scorecardresearch

University Announcements 27 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 27 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
university news, education, ie malayalam

University Announcements 27 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് (ഉഠട)പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരള സര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി. എഡ് ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 4 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇ-ഗ്രാന്റ്‌സ് ആനുകൂല്യം

വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2021 അക്കാദമിക വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ ഇ-ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാക്കുന്നതിലേക്കായി ടി. വിദ്യാര്‍ത്ഥികളുടെ മിനിമം ബാലന്‍സ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ ഒന്നാം പേജ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുളള മൊബൈല്‍ നമ്പര്‍ എന്നിവ അടിയന്തരമായി താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് അയക്കേണ്ടതാണ്.

Advertisment

academic1sde@gmail.com(B.A വിദ്യാര്‍ത്ഥികള്‍)/academic3sde@gmail.com (B.Com/B.B.A/BLISc വിദ്യാര്‍ത്ഥികള്‍)/assistant.ac2@gmail.com(P.G വിദ്യാര്‍ത്ഥികള്‍)

MG University Announcements: എംജി സർവകലാശാല

പരീക്ഷാഫലം

2020 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി എട്ട് വരെ ഓൺലൈനായി സമർപ്പിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫിഷെറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ - പി.ജി.സി.എസ്.എസ്. - റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി എട്ട് വരെ സമർപ്പിക്കാം.

2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം

എസ്.ഡി.ഇ. ബിരുദ പ്രോഗ്രാമുകൾക്ക് 2018-19 വർഷത്തിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച് തുടർപഠനം നടത്താൻ കഴിയാത്തവർക്ക് രണ്ടാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് അവസരം. ഓൺലൈനായി 31 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും അപേക്ഷിക്കാം. ഫോൺ 0494 2407356, 2407494

കോവിഡ് സ്പെഷ്യൽ പരീക്ഷാ പട്ടിക

ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2020 പരീക്ഷയുടെയും ഏഴാം സെമസ്റ്റർ നവംബർ 2020 പരീക്ഷയുടെയും കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ബി.ആർക്ക്. ഏപ്രിൽ 2020 പരീക്ഷയുടെ കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ അധിക പട്ടികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.എ. നവംബർ 2021 റഗുലർ പരീക്ഷകൾ ഫെബ്രുവരി 5-ന് തുടങ്ങും.

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 4-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ മാറ്റിവെച്ചു

01.02.2022, 03.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ മാറ്റിവെച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹോൾടിക്കറ്റ്

03.02.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

02.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പഠന സഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഇരിട്ടി എംജി കോളേജിൽ നാളെ( 28 .01. 2022)  നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം വർഷ ബികോം വിദ്യാർത്ഥികൾക്കായുള്ള പഠനസഹായി വിതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയിരിക്കുന്നു.

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: