scorecardresearch
Latest News

University Announcements 27 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 27 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പിഎച്ച്.ഡി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ജനുവരി 1 മുതല്‍ 15 വരെ നടത്താനിരിക്കുന്ന പിഎച്ച്.ഡി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിക്കുവാന്‍ താല്‍പ്പര്യമുളളവര്‍ക്ക് റിസര്‍ച്ച് പോര്‍ട്ടലില്‍ അവരവരുടെ പ്രൊഫൈല്‍ രൂപീകരിക്കാനുളള അവസരം നല്‍കുന്നതാണ്. 2021 ഡിസംബറില്‍ നടന്ന പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷക്കായി പ്രൊഫൈല്‍ രൂപീകരിച്ചവര്‍ വീണ്ടും പ്രൊഫൈല്‍ രൂപീകരിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ റിസര്‍ച്ച് പോര്‍ട്ടലില്‍ നിന്നും ലഭ്യമാണ്.

വൈവ വോസി

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ എം.എ. സോഷ്യോളജി (2016 അഡ്മിഷന്‍ – പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ഡിസംബര്‍ 29 ന് രാവിലെ 10.30 ന് കാര്യവട്ടം സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (മേഴ്‌സിചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ 2022 ജനുവരി 3 വരെയും 150 രൂപ പിഴയോടെ ജനുവരി 6 വരെയും 400 രൂപ പിഴയോടെ ജനുവരി 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാഫലം

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി.. ഇലക്ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഡിസംബറിൽ നടന്ന നാല്, ആറ് സെമസ്റ്റർ സി.ബി.സി.എസ്.എസ്. – ബി.കോം (മോഡൽ I, II, III 2009-12 അഡ്മിഷൻ) മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള അപേക്ഷകർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. 2011 അഡ്മിഷന് മുൻപുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസ് സഹിതം ജനുവരി 10 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കാം.

2019 ഡിസംബറിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം. (സി.ബി.സി.എസ്.എസ്. – മോഡൽ I, II, II) സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് (2013 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. 2011 അഡ്മിഷന് മുൻപുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസ് ഒടുക്കി ജനുവരി 10 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം.

2019 ഡിസംബറിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.എസ്. – മോഡൽ I, II, III 2009 – 2012 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് -ജനുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. 2011 അഡ്മിഷന് മുൻപുള്ളവർ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസ് ഒടുക്കി ജനുവരി 10 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സൂവോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫിസിക്‌സ് (മെറ്റീരിയൽസ് സയൻസ്) (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി (റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന എം.എ. ഇംഗ്ലീഷ് (സി.ബി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. പോളിമർ കെമിസ്ട്രി (സി.എസ്.എസ് – റെഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മ്യൂറല്‍ പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ജനുവരി 10-ന് തുടങ്ങുന്ന മ്യൂറല്‍ പെയ്ന്റിംഗ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.

പരീക്ഷാ ഫലം

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻ കീഴിൽ സർ സയ്യദ് കോളേജ്, തളിപ്പറമ്പ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിരുദ ബി എ/ ബി ബി എ/ ബി കോം (Regular/ Supplimentary/ Improovement) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ) 30.12.2021 വ്യാഴാഴ്ച സർ സയ്ദ് കോളേജ് തളിപ്പറമ്പ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു.

വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എ മ്യൂസിക്, ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്‌സ് / വുഡ് സയൻസ് & ടെക്നോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ) നവംബർ 2020 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് .

പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 07.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാ കേന്ദ്രം

28-12-2021 (ചൊവ്വ) ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബിരുദ ( മേഴ്സി ചാന്‍സ്/ സപ്ലിമെന്‍ററി – 2009 മുതല്‍ 2013 വരെയുള്ള അ‍ഡ്മിഷന്‍) -മെയ് 2020 പരീക്ഷ സര്‍വകാലാശാല ആസ്ഥാനമായ താവക്കര ക്യാമ്പസില്‍ നടക്കും.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.

ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ് വഴി പട്ടികജാതി,മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാനത്തീയതി ഡിസംബര്‍ 31 ആണ്. പ്രിന്‍സിപ്പാള്‍,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട ജില്ല. 04734296496, 8547126028.

Read More: University Announcements 24 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 27 december 2021