University Announcements 27 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 27 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ്
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എം.പി.ഇ.) (2020 സെമസ്റ്റര്‍ സ്‌കീം – റെഗുലര്‍), അവസാന വര്‍ഷ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (എം.പി.ഇ.) (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) എന്നീ പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 5 വരെയും 150 രൂപ പിഴയോടെ മെയ് 10 വരെയും 400 രൂപ പിഴയോടെ മെയ് 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2020 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ.എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 11 വരെ അപേക്ഷിക്കാം.

2020 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ റഗുലർ/2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 11 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് പ്രവേശന പരീക്ഷ വഴി പ്രവേശനം നടത്തുന്ന ബിരുദബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മെയ് 10-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 160 രൂപയുമാണ് അപേക്ഷാ ഫീസ്. ഈ ഫീസ് നിരക്കില്‍ രണ്ട് കോഴ്‌സുകള്‍ക്ക് വരെ അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ഒരു അധിക പ്രോഗ്രാമിന് 55 രൂപ കൂടി അധിക ഫീസ് നല്‍കണം. സര്‍വകലാശാലാ നാനോ സയന്‍സ് പഠനവിഭാഗം നടത്തുന്ന എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് ജനറല്‍ വിഭാഗത്തിന് 555 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന വിജ്ഞാപനം, പ്രവേശന പരീക്ഷാ സമയക്രമം തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, പോളിമര്‍ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ മാറ്റിവച്ചു

അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല ഷെഡ്യൂൾ ചെയ്ത എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഓൺലൈൻപരീക്ഷകൾക്കു മാറ്റമില്ല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി, മെയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 10.05.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 27 april 2021

Next Story
കെഎംഎടി 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാംexam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com