scorecardresearch

University Announcements 27 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 27 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 27 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kannur University Announcements: കണ്ണൂർ സർവകലാശാല

ഇന്റേണൽ മാർക്ക് സമർപ്പണം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മൈക്രോബയോളജി/ ബയോടെക്നോളജി/ അപ്ലൈഡ് സുവോളജി (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് 31.05.2022, 01.06.2022 തീയതികളിൽ ലഭ്യമാകും.

ടൈംടേബിൾ

സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ & കൌൺസലിങ് സൈക്കോളജി (റെഗുലർ), നവംബർ 2021 പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക/ വാചാ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. എസ് സി. സുവോളജി (സ്ട്രക്ചർ ഫിസിയോളജി ഡിവെലപ്മെന്റ് & ക്ലാസിഫിക്കേഷൻ ഓഫ് ആനിമൽസ്) റെഗുലർ, ഏപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ 02.06.2022, 03.06.2022, 06.06.2022, 07.06.2022 തീയതികളിലും രണ്ടാം സെമസ്റ്റർ എം. റ്റി. റ്റി. എം. റെഗുലർ, ഏപ്രിൽ 2021 പ്രായോഗിക പരീക്ഷ 10.06.2022 നും അതാത് കോളേജുകളിൽ വെച്ച് നടക്കും.

Advertisment

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന്, രണ്ട് വര്‍ഷ ബിരുദ കോഴ്‌സുകളുടെ പാര്‍ട്ട്-1 ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 26-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്., ബി.ടെക്, ബി.ടെക് പാര്‍ട്ട് ടൈം നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റില്‍ ഡിപ്ലോമ

സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്‍ററിന്‍റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ്‌ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുവര്‍ക്ക്‌ തൊഴില്‍ ഉറപ്പുവരുത്തുതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുതാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂൺ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്‍റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ,തിരുവനന്തപുരം-695033ഫോ: 04712325101,മൊബൈല്‍:+91 8281114464 ഇ-മെയില്‍ keralasrc@gmail.com, srccommunitycollege@gmail.com അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001,

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: