scorecardresearch
Latest News

University Announcements 27 February 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 27 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും അറിയാം

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.പി.എ (വീണ) ഡിസംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ 10 മുതല്‍ നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടം 2018 സ്‌കീം നാലാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ നടത്തും. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.കോം ഹിയറിങ് ഇംപയേര്‍ഡ് (റഗുലര്‍ – 2019 സ്‌കീം, സപ്ലിമെന്ററി -2013 സ്‌കീം) ഓഗസ്റ്റ് 2022 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

പി ജി, എം ടെക് പ്രവേശനം

വിവിധ പഠനവകുപ്പുകളില്‍ പി.ജി, എം.ടെക് കോഴ്‌സുകള്‍ക്ക് ഫെബ്രുവരി 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണു യോഗ്യത. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണു പ്രവേശനം. അപേക്ഷകള്‍ admissions.keralauniversity.ac.in/css2023 വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാഫീസ് 750 രൂപ. അവസാന തീയതി ഏപ്രില്‍ 20. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471-2308328.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2019 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ മാര്‍ച്ച് 13നു തുടങ്ങും. പിഴയില്ലാതെ ആറു വരെയും പിഴയോടെ ഏഴിനും സൂപ്പര്‍ ഫൈനോടെ എട്ടിനും അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ ഫീസിനൊപ്പം 240 രൂപ സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

പ്രാക്ടിക്കല്‍

അഞ്ചാം സെമെസ്റ്റര്‍ ബി.വോക് സസ്റ്റെയ്നബിള്‍ അഗ്രിക്കള്‍ച്ചര്‍ (2020 അഡ്മിഷന്‍ റഗുലര്‍ – പുതിയ സ്‌കീം – ജനുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഏഴു മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

2022 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2017,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷാഫലം പ്രിസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് മാര്‍ച്ച് 13 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം.

2022 ഒക്ടോബറില്‍ നടത്തിയ അഞ്ചാം സെമെസ്റ്റര്‍ എം.എസ്‌സി മെഡിക്കല്‍ ബയോ കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം മാര്‍ച്ച് 13 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

എസ് ഡി ഇ കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ മാര്‍ച്ച് നാലിനു തുടങ്ങും. വിദ്യാര്‍ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം നിശ്ചിത സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ മാര്‍ച്ച് 22-നു തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് ഒന്‍പതു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ മാര്‍ച്ച് 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

ഐഡന്റിറ്റി കാര്‍ഡ്

2022 – 23 അധ്യയന വര്‍ഷത്തെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അഫ്‌സല്‍ – ഉല്‍ – ഉലമ പ്രിലിമിനറി പ്രോഗ്രാമിനു രജിസ്റ്റര്‍ ചെയ്തവരുടെ ഐഡന്റിറ്റി കാര്‍ഡ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം കോം, എം എ അറബിക് ഡിഗ്രി -ഒക്ടോബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

ടൈം ടേബിള്‍

യഥാക്രമം ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ ആരംഭിക്കുന്ന നാല്, എട്ട് സെമസ്റ്റര്‍ ബി.എ എല്‍ എല്‍ ബി (റെഗുലര്‍/സപ്ലിമെന്ററി), മേയ് 2023 പരീക്ഷകളുടെ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

സര്‍വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ എം എ/എം എസ്‌സി/എം സി എ/എം എല്‍ ഐ എസ് സി/എല്‍ എല്‍ എം/എം ബി എ (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലര്‍/സപ്ലിമെന്ററി മേയ് 2023 പരീക്ഷയ്ക്കു റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കു പിഴയോടെ അപേക്ഷിക്കാനുള്ള സമയപരിധി മാര്‍ച്ച് രണ്ടു വരെ നീട്ടി. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് പിന്നീട് അനുവദിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 february 2023

Best of Express