University Announcements 27 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 27 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

എം.ബി.എ പ്രവേശനം

കേരള സര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളില്‍ (യു.ഐ.എം) എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിലേക്കുള്ള 2021-23 വര്‍ഷത്തെ പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷനില്‍ വരുത്തിയ മാറ്റങ്ങളുടെ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www.admissions.keralauniversity.ac.in) സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍ /വൈവ

കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ബ്രാഞ്ചിന്റെ 08607 – മൈക്രോപ്രോസസര്‍ ലാബ് , 08608 – സിസ്റ്റം സോഫ്റ്റ്വെയര്‍ ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 30 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദ വിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എഡ് (2019-21 അഡ്മിഷന്‍) വാചാ പരീക്ഷയുടെ പുന:ക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2013 സ്‌കീം ബി.ടെക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചിന്റെ ‘പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡ്രൈവ്‌സ് ലാബ് (13707)’ പ്രാക്ടിക്കല്‍ പരീക്ഷ 2021 ഓഗസ്റ്റ് 3ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ വെച്ച് നടത്തുന്നു. വിശദവിവരം വെബ്‌സൈറ്റില്‍.
ടൈംടേബിള്‍

കേരള സര്‍വകലാശാല 2021 ജൂലൈ 30 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (യു.ഐ.എം / ട്രാവല്‍ ആന്‍ഡ് ടൂറിസം/ റെഗുലര്‍ ഈവനിംഗ് – 2016, 2018 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെയും, 2014 സ്‌കീം (2014 അഡ്മിഷന്‍ ഒണ്‍ലി – മേഴ്‌സി ചാന്‍സ്) പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ (2019-20 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി ) ബി.എ ഡിഗ്രി പരീക്ഷ ഓഗസ്റ്റ് 4 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ വിജ്ഞാപനം

കേരള സര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി ( ബി.എച്ച്.എം/ ബി.എച്ച്.എം.സി.റ്റി) (2018 സ്‌കീം റെഗുലര്‍/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2014 സ്‌കീം- സപ്ലിമെന്ററി, 2011 സ്‌കീം (2013 അഡ്മിഷന്‍) സപ്ലിമെന്ററി ) ഡിഗ്രി പരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. 2018 സ്‌കീം, 2014 സ്‌കീം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും മറ്റു വിദ്യാര്‍ഥികള്‍ – 2011 സ്‌കീം (2013 അഡ്മിഷന്‍) പൂരിപ്പിച്ച അപേക്ഷകള്‍ നല്‍കിയുമാണ് അപേക്ഷിക്കേണ്ടത്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ കേന്ദ്രം മാറാൻ അവസരം

യഥാക്രമം ജൂലൈ 30, ആഗസ്റ്റ് 4 തിയതികളിൽ നടത്തുന്ന പഞ്ചവത്സര എൽ.എൽ.ബി. (അഫലിയേറ്റഡ് കോളജുകൾ) എട്ട്, ആറ് സെമസ്റ്റർ പരീക്ഷാ കേന്ദ്രങ്ങളായി സർവ്വകലാശാല പരിധിയിലുള്ള ലോ കോളജുകളും സർവ്വകലാശാലയുടെ പ്രവർത്തന പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങളും ലഭിച്ചിട്ടുള്ളവർക്ക് ആവശ്യമെങ്കിൽ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം അനുവദിക്കും. താത്പര്യമുള്ളവർ ഇതിനായി സർവ്വകലാശല വെബ് സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗ്ൾ ഫോറത്തിൽ ഇന്ന് (ജൂലൈ – 28) വൈകിട്ട് 5ന് മുൻപ് അപേക്ഷ നൽകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പ്രാക്ടിക്കൽ

ഒൻപതാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ – റഗുലർ/2015, 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ 29 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. വിശദവിവരങ്ങൾ അതത് കോളേജുകളിൽ ലഭിക്കും.

പരീക്ഷഫലം

2020 ഡിസംബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (2018-2019 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ നടന്ന ബി.സി.എ (ഓഫ് കാമ്പസ്‌) സപ്ലിമെന്ററി/മേഴ്‌സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.

എക്സ്റ്റേണൽ പരീക്ഷ

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എം.എഡ്, എം.ഫിൽ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്ററുകളിലെ എക്സ്റ്റേണൽ പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനകം അപേക്ഷ നൽകിയിട്ടുള്ളവരെയാണ് പരീക്ഷ എഴുതാൻ അനുവദിക്കുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാം

കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാം നടത്തുന്നു. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 24 വരെ നടക്കുന്ന പ്രോഗ്രാമിലേക്ക് ആഗസ്ത് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ 0494 2407 350, 351.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 4-ന് ആരംഭിക്കും.

ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 2018 ബാച്ച് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും 2019 ബാച്ച് നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ 2018 ബാച്ച് ഏപ്രില്‍ 2020 പരീക്ഷയുടേയും പ്രോജക്ട് ഇവാല്വേഷന്‍, വൈവാവോസി, പ്രാക്ടിക്കല്‍ എന്നിവ 28, 29 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം., ബി.എ. എ.എഫ്.യു. ബി.വി.സി., ബി.എഫ്.ടി., ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ദീകരിച്ചു.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ടൈംടേബിള്‍

സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 27 july 2021

Next Story
Victers Channel Timetable July 28: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 28 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com