scorecardresearch
Latest News

University Announcements 27 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 27 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022 – 23 തിരുത്തലുകള്‍ക്ക് അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള (https:// admissions. keralauniversity.ac.in) അവസാന തീയതി 2022 ജൂലൈ 31.

പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനത്തീയതി, അക്കാഡമിക് വിവരങ്ങള്‍, കോളേജുകളുടെയും കോഴ്‌സുകളുടെയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുളള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

KUCTE ബി.എഡ്. മാനേജ്‌മെന്റ് ക്വാട്ട

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള KUCTE കളിലെ 2022 – 23 അദ്ധ്യയന വര്‍ഷത്തിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് മാത്രമായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. ഇതിനായി https:// admissions. keralauniversity.ac.in എന്ന വെബ്‌സൈറ്റിലെ B.Ed പേജ് എടുത്ത ശേഷം Management Quota എന്ന ലിങ്ക് വഴി KUCTE Management Quota രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 2000/- രൂപ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ (https:// admissions. keralauniversity.ac.in/) നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കാണുക .

പി.ജി., എം.ടെക്. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ്

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 – 23 വര്‍ഷത്തെ പി.ജി., എം.ടെക്. പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (മറാശശൈീി.െസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി/ര2ൈ022) ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്‌സി. സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ (2020 സ്‌കീം – 2021 അഡ്മിഷന്‍) (ഫുള്‍ടൈം (യു.ഐ.എം.ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം), സപ്ലിമെന്ററി (2020 സ്‌കീം – 2020 അഡ്മിഷന്‍, 2018 സ്‌കീം – 2018 & 2019 അഡ്മിഷന്‍), മേഴ്‌സിചാന്‍സ് (2009 സ്‌കീം – 2010, 2011, 2012, 2013 അഡ്മിഷന്‍, 2014 സ്‌കീം – 2014, 2015, 2016, 2017 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റെഗുലര്‍ & സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 2 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 5 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 9 വരെയും അപേക്ഷിക്കാം. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്. (2008 & 2013 സ്‌കീം) സപ്ലിമെന്ററി/സെഷണല്‍ ഇംപ്രൂവ്‌മെന്റ്, ഡിസംബര്‍ 2021 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ. – ഢകക (ഏഴ്) ആഗസ്റ്റ് 1 മുതല്‍ 3 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

അദ്ധ്യാപകര്‍ക്കുളള ഓറിയന്റേഷന്‍ ക്ലാസ്

കേരളസര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ തെരഞ്ഞെടുത്ത അദ്ധ്യാപകര്‍ക്കായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം സംബന്ധിച്ച് ഓറിയന്റേഷന്‍ ക്ലാസുകള്‍ ജൂലൈ 30, ആഗസ്റ്റ് 6, 20, 27 എന്നീ തീയതികളിലായി പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ സെനറ്റ് ചേമ്പര്‍, ആലപ്പുഴ എസ്.ഡി. കോളേജ്, പന്തളം എന്‍.എസ്.എസ്. കോളേജ്, നിലമേല്‍ എന്‍.എസ്.എസ്.കോളേജ്, കൊല്ലം എസ്.എന്‍.കോളേജ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നതാണ്.

ഡിപ്ലോമ ഇന്‍ കമ്യുണിക്കേറ്റീവ് അറബിക്: അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈന്‍) അഞ്ചാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുന്‍ഷി അറബിക്, അറബിക് ടീച്ചേര്‍സ് എക്‌സാമിനേഷന്‍, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം/ഫാളില്‍), ഫീസ്: 6000/-, സീറ്റുകള്‍: 15. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും അറബിക് വിഭാഗത്തിന്റെ വെബ്സൈറ്റിലും (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 8, ഫോണ്‍: 0471 2308846 & 9562722485

MG University Announcements: എംജി സർവകലാശാല

എം.ജി. യിൽ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പൊതുജനസമ്പർക്ക പരിപാടികളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ 25 ദിവസത്തെ പി.എസ്.സി. ഗ്രാജുവേറ്റ് ലെവൽ പരീക്ഷാ പരിശീനത പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഈ സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 0481 – 2731025 എന്ന ഫോൺ നമ്പറിൽ ജൂലൈ 30 നകം ബന്ധപ്പെടുക.

അപേക്ഷാ തീയതി

ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി / 2019 അഡ്മിഷൻ – മെഴ്‌സി ചാൻസ്), ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി. (2018, 2017 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. ടൈംടേബിൾ, പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.വോക്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ ന്റെ ഭാഗമായ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. – എം.എസ്.സി. അപ്ലൈഡ് ഫിസിക്‌സ് (2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം.

ഐ.ഐ.ആർ.ബി.എസ്. 2022 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. (കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ് ആന്റ് കമ്പ്യൂട്ടർ സയൻസ് – സയൻസ് ഫാക്കൽറ്റി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. (എൻവയോൺമെന്റ് സയൻസ് – എൻവയോൺമെന്റൽ ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി) 2020-2025 ബാച്ച്, സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 ഫെബ്രുവരിയിൽ നടത്തിയ 2020-2022 ബാച്ച് രണ്ടാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 മാർച്ചിൽ നടത്തിയ 2019 ബാച്ച് രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇൻഡ്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം) ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. രജിസ്‌ട്രേഷന്‍ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 6 വരെ നീട്ടി.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് വിവരങ്ങളടക്കം വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പുനഃപരീക്ഷ

എസ്.ഡി.ഇ. ബിരുദ വിദ്യാര്‍ത്ഥികളുടെ 2, 3, 4 സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പുനഃപരീക്ഷ യഥാക്രമം ജൂലൈ 30, ആഗസ്ത് 1, 2 തീയതികളില്‍ നടക്കും. പരീക്ഷയുടെ വിശദമായ സമയക്രമവും ഓണ്‍ലൈന്‍ ലിങ്കും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്ത് 10 വരെയും 170 രൂപ പിഴയോടെ 12 വരെയും ജൂലൈ 29 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 22-നും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും ആഗസ്ത് 23-നും തുടങ്ങും.
പരീക്ഷ മാറ്റി

ആഗസ്ത് 3-ന് തുടങ്ങാന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ലേക്ക് മാറ്റി.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2020 റഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി. ജി പ്രോഗ്രാം – അലോട്ട്മെന്റ് ലഭിച്ചവരുടെ അഡ്മിഷൻ ഫീസ്

2022-23 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളുടെ ഒന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്‌സൈറ്റിൽ (www. admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.07.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷൻ ഫീസ് ഓൺലൈനായി (പ്രൊഫൈലിൽ കാണുന്ന ‘Pay fees’ ബട്ടണിൽ ക്ലിക്ക് ചെയ്ത് SBI epay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്.

ഫീസ് അടക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാകുകയും അവർ തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 0497-2715284, 7356948230. E-mail id: pgsws @kannuruniv.ac.in

യു.ജി ട്രയൽ അലോട്ട്മെന്‍റ്

2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും 2022 ജൂലായ് 29 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനത്തീയതി എന്നിവയിലെ പിഴവുകള്‍ തിരുത്താനായി അപ്ലിക്കേഷന്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം ugsws @kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2022 ജൂലായ് 29 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ട്രയൽ അലോട്ട്മെന്‍റ് നടത്തുന്നത് അലോട്ട്മെന്‍റ് എങ്ങനെയാണ് ലഭിക്കുക എന്നറിയാനാണ്. ട്രയൽ അലോട്ട്മെന്‍റ് നടന്നതിനുശേഷവും രജിസ്റ്റർ ചെയ്യാനും ഓപ്ഷൻ മാറ്റാനും അവസരമുള്ളതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച ഓപ്ഷൻ തന്നെ പിന്നീട് വരുന്ന അലോട്ട് മെന്‍റിൽ ലഭിക്കണമെന്നില്ല.

ഓപ്ഷൻ നൽകുമ്പോൾ മുൻഗണന ക്രമത്തിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കൽ അലോട്ട്മെന്‍റ് ലഭിച്ചാൽ പിന്നീട് വരുന്ന അലോട്ട്മെന്റുകളിൽ ഹയർ ഓപ്ഷൻ മാത്രമേ പരിഗണിക്കുകയുള്ളു. അതിനാൽ ഏറ്റവും മുൻഗണന നൽകുന്ന ഓപ്ഷൻ ഏറ്റവും ആദ്യം എന്ന ക്രമത്തിൽ നൽകാൻ ശ്രദ്ധിക്കുക. Website: www. admission.kannuruniversity.ac.in ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ : 0497-2715261, 0497-2715284, 7356948230 e-mail id : ugsws @kannuruniv.ac.in

റാങ്ക് ലിസ്റ്റ് – പി.ജി പഠന വകുപ്പ്

പഠന വകുപ്പുകളിലെ പി.ജി കോഴ്സുകളിലെ പ്രവേശനത്തിന്‍റെ റാങ്ക് ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോൾ ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന തിയ്യതികളിൽ അതാത് പഠന വകുപ്പുകളിൽ പ്രവേശനത്തിനായി ഹാജരാവേണ്ടതാണ്.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 01.08.2022 മുതൽ 04.08.2022 വരെ പിഴയില്ലാതെയും 06.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 11.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. എ. പി. സി., ഇന്റേണൽ മാർക്ക് എന്നിവ പരീക്ഷാവിജ്ഞാപനപ്രകാരം സമർപ്പിക്കേണ്ടതാണ്. 2016 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 july 2022

Best of Express