scorecardresearch
Latest News

University Announcements 27 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 27 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

സെപ്റ്റംബറില്‍ നടത്തിയ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി, എം.എ മലയാളം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ കേന്ദ്രം

ജനുവരി അഞ്ചു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ (വിദൂര വിദ്യാഭ്യാസം) ബി.എ.ഐ.എസ്.സി പരീക്ഷകള്‍ക്കു ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യല്‍സയന്‍സ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവര്‍ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ പരീക്ഷയെഴുതണം. മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മാറ്റമില്ല.

പരീക്ഷാ രജിസ്‌ട്രേഷന്‍

ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ബി.സി.എ 2001 സ്‌കീം (2010 മുത 2012 അഡ്മിഷന്‍) ആന്‍ഡ് 2013 സ്‌കീം (2013 ആന്‍ഡ് 2014 അഡ്മിഷന്‍) ഡിഗ്രി മെഴ്‌സി ചാന്‍സ് വിദൂരവിദ്യാഭ്യാസം പരീക്ഷകള്‍ക്ക് (ആന്വല്‍) പിഴ കൂടാതെ ജനുവരി 13 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി .എ (വയലിന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ 10 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവാവോസി

പാര്‍ട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ആന്വല്‍ സ്‌കീം ഏപ്രി 2022 സെഷന്‍ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ഓഗസ്റ്റ് 2022 നടത്തിയ പരീക്ഷയുടെ വൈവാവോസി ജനുവരി അഞ്ചിന് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സർവകലാശാല

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സി.എസ്.എസ്. – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി നാലു മുതല്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ ബി.എ. ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ – മെഡല്‍ 2, സി.ബി.സി.എസ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 11 ന് അതതു കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാള്‍ ടിക്കറ്റ്

സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒന്നാം സെമസ്റ്റര്‍ ബി.എ എല്‍. എല്‍. ബി (റെഗുലര്‍/ സപ്ലിമെന്ററി), നവംബര്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ചവരുടെ ഹാള്‍ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തില്‍ നിന്നു കൈപ്പറ്റണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സര്‍വകലാശാലയുമായി ബന്ധപ്പെടണം.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) ഏപ്രില്‍ 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ജനുവരി ഒന്‍പതു വരെ സ്വീകരിക്കും. ഗ്രേഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പാര്‍ട്ട് 1, 2 വിഷങ്ങളുടെ ഒന്നാം വര്‍ഷ പേപ്പറുകള്‍ എഴുതിയ രണ്ടാം വര്‍ഷ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളുടെ ഫലവും വെബ് സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 december 2022

Best of Express