University Announcements 27 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനു സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന
സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ 29നു രാവിലെ 10നു മുന്‍പായി എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതാത് കോളജുകളില്‍ ഹാജരാകണം.
എല്ലാ കോളജുകളിലും എല്ലാ കോഴ്‌സുകള്‍ക്കും ഒരേ ഷെഡ്യൂള്‍ തന്നെയാണ് കൗണ്‍സിലിങ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷ
കര്‍ത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ത്ഥി ഒപ്പിട്ട സമ്മതപത്രം എന്നിവ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒന്നാം വര്‍ഷ ബി എഡ് പ്രവേശനം: ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ഒന്നാം വര്‍ഷ ബി എഡ് പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രൊഫൈല്‍ മുഖേന യൂണിവേഴ്‌സിറ്റി ഫീസ് ഓണ്‍ലൈനായി അടച്ച ശേഷം അലോട്ട്‌മെന്റ് മെമ്മോയും പ്രൊഫൈല്‍ പ്രിന്റൗട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രസ്തുത കോള
ജില്‍ 30 നകം ഹാജരാകണം.
അലോട്ട്‌മെന്റ് ലഭിച്ച ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുളള അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടുന്നതിനായി സര്‍വകലാശാല ഫീസ് ഒടുക്കി സ്ഥിര അഡ്മിഷന്‍ എടുക്കണം. ലഭിച്ച സീറ്റില്‍ തൃപ്തരാണെങ്കില്‍ സ്ഥിര അഡ്മിഷന്‍ എടുത്ത ശേഷം ഹയര്‍ ഓപ്ഷനുകള്‍ 30-നു വൈകിട്ട് അഞ്ചിനു മുന്‍പായി നീക്കം ചെയ്യണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ പ്രസ്തുത ഓപ്ഷനിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്. വിശദവിവരങ്ങള്‍സര്‍വകലാശാലവെബ്‌സൈറ്റില്‍.
എം ബി എ (ഈവനിങ്- ജനറല്‍) തീയതി നീട്ടി
സര്‍വകലാശാലയ്ക്കു കീഴില്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ (ഐ എം കെ) എം ബി എ (ഈവനിങ് – ജനറല്‍) കോഴ്‌സിലേക്കുളള 2022 – 24 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി 30 ലേക്കു നീട്ടി. വിജ്ഞാപനത്തില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ടൈംടേബിള്‍
സെപ്റ്റംബര്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എല്‍ എല്‍ എം പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
MG University Announcements: എം ജി സർവകലാശാല
കോഴ്‌സുകളിലേക്ക് 31 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി സര്‍വകലാശാല പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഫലിം മേക്കിങ്, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തുന്ന എം ടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് ഓഗസ്റ്റ് 31 ന് വൈകിട്ട് നാലുവരെ http://www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2733595, ഇ-മെയില്‍: cat@mgu.ac.in.
പരീക്ഷാ ഫലം
ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി ബി സി എസ് – ബി എ/ബി കോം/ ബി എസ്.സി. (മോഡല്‍ I, II, III) (20172019 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2022 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സി ബി സി എസ്- ബി ബി എ/ ബി സി എ/ ബി ബി എം/ ബി എഫ് ടി/ ബി എസ് ഡബ്ല്യു/ ബി ടി ടി എം (മോഡല്‍ III – ന്യു ജനറേഷന്‍) (2019 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്/ റീ-അപ്പിയറന്‍സ് / 2017, 2018 അഡ്മിഷന്‍ – റീ-അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 നവംബറില്‍ നടന്ന ഒന്ന് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബി എഫ് ടി (ഓഫ് ക്യമ്പസ് – സപ്ലിമെന്ററി / മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്്മപരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം സെപ്റ്റംബര്‍ ആറ് വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.
2021 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ പി ജി സി എസ് എസ്-എം എസ്‌സി ഫിസിക്സ് (2012-2018 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എംകോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ 15-ന് മുമ്പായി കണ്‍ട്രോളര്‍ക്കു നേരിട്ടു സമര്‍പ്പിക്കണം. പരീക്ഷാ രജിസ്ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി ജി സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 14-നു തുടങ്ങും.
വൈവ മാറ്റി
സെപ്റ്റംബര്‍ 20-നു തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം ബി എ വൈവ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ
ബി ബി എ-എല്‍ എല്‍ ബി. (ഓണേഴ്സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 19-നും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും സെപ്റ്റംബര്‍ 20-നും തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി പി എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
സീറ്റ് ഒഴിവ്
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മങ്ങാട്ടുപറമ്പ് ക്യാമ്പസ് ഐടി പഠനവകുപ്പിലെ എം സി എ പ്രോഗാമില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഓരോ സീറ്റും എം എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ എസ് സി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ 29ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠനവകുപ്പ് മേധാവിയുടെ മുന്‍പില്‍ ഹാജരാകണം.
സീറ്റ് ഒഴിവ്
നീലേശ്വരം ക്യാമ്പസില്‍ പുതിയതായി ആരംഭിച്ച അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമില്‍ എസ് സി, എസ് ടി, മുസ്ലീം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഉന്നതപഠനത്തിനു യോഗ്യത നേടിയ പ്ലസ്ടു കഴിഞ്ഞ (കോമേഴ്‌സ് അല്ലാത്തവര്‍ മിനിമം 45 ശതാനം മാര്‍ക്ക് ) വിദ്യാര്‍ത്ഥികള്‍ 30നു രാവിലെ 10.30നു നീലേശ്വരം ക്യാമ്പസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9847859018
പരീക്ഷാ രജിസ്‌ട്രേഷന്‍
സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം എ ഇക്കണോമിക്‌സ് റെഗുലര്‍ (മേയ് 2022) പരീക്ഷകള്‍ക്കു 29, 30 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം. എ പി സി. സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഒന്നിനു വൈകിട്ട് അഞ്ചുവരെ ലഭ്യമാകും.
പരീക്ഷാഫലം
സര്‍വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം സി എ., എല്‍ എല്‍ എം. (സപ്ലിമെന്ററി 2015 സിലബസ്), നവംബര്‍ 2020 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയക്കും പകര്‍പ്പിനും സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം