Latest News

University Announcements 27 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 27 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദം/ബി.എഡ് പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍/സെന്ററുകള്‍ എന്നിവിടങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ. ട്രെയിനിംഗ് കോളേജുകളിലേയും ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്നതാണ്.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തില്‍ മാറ്റം

കേരളസര്‍വകലാശാലയുടെ യു.ജി. പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരം ഛആത കാറ്റഗറിയില്‍ നിന്നും ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഋണട സംവരണത്തിനു അര്‍ഹതയുണ്ടെങ്കില്‍ അത് തങ്ങളുടെ പ്രൊഫൈലില്‍ ആഗസ്റ്റ് 30 ന് മുന്‍പ് അപ്‌ഡേറ്റ് ചെയ്തു പുതിയ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.

ഒന്നാംവര്‍ഷ ബി.പി.എ. പ്രവേശനം – ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ്വാതിതിരുനാള്‍ ഗവ.സംഗീത കോളേജില്‍ നടത്തുന്ന ഒന്നാംവര്‍ഷ ബി.പി.എ. കോഴ്‌സിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. മാത്തമാറ്റിക്‌സ് (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷ – ജൂലൈ 2021 ന്റെ ഭാഗമായുളള പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 31 ന് പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി റെഗുലര്‍ ജൂലൈ 2021 പരീക്ഷയുടെ ഭാഗമായുളള പ്രാക്ടിക്കല്‍ പരീക്ഷകള്‍ കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗത്തിന് സെപ്റ്റംബര്‍ 1 മുതല്‍ 3 വരെയും ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍ക്ക് സെപറ്റംബര്‍ 2, 3 തീയതികളിലും പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ് ആന്റ് ആര്‍ട്ട്ഹിസ്റ്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്‌സ് – 2018 സ്‌കീം) റെഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.പി.ഇ. (2020 സ്‌കീം) റെഗുലര്‍ പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യു.ഐ.ടി പ്രിന്‍സിപ്പാള്‍ – അഭിമുഖം

കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ യു.ഐ.ടി. കളിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ആഗസ്റ്റ് 31 ന് കേരളസര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്നു. അഭിമുഖത്തിന് ഹാജരാകുന്നതിനുളള മെമ്മോ ലഭിച്ചവര്‍ മെമ്മോയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

സ്പെഷൽ പരീക്ഷ; രജിസ്ട്രേഷൻ സെപ്തംബർ മൂന്നുവരെ

ആറാം സെമസ്റ്റർ യു.ജി., സി.ബി.സി.എസ്. (റഗുലർ – അഫിലിയേറ്റഡ് കോളേജ്/ പ്രൈവറ്റ്) ഏപ്രിൽ 2021 പരീക്ഷകൾക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നതും കോവിഡ് സാഹചര്യങ്ങൾമൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നതുമായ 2018 അഡ്മിഷൻ വിദ്യാർഥികൾക്കായി നടത്തുന്ന സ്പെഷൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ സർവകലാശാല വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം മുഖേന സെപ്തംബർ മൂന്നിനകം രജിസ്റ്റർ ചെയ്യണം.

ബിരുദ ഏകജാലകം; അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിനകം പ്രവേശനം നേടണം

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർ ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷൻ ഓൺലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളേജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. കോവിഡ് 19 വൈറസ് വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താൽക്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളേജുകളിൽ .ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തിൽ താൽക്കാലിക പ്രവേശനം ലഭിച്ചവരിൽ നിന്നും കോളേജുകൾ ഫീസ് വാങ്ങാൻ പാടുള്ളതല്ല.

സ്ഥിര/ താൽക്കാലിക പ്രവേശനം നേടിയവർ കോളേജുകൾ പ്രവേശനം നൽകിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്. ഒന്നാം അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം കൺഫേം ചെയ്യണം.

പരീക്ഷകേന്ദ്രം

ബി.ടെക് സപ്ലിമെന്ററി/മേഴ്സി ചാൻസ് (2010 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജിയിൽ പഠിച്ചിരുന്ന ഐ.ടി. ബ്രാഞ്ച് വിദ്യാർഥികൾ മുളവൂർ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലും, മറ്റ് ബ്രാഞ്ചുകളിലെ വിദ്യാർഥികൾ കറുകുറ്റി എസ്.സി.എം.എസ്. സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലും എല്ലാ സെമസ്റ്ററിലും പരീക്ഷയെഴുതണം.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി (സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (റഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (റഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്് സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ് – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) പുതിയ സ്‌കീം റഗുലർ (2016 അഡ്മിഷൻ)/ സപ്ലിമെന്ററി (2008-2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ്

2021-22 ബിരുദ പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയൊഴികെയുള്ള വിവരങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31-ന് വൈകീട്ട് 3 മണി വരെ അവസരമുണ്ട്. പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളേജ്, മണാശ്ശേരി എം.എ.എം.ഒ. കോളേജ് എന്നിവയില്‍ യഥാക്രമം പുതുതായി അനുവദിച്ച ബി.എസ് സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ബി.എ. അഡ്വര്‍ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം. അപേക്ഷയുടെ സമര്‍പ്പണത്തിനു ശേഷം ഫീസ് അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫീസടച്ച് അപേക്ഷ പൂര്‍ത്തീകരിക്കാനും സാധിക്കും. തിരുത്തലുകള്‍ക്ക് ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

ഗ്രേസ് മാര്‍ക്ക് അപേക്ഷ

2021-ല്‍ ബി.എ. പാസ്സായവരില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തേണ്ടവര്‍ സപ്തംബര്‍ 4-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ശേഷം വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

പരീക്ഷാ അപേക്ഷ

2018 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഫീസടച്ച് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 13 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി സി.ബി.സി.എസ്.എസ്. റഗുലര്‍, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് സപ്തംബര്‍ 10 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി 2019 പ്രവേശനം റഗുലര്‍, 2016 പ്രവേശനം സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2, 4, 6 സെമസ്റ്റര്‍ മൂന്ന് വര്‍ഷ ബാച്ചിലര്‍ ഓഫ് ലോ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 20 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കൊവിഡ് സ്‌പെഷ്യല്‍ പരീക്ഷ – പട്ടിക പ്രസിദ്ധീകരിച്ചു

2011 സ്‌കീം, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെയും 2015 സ്‌കീം, 2019 പ്രവേശനം മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെയും കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ സപ്തംബര്‍ 9-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനത്തിനുള്ള ഗ്രേസ് മാർക്ക്

2021 -22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് സ്കൗട്സ്. ഗൈഡ്‌സ്, റോവർ,റേഞ്ചർ എന്നിവയിൽ ഹയർ സെക്കണ്ടറി തലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്, നന്മമുദ്ര സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് 15 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കുന്നതാണ്. യോഗ്യരായ വിദ്യാർഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് പ്രസ്തുത വെയിറ്റേജ് രേഖപ്പെടുത്താവുന്നതാണ്. നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് 31 -08 -2021 നുള്ളിൽ പ്രസ്തുത വെയിറ്റേജ് രേഖപ്പെടുത്തേണ്ടതും അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുത്ത് വയ്‌ക്കേണ്ടതുമാണ്.ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തിയതി 31 -08 -2021 ആണ്.

2021-22 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 വർഷം അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 സെപ്റ്റംബർ 17 വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www. kannuruniversity.ac.in) ലഭിക്കും.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (സപ്ലിമെന്ററി), നവംബർ 2020, ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (കോവിഡ് സ്പെഷ്യൽ), നവംബർ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഹോൾടിക്കറ്റ്

01.09.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. സി. എ. (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്), മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വിദൂര വിദ്യാഭ്യാസം അവസാന വർഷ ബി. കോം./ ബി. ബി. എ. പ്രായോഗിക പരീക്ഷകൾ

24.08.2021 മുതൽ കണ്ണൂർ സർവ്വകലാശാല ഐ. ടി. ഡിപ്പാർട്ട്മെന്റ് മാങ്ങാട്ടുപറമ്പ കേന്ദ്രത്തിൽ വച്ച് നടത്താൻ തീരുമാനിച്ച് പിന്നീട് മാറ്റിവച്ച മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2021, കോവിഡ് സ്‌പെഷ്യൽ അവസാന വർഷ ബി. കോം./ ബി. ബി. എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2020 പ്രായോഗിക പരീക്ഷകൾ 31.08.2021, 01.09.2021 തീയതികളിൽ കൃഷ്ണ മേനോൻ സ്മാരക ഗവ: വിമൻസ് കോളേജ് പള്ളിക്കുന്ന്, UGC – HRDC കണ്ണൂർ സർവകലാശാല താവക്കര ക്യാംപസ് എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കും.പരീക്ഷാർഥികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സാനിറ്റൈസർ, കയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 26 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 27 august 2021

Next Story
Victers Channel: വിക്ടേഴ്സ് ചാനൽ: സ്കൂൾ ടിവിയിൽ ഇന്ന് അവധിVicters Channel Timetable April 14, വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 13 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ Victers Channel Timetable April 13: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 13 ചൊവ്വാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 'ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്‌. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. Read More: Victers Channel Timetable April 12: വിക്ടേഴ്‌സ് ചാനൽ; ഏപ്രിൽ 12 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ ക്ലാസുകൾ പതിനൊന്നാം ക്ലാസ് 08.00ന്- പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്) 08.30ന്- സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 8.30 ന്) 09.00ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്) 09.30ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്) ഒൻപതാം ക്ലാസ് 10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്) 10.30ന്-ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 10.30ന്) പ്രീ പ്രൈമറി 11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്) ഒന്നാം ക്ലാസ്സ് 11.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്) 12.00ന്- മലയാളം (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.00ന്) രണ്ടാം ക്ലാസ്സ് 12.30 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ചൊവ്വാഴ്ച രാവിലെ 07.30ന്) മൂന്നാം ക്ലാസ്സ് 1.00 ന്- പരിസരപഠനം 1.30 ന്- ഗണിതം നാലാം ക്ലാസ്സ് 2.00 ന്- ഗണിതം അഞ്ചാം ക്ലാസ്സ് 2.30 ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.00ന്) 3.00 ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 07.30ന്) ആറാം ക്ലാസ്സ് 3.30 ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.00ന്) ഏഴാം ക്ലാസ്സ് 4.00ന്- ഹിന്ദി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 6.30ന്) 4.30 ന്- കേരള പാഠാവലി എട്ടാം ക്ലാസ്സ് 5.00 ന്- അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.00ന്) 5.30ന്- ഗണിതം (പുനഃസംപ്രേഷണം ബുധനാഴ്ച രാവിലെ 05.30ന്) വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. For More News on Education, Follow this link Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express