scorecardresearch
Latest News

University Announcements 27 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 27 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ടൈം ടേബിള്‍

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരി 15 ന് ആരംഭിക്കുന്ന ഒന്ന് രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ് സി./എം.കോം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എം.എല്‍.ഐ.എസ്‌സി.) (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി -2019 അഡ്മിഷന്‍), ഒക്‌ടോബര്‍ 2022 പരീക്ഷയുടെ (LISM 54 ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി എട്ടിനു കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (റെഗുലര്‍ -2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 പരീക്ഷയുടെ ബി.കോം. പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 31 മുതല്‍ വിവിധ കോളജുകളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.സോഷ്യോളജി (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍) പരീക്ഷയുടെ വാചാ പരീക്ഷ ജനുവരി 30, 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രം സെമിനാര്‍ ഹാളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഫെബ്രുവരി 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കു പിഴകൂടാതെ ഫെബ്രുവരി രണ്ടു വരെയും 150 രൂപ പിഴയോടെ ആറു വരെയും 400 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

എം ടെക് സ്‌പോട്ട് അഡ്മിഷന്‍ 30ന്

സ്‌കൂള്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എം ടെക് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി (എ.ഐ.സി.ടി.ഇ അംഗീകൃതം) പ്രോഗ്രാമില്‍ സീറ്റൊഴിവ്. എല്ലാ വിഭാഗങ്ങളിലുമുള്ള ഒഴിവുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ ക്രമീകരിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിലും മറ്റ് അര്‍ഹ വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ഥികള്‍ക്കു ഫീസിളവുണ്ട്.

60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ ഫിസികസ്, പോളിമര്‍ കെമിസ്ട്രി എന്നിവയില്‍ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ കെമിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, പോളിമര്‍ ടെക്‌നോളജി, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, മെറ്റലര്‍ജി, എന്‍ജിനീയറിങ് ഫിസിക്‌സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നിവയിലേതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി ജനുവരി 30നു രാവിലെ 10ന് വകുപ്പ് ഓഫീസില്‍ ഹാജരാകണം. മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു വിദേശ രാജ്യങ്ങളില്‍ ഇന്റേണ്‍ഷിപ്പും പി.എച്ച്.ഡി. കോഴ്‌സിന് അവസരവും ലഭിക്കും. ഫോണ്‍: 9447709276, 9746237388.

ഷോര്‍ട്ട് ടേം പ്രോഗ്രാം

ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി) നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളായ ബേക്കറി ആന്റ് കോണ്‍ഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്സ് – സപ്ലൈ ചെയിന്‍ ആന്റ് പോര്‍ട്ട് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളായ ഡാറ്റാ ആന്റ് ബിസിനസ് അനലിറ്റിക്സ്, ഫുഡ് പ്രോസസിംഗ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് എന്നിവയ്ക്ക് അപേക്ഷ നല്‍കാം. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ പരിശീലനം

എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി – നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷയുടെ ജനറല്‍ പേപ്പറിനു വേണ്ടിയുള്ള സൗജന്യ ഓഫ്‌ലൈന്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0481-2731025 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. ഫെബ്രുവരി രണ്ടു വരെ അപേക്ഷ സമര്‍പ്പിക്കാം. പിഴയോടെ ഫെബ്രുവരി മൂന്നിനും സൂപ്പര്‍ഫൈനോടെ ഫെബ്രുവരി നാലിനും അപേക്ഷ സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികളും വീണ്ടും എഴുതുന്നവരും ഒരു പേപ്പറിന് 50 രൂപ നിരക്കില്‍ (പരമാവധി 300 രൂപ) പരീക്ഷാ ഫീസിനൊപ്പം സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ എം.എസ്‌സി. മെഡിക്കല്‍ മൈക്രോബയോളജി (2021 അഡ്മിഷന്‍ റഗുലര്‍, 2018,2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രുവരി 13 ന് ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി ഒന്നു വരെയും പിഴയോടെ ഫെബ്രുവരി രണ്ടിനും സൂപ്പര്‍ഫൈനോടെ ഫെബ്രുവരി മൂന്നിനും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (പുതിയ സ്‌കീം, 2021 അഡ്മിഷന്‍ റഗുലര്‍ – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 30 മുതല്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.എ. കോര്‍പറേറ്റ് ഇക്കണോമിക്‌സ് മോഡല്‍ 2 (2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31 ന് പത്താമുട്ടം സെന്റ് ഗിറ്റസ് കോളേജില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി (റഗുലര്‍, സപ്ലിമെന്ററി, റീ-അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ ഫെബ്രുവരി എട്ടു വരെ അപേക്ഷ നല്‍കാം.

മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമെട്രിക്‌സ് (പി.ജി.സി.എസ്.എസ്, 2020 അഡ്മിഷന്‍ റഗുലര്‍ – ഏപ്രില്‍ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ ഫെബ്രുവരി എട്ടു വരെ അപേക്ഷ നല്‍കാം.

മൂന്നും നാലും സെമസ്റ്ററുകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എം.എ സംസകൃതം സ്‌പെഷ്യല്‍ സാഹിത്യ, സെപ്റ്റംബര്‍ 2021 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

നാലാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ ഫെബ്രുവരി എട്ടു വരെ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ് ബ്രാഞ്ച് 10 (ഡി) ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ് (2020 അഡ്മിഷന്‍ റഗുലര്‍ – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം.

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്, 2017 അഡ്മിഷന്‍ റഗുലര്‍,2016 അഡ്മിഷന്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 13 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

ഓഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി എട്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

ബി.വോക് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയ്ക്കും ഓര്‍ഗാനിക് ഫാമിങ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയ്ക്കും പിഴ കൂടാതെ ഫെബ്രുവരി ഒന്‍പതു വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ഹാള്‍ ടിക്കറ്റ്

ജനുവരി 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദം (റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022, ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഒക്ടോബര്‍ 2022 പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ സര്‍വകലാശാലയുമായി ബന്ധപ്പെടണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 january 2023