൺ മൂന്നു മുതൽ അഞ്ചു വരെ സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.വോക് - അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട്‌സ് ആൻഡ് ഫിറ്റ്‌നെസ് ട്രെയിനിങ്(2020 അഡ്മിഷൻ റഗുലർ) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് 29 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും.

2023 ഫെബ്രുവരിയിൽ വിജ്ഞാപന പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഫെബ്രുവരി 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ആറു മുതൽ നടക്കും.

2023 ഏപ്രിൽ മാസം വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് - ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സ്‌പെഷ്യൽ സപ്ലിമെന്ററി - 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി മാത്രം) ഏപ്രിൽ 2023 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 29 മുതൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.സി.എ(2022 അഡ്മിഷൻ റഗുലർ, 2021,2020 അഡ്മിഷനുകൾ സപ്ലിമെന്ററി - അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12 മുതൽ അതത് കോളജുകളിൽ നടക്കും.

അഞ്ചാം സെമസ്റ്റർ ബി.എ മ്യൂസിക് വീണ (സി.ബി.സി.എസ് - സ്‌പെഷ്യൽ സപ്ലിമെന്ററി - 2020 അഡ്മിഷൻ ബാച്ച് പരാജയപ്പെട്ട വിദ്യാർഥികൾക്ക് വേണ്ടി മാത്രം) ഏപ്രിൽ 2023 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 29ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി (സി.ബി.സി.എസ് - 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഏപ്രിൽ 2023 ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 29 മുതൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷാ ഫലം

പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം ആറാം സെമസ്റ്റർ(സി.ബി.സി.എസ്-2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2023, അഡീഷണൽ ഇലക്ടീവ് (2022 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 11 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി), എം.എ ഹിസ്റ്ററി(2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് - എം.എ സംസ്‌കൃതം സ്‌പെഷ്യൽ ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ പ്രോഗ്രാമുകളുടെ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

എം. എ ട്രൈബൽ ആൻ്റ് റൂറൽ സ്റ്റഡീസ്

കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ എം. എ ട്രൈബൽ ആൻ്റ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 45 % മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 6. കൂടുതൽ വിവരങ്ങൾക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക..

എം എസ്‌ സി മോളിക്യൂലാർ ബയോളജി

കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം എസ്‌ സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് ജൂൺ 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം എസ്‌സി എൻവയോൺമെന്റൽ സയൻസ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ എൻവയോൺമെന്റൽ സയൻസ് പഠനവകുപ്പിൽ എം എസ്‌ സി എൻവയോൺമെന്റൽ സയൻസ് പ്രവേശനത്തിന് ജൂൺ 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി ബി എ ,ബി എ അഫ്സൽ ഉൽ ഉലമ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ബി എസ് ഡബ്ല്യൂ റെഗുലർ പരീക്ഷാഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുന:പരിശോധന , സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി ജൂൺ 07 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ / എം എസ് സി / എൽ എൽ എം / എം സി എ/ എം ബി എ / എം എൽ ഐ എസ് സി (എം എസ് സി പ്ലാൻ്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എതനോബോട്ടണി ഒഴികെ) (സി ബി സി എസ് എസ് - 2020 സിലബസ് റഗുലർ/ സപ്ലിമെൻ്ററി) മെയ് 2023 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: