University Announcements 27 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 മെയ് മാസത്തില്‍ നടത്താനിരുന്ന 2008 സ്കീം( ജനുവരി 2023) ബി.ടെക് റെഗുലര്‍ അഞ്ചാം സെമസ്റ്ററില്‍ വരുന്ന ബി.ടെക് പാര്‍ട്ട്ടൈം റീസ്ട്രെക്ചേര്‍ഡ് കോഴ്സിന്‍റെ മൂന്നും അഞ്ചും സെമസ്റ്ററുകളുടെയും, റെഗുലര്‍ ബി.ടെക് ആറാം സെമസ്റ്റര്‍ കോഴ്സ് കോഡില്‍ വരുന്ന പാര്‍ട്ട്ടൈം ബി.ടെക് റീസ്ട്രെക്ചേര്‍ഡ് കോഴ്സിന്‍റെ നാല്, ആറ് സെമസ്റ്ററുകളുടെയും പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. കേരളസര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2008 സ്കീം) ജനുവരി 2023 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല 2023 മെയ് മാസത്തില്‍ നടത്തുന്ന ബാച്ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ദ്വിവത്സര കോഴ്സ് – 2020 സ്കീം) നാലാം സെമസ്റ്റര്‍ റെഗുലര്‍ (2021 അഡ്മിഷന്‍) പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും രണ്ടും നാലും സെമസ്റ്റര്‍ സപ്ലിമെന്‍ററി (2020 & 2021 അഡ്മിഷന്‍) പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ഓഫ് ലൈനായും. പിഴയില്ലാതെ 2023 മെയ് 5 വരെയും 150 രൂപ പിഴയോടെ മെയ് 9 വരെയും 400 രൂപ പിഴയോടെ മെയ് 11 വരെയും സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ സി.ബി.സി.എസ് (2020 അഡ്മിഷന്‍ റെഗുലര്‍, 2018,2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2013 – 2016 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകളുടെയും 2023 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ സി.ബി.സി.എസ് ഡിഗ്രി സ്പെഷ്യല്‍ (സ്പോര്‍ട്സ്) പരീക്ഷകളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മേയ് 15. കേരളസര്‍വകലാശാല 2023 ഏപ്രില്‍ 4 ന് പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റര്‍ ബി.കോം (എസ്.ഡി.ഇ ഒക്ടോബര്‍ 2022 സെഷന്‍ പരീക്ഷയുടെ തടഞ്ഞുവച്ചിരുന്ന പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ടി വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മെയ് 31 വരെ ഓഫ്ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
സ്‌പെസിമെന്‍ കളക്ടര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗത്തില്‍ സ്‌പെസിമെന്‍ കളക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 15-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 24-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ഒന്ന്, മൂന്ന് വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 11 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2023 അഡീഷണല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 6 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
വിവിധ ബി.വോക്. പരീക്ഷകളുടെ പ്രാക്ടിക്കല്‍ മെയ് 6-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
സ്പോർട്സ് ക്വാട്ട പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിൽ 2023-24 വർഷത്തെ പി.ജി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾ, ഓൺലൈനിൽ സമർപ്പിച്ച പി ജി അപേക്ഷയുടെ പകർപ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 30/05/2023 നുള്ളിൽ അപേക്ഷ കായിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അറിയിപ്പ്
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ പരീക്ഷകൾക്ക് ചോദ്യബാങ്കും ഓൺലൈൻ ചോദ്യപ്പേപ്പർ വിതരണവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവകലാശാലയിലെ ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോളേജുകളിലെ അദ്ധ്യാപകർക്കായി നടത്തി വരുന്ന ശില്പശാലകളിൽ അടുത്തത് 2023 ഏപ്രിൽ 29 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1 മണി വരെ സർവകലാശാലയുടെ താവക്കര ക്യാമ്പസ്സിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കും. ബോട്ടണി, പ്ലാൻറ് സയൻസ്, ബയോടെക്നോളജി, മൈക്രോബയോളജി, ഫോറസ്ട്രി ആൻഡ് വുഡ് ടെക്നോളജി, സുവോളജി, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഫിസിക്സ്, ജോഗ്രഫി, ജിയോളജി, ഹോം സയൻസ്, സൈക്കോളജി എന്നീ വിഷയങ്ങളുടെ അദ്ധ്യാപകർക്കായാണ് അന്നേ ദിവസം ശില്പശാല നടക്കുന്നത്. മേൽപറഞ്ഞ വിഷയങ്ങളുടെ അദ്ധ്യാപകരെ ശിൽപശാലയിൽ പങ്കെടുപ്പിക്കാനുള്ള നടപടികൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണ്.
കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പ്
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2022) പരീക്ഷകളുടെ മൂല്യനിർണയം, 2023 മെയ് രണ്ട് മുതൽ വിവിധ മൂല്യനിർണയ ക്യാമ്പുകളിൽ ആരംഭിക്കും. .മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് ഉത്തരവ് ലഭിച്ച മുഴുവൻ പേരും അതാതു ക്യാമ്പുകളിൽ നിർബന്ധമായും ഹാജരായി മൂല്യനിർണയംസമയബന്ധിതമായി പൂർത്തിയാകേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
ബി ടെക് മാർക്ക് ലിസ്റ്റ്
നാല് ,ആറ് ( മെയ് 2021 ), ഏഴ് (നവംബർ 2020 ) സെമസ്റ്റർ ബി ടെക് ഡിഗ്രി സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പെടെ ) പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾക്കായി ഹാൾ ടിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം അതാത് പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി.സി.എ ഡിഗ്രി(റെഗുലർ /സപ്പ്ളിമെന്ററി) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 മെയ് 2, 3 തീയതികളിലായി അതാത് കോളേജുകളിൽ വച്ച് നടക്കും.വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാ രജിസ്‌ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ്) റെഗുലർ, നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ മെയ് 3 വരെയും പിഴയോടു കൂടി മെയ് 4 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
എം എ മ്യൂസിക്- ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ 2023 -24 വർഷത്തേക്കുള്ള എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കോടെ ബി എ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദമുള്ള സംഗീതാഭിരുചിയുള്ളവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
പരീക്ഷകൾക്ക് അപേക്ഷിക്കാം
നാല്, അഞ്ച്, ആറ് സെമസ്റ്ററുകൾ ബി.വോക്(2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ഓൾഡ് സ്‌കീം) പരീക്ഷകളൾക്ക് മെയ് ഒൻപതു മുതൽ 15 വരെ ഫീസടച്ച് അപേക്ഷ നൽകാം.
മെയ് 16 ന് പിഴയോടു കൂടിയും മെയ് 17 ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.ബി.എ(2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 10 വരെ ഫീസടച്ച് അപേക്ഷ നൽകാം.
പിഴയോടു കൂടി മെയ് 11 നും സൂപ്പർഫൈനോടു കൂടി മെയ് 12 നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2020 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെൻററി), രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ(2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 12 മുതൽ 16 വരെ ഫീസടച്ച് അപേക്ഷ നൽകാം.
മെയ് 17ന് പിഴയോടു കൂടിയും മെയ് 18ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
രണ്ടാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി(2020 അഡ്മിഷൻ റഗുലർ, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2015 വരെയുള്ള അഡ്മിഷനുകൾ ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 29ന് തുടങ്ങും.
മെയ് 15 വരെ ഫീസടച്ച് അപേക്ഷ നൽകാം. മെയ് 16ന് പിഴയോടു കൂടിയും മെയ് 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ സിറിയക്ക്(സി.എസ്.എസ് – 2021,2020 അഡ്മിഷനുകൾ റഗുലർ, 2019 അഡ്മിഷനുകൾ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും) പരീക്ഷകൾ മെയ് 16ന് തുടങ്ങും.
മെയ് മന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം. മെയ് നാലിന് പിഴയോടു കൂടിയും മെയ് അഞ്ചിന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ സിറിയക്ക്(സി.എസ്.എസ് – 2021,2020 അഡ്മിഷനുകൾ റഗുലർ, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ജൂൺ അഞ്ചിന് തുടങ്ങും.
മെയ് മന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം. മെയ് നാലിന് പിഴയോടു കൂടിയും മെയ് അഞ്ചിന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.എച്ച്.എം(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി – പുതിയ സ്‌കീം), (2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ഓൾഡ് സ്‌കീം) പരീക്ഷകൾ മെയ് ഒൻപതിന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ, എം.എസ്.സി, എം.കോം (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – മെയ് 2023) പരീക്ഷയുടെ മൂന്നാം സെമസ്റ്റർ പരീക്ഷകൾ മെയ് 16 നും നാലാം സെമസ്റ്റർ പരീക്ഷകൾ ജൂൺ ഏഴിനും ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2009 മുതൽ 2012 വരെ അഡ്മിഷൻ സെമസ്റ്റർ ഇംപ്രൂവ്‌മെൻറ്, മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 30ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ
പ്രോജക്ട്, വൈവ വോസി
ആറാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഏപ്രിൽ 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ മെയ് രണ്ടു മുതൽ നാലു വരെ അതത് കേന്ദ്രങ്ങളിൽ നടക്കും.
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിനാൻഷ്യൽ മാർക്കെറ്റ്‌സ്(2020 അഡ്മിഷൻ റഗുലർ – ഏപ്രിൽ 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ മെയ് രണ്ടിന് അതത് കേന്ദ്രങ്ങളിൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എ ജെ.എം.സി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മെയ് നാലു മുതൽ അതത് കോളജുകളിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെൻറ്, ഫാഷൻ ടെക്‌നോളജി, ഫാഷൻ ടെക്‌നോളജി ആൻറ് മർച്ചൻറൈസിംഗ്(ന്യു സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ടിന് തുടങ്ങും.
ആറാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ (സോഫ്റ്റ് വെയർ ഡെവലപ്‌മെൻറ് ലാബ്-2), വൈവാ പരീക്ഷകൾ മെയ് രണ്ടു മുതൽ നടക്കും.
പരീക്ഷാ ഫലം
2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി(2016 മുതൽ 2018 വരെ അഡ്മിഷൻ സപ്ലിമെൻററി, 2012 മുതൽ 2015 വരെ അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് രസീത് സഹിതം മെയ് 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം സമർപ്പിക്കാം.