scorecardresearch

University Announcements 26 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 26 September 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 23 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ/എം.എ.എച്ച്.ആര്‍.എം. പരീക്ഷകള്‍ 2022 ഒക്‌ടോബര്‍ 3 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 23 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ 2022 ഒക്‌ടോബര്‍ 3 ലേക്ക് മാറ്റിവച്ചിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഒക്‌ടോബര്‍ 11 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. റെഗുലര്‍/സപ്ലിമെന്ററി/മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ ജര്‍മന്‍ പഠനവകുപ്പില്‍ എം.എ. ജര്‍മന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പ്രോഗ്രാമിന് 2022-24 ബാച്ച് അഡ്മിഷന് ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2022 സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ കേരളസ്റ്റഡീസ് പഠനവഗവേഷണ വകുപ്പില്‍ എം.എ. മലയാളസാഹിത്യവും കേരളപഠനങ്ങളും പ്രോഗ്രാമിന് 2022-24 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായിവകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷനറി ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), പ്രോഗ്രാമിന് 2022 -24 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

ബിരുദാനന്തര ബിരുദം, ബി.എഡ് ഏകജാലകം; ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദം, ബി.എഡ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെൻറ് ലഭിച്ചവർ ഓൺലൈനിൽ ഫീസ് അടച്ച്, അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യതാ രേഖകളുടെ അസ്സൽ സഹിതം സെപ്റ്റംബർ 30ന് വൈകുന്നേരം നാലിനകം അലോട്മെൻറ് ലഭിച്ച കോളജിൽ നേരിട്ട് എത്തി പ്രവേശനം നേടണം.

നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം കോളജിലെത്തി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെൻറ് റദ്ദാക്കപ്പെടും.

മുൻ അലോട്ട്മെൻറുകളിൽ സ്ഥിര പ്രവേശനം എടുത്തശേഷം ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിൽ പങ്കെടുക്കുകയും അലോട്ട്മെൻറ് ലഭിക്കുകയും ചെയ്തവർ നിലവിൽ ലഭിച്ച അലോട്ട്മെൻറിൽ പ്രവേശനം നേടണം. ഇവരുടെ മുൻ അലോട്ട്മെൻറ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം. എസ്. സി എൻവയോൺമെന്റൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിൽ പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.

യോഗ്യരായ വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സർ രേഖകളുമായി സെപ്റ്റംബർ 29നു മുൻപ് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9447573027

പ്രാക്ടിക്കൽ പരീക്ഷ

ബി.എ മ്യൂസിക് മൃദംഗം (ഒന്നാം സെമസ്റ്റർ – ന്യൂ സ്‌കീം, 2021 അഡ്മിഷൻ – റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ – റീ-അപ്പിറയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28, 29 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടത്തും. വിശദമായ ടെം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

മൂന്നാം വർഷ ബി. പി. ടി (2008 അഡ്മിഷൻ മുതൽ – സപ്പ്ളിമെന്ററി / മേഴ്‌സി ചാൻസ് , ഓഗസ്റ്റ് 2022 പരീക്ഷ) പ്രാക്ടിക്കൽ/വൈവ പരീക്ഷ സെപ്റ്റംബർ 30, ഒക്ടോബർ മൂന്ന് തീയതികളിൽ എസ്.എം.ഇ ഗാന്ധിനഗർ സെന്ററിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

ബി.വോക് പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി. വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (ന്യൂ സ്‌കീം, 2021 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 28 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഫലം പ്രഖ്യാപിച്ചു

എം.എ. ഹിന്ദി ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ് , സപ്ലിമെൻററി – നവംബർ 2021, 2019 അഡ്മിഷനു മുൻപുള്ളത്), എം.എ സംസ്‌കൃതം സ്പെഷ്യൽ ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ (പി.ജി.സി.എസ്.എസ്, ജനുവരി 2022 – റെഗുലർ, സപ്ലിമെൻററി ബെറ്റർമെൻറ് )രണ്ടാം സെമസ്റ്റർ, എം.എ ഹിസ്റ്ററി നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്, സപ്ലിമെൻററി/ മെഴ്സി ചാൻസ് നവംബർ 2021) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

പുനർ മൂല്യ നിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും യഥാക്രമം 390 രൂപ, 170 രൂപ ഫീസ് അടച്ച് ഒക്ടോബർ പത്തുവരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in)

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

2022-23 അദ്ധ്യയന വര്‍ഷത്തെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന് ലേറ്റ് ഫീയോടു കൂടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 2022 വര്‍ഷത്തെ എം.എ. ഇംഗ്ലീഷിന് അപേക്ഷിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് മെയിന്‍/കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 1-ന് രാവിലെ 10.30 മുതല്‍ 1 മണി വരെ സര്‍വകലാശലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ നിന്നും 28 മുതല്‍ ലഭ്യമാകും.

എം.എഡ്. – വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അദ്ധ്യയന വര്‍ഷത്തെ ട്രെയ്‌നിംഗ് കോളേജുകളിലേക്കുള്ള എം.എഡ്. പ്രവശനത്തിന്റെ വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌നില പരിശോധിക്കാം. ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 21-ന് മുമ്പായി കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. ഫോണ്‍ 0494 2407016.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1331/2022

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസർ – താൽകാലിക നിയമനം

കണ്ണൂർ സർവ്വകലാശാലയുടെ ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ബയോഇൻഫ്രോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 55% മാർക്ക്. നെറ്റ് /പി എച്ച് ഡി ഉള്ളവർക്കും അനുബന്ധ വിഷയ മേഖലയിൽ ഗവേഷണ പ്രസിദ്ധികരണങ്ങൾ ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ സെപ്തംബർ 30 വെള്ളിയാഴ്ച രാവിലെ 10:30 മണിക്ക് മുമ്പായി ഹാജരാകണം.

സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി) പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം സെപ്തംബർ 28 രാവിലെ 10. 30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9447458499

ടോക്കൺ രജിസ്ട്രേഷന് അപേക്ഷിക്കാം

രണ്ടാം വർഷ ബിരുദ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത്, മൂന്നാം വർഷ ട്യൂഷൻ ഫീസ് അടക്കുകയും എന്നാൽ മൂന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന 2017, 2018, 2019 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് മാർച്ച് 2022 പരീക്ഷയ്ക്ക് ടോക്കൺ രജിസ്ട്രേഷൻ അനുവദിച്ച് തുടർന്ന് വരുന്ന മൂന്നാം വർഷ പരീക്ഷ എഴുതാൻ അവസരം നൽകുന്നു. കോവിഡ് 19 കാരണം മൂന്നാം വർഷ ട്യൂഷൻ ഫീസ് ഒടുക്കാൻ കഴിയാത്ത മേൽ വിഭാഗത്തിലെ അർഹരായ വിദ്യാർത്ഥികൾക്കും ട്യൂഷൻ ഫീസടച്ച് ടോക്കൺ രജിസ്ട്രേഷൻ അനുവദിക്കും. വിശദവിവരങ്ങൾക്ക് വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടുക

ഹോൾടിക്കറ്റ്

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

30.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഗവണ്മെന്റ് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് പരീക്ഷാസമയം കൈവശം കരുതേണ്ടതാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 26 september 2022

Best of Express