University Announcements 26 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പുതുക്കിയ പരീക്ഷാ തീയതി
ഒക്ടോബര്‍ 19, 20 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ ബി.എഡ.് ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (2019 സ്‌കീം – റെഗുലര്‍/സപ്ലിമെന്ററി, 2015 സ്‌കീം – സപ്ലിമെന്ററി/മേഴ്‌സിചാന്‍സ്) ഒക്ടോബര്‍ 28, 29 തീയതികളില്‍ നടത്തും. ഒക്ടോബര്‍ 28 ന് പ്രസ്തുത പരീക്ഷ രാവിലെ 9.30 മുതലും ഒക്ടോബര്‍ 29 ന് പരീക്ഷ രാവിലെ 10.30 മുതലും ആരംഭിക്കും.
ടൈംടേബിള്‍
ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ എട്ടു മുതല്‍ അതതു പരീക്ഷ കേന്ദ്രത്തില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ പരീക്ഷ (APGDEC – നവംബര്‍ 2022) നവംബര്‍ ഏഴു മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഓഗസ്റ്റില്‍ നടത്തിയ എം.ഫില്‍ ആര്‍ക്കിയോളജി, തമിഴ് 2020-2021 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്‌ട്രേഷന്‍
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ എം.എ/എം.എസ്.സി/ എം.കോം നവംബര്‍ 2022 (എസ്.ഡി.ഇ – 2017 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ നവംബര്‍ 10 വരെയും 150 രൂപ പിഴയോടെ നവംബര്‍ 14 വരെയും 400 രൂപ പിഴയോടെ നവംബര്‍ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. നോട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഡിസംബറില്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2018-2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 മുതല്‍ 2016 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഒക്ടോബര്‍ 29 വരെയും 150 രൂപ പിഴയോടെ നവംബര്‍ രണ്ടു വരെയും 400 രൂപ പിഴയോടെ നവംബര്‍ നാലു വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രാക്ടിക്കല്‍
ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ മ്യൂസിക്/ ബി.പി.എ (വോക്കല്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ ഒന്നു മുതലും ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ വോക്കല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 31 മുതലും തിരുവനന്തപുരം ശ്രീ
സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ 9.30 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സ്‌പോട്ട് അഡ്മിഷന്‍
കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളേജില്‍ ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും ബി.ടെക്. കോഴ്‌സുകളിലെ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഒക്‌ടോബര്‍ 27 മുതല്‍ കോളജ് ഓഫീസില്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9388011160, 9447125125.
MG University Announcements: എംജി സർവകലാശാല
ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം
സെന്റര്‍ ഫോര്‍ യോഗ ആന്റ് നാച്യുറോപ്പതിയുടെ പി. ജി. ഡിപ്ലോമ – യോഗ കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. താല്പര്യമുള്ളവര്‍ നാളെ (ഒക്ടോബര്‍ 28) രാവിലെ 11ന് സര്‍വകലാശാലാ കവര്‍ജന്‍സ് സെന്ററിലെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 9447569925
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി (2020 അഡ്മിഷന്‍ റെഗുലര്‍, 2016- 2019 അഡ്മിഷന്‍ സപ്ലിമെന്ററി ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷ നവംബര്‍ 14 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അപേക്ഷാ തീയതി നീട്ടി
ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബി.എസ്.സി. എം.എല്‍.ടി (2014 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി / 2008 മുതല്‍ 2013 വരെ അഡ്മിഷന്‍ മെഴ്സി ചാന്‍സ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. പിഴ കൂടാതെ നവംബര്‍ 21 വരെയും പിഴയോടു കൂടി നവംബര്‍ 22 നും സൂപ്പര്‍ഫൈനോടു കൂടി നവംബര്‍ 23 നും അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
- നവംബര്‍ 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.സി.എ. ബിരുദ പരീക്ഷകള്‍ക്ക് നവംബര്‍ മൂന്നു വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി നവംബര്‍ നാലിനും സൂപ്പര്‍ ഫൈനോടു കൂടി അഞ്ചിനും അപേക്ഷിക്കാം. ടൈം ടേബിളും ഫീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍.
- എട്ടാം സെമസ്റ്റര്‍ ഐ.എം.സി.എ. (2018 അഡ്മിഷന്‍ റഗുലര്‍ / 2017 അഡ്മിഷന്‍ സപ്ലിമെന്ററി) / ഡി.ഡി.എം.സി.എ. (2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ 16 ന് ആരംഭിക്കും. പിഴ കൂടാതെ നവംബര്‍ രണ്ടു വരെയും പിഴയോടു കൂടി മൂന്നിനും സൂപ്പര്‍ഫൈനോടു കൂടി നാലിനും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈം ടേബിള്‍ പരിഷ്‌കരിച്ചു
ഒക്ടോബര്‍ 17ന് ആരംഭിച്ച രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷല്‍ എഡ്യുക്കേഷന്‍ – ലേണിങ് ഡിസെബിലിറ്റി/ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2021 അഡ്മിഷന്‍ റഗുലര്‍ , 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി , 2017 അഡ്മിഷന്‍ ഫസ്റ്റ് മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ സെക്കന്‍ഡ് മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ തേഡ് മെഴ്‌സി ചാന്‍സ്, ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) ബിരുദ പരീക്ഷയോടൊപ്പം പെഡഗോജി ഓഫ് ടീച്ചിങ് (മലയാളം) പേപ്പര്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ചു. ഒക്ടോബര്‍ 28 നാണ് പരീക്ഷ.
ഇന്റേണല്‍ അസെസ്‌മെന്റ് റീ-ഡു
ബി.ആര്‍ക്ക് (2011 അഡ്മിഷന്‍ മുതല്‍) കോഴ്‌സില്‍ അഞ്ചു വര്‍ഷ റഗുലര്‍ പഠനം പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട തിയറി/ലാബ്/വൈവാ വോസി വിഷയങ്ങളുടെ ഇന്റേണല്‍ അസസ്‌മെന്റ് റീ-ഡുവിന് അപേക്ഷിക്കാന്‍ ഒരു അവസരം കൂടി. അപേക്ഷ നല്‍കാനുള്ള അവസാന തീയതി നവംബര്‍ 11 ആണ്. വിദ്യാര്‍ത്ഥികള്‍ പേപ്പറൊന്നിന് 2205 രൂപ നിരക്കില്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം ജനറല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018, 2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015, 2014 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 22) പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബര്‍ മൂന്നിന് എറണാകുളം മഹാരാജാസ് കോളജ് സംസ്‌കൃതം വിഭാഗത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
വൈവ വോസി മാറ്റി
നവംബര്‍ നാലിന് നടത്താനിരുന്ന മൂവാറ്റുപുഴ ശ്രീ നാരായണ കോളജ് ഓഫ് എഡ്യുക്കേഷനിലെയും തിരുവല്ല ടൈറ്റസ് ടീച്ചേഴ്സ് കോളജിലെയും നാലാം സെമസ്റ്റര്‍ എം.എഡ്. (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) വൈവ വോസി പരീക്ഷ നവംബര്‍ 11 ലേക്കു മാറ്റി. ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
- ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമണ്‍ ഫിസിയോളജി സിസിഎസ്എസ് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
- എം.എസ്.സി ബയോളജി (സിബിസിഎസ്എസ് പിജി) നവംബര്‍ 2020 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
- ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ സിബിസിഎസ്എസ് യുജി ഏപ്രില്‍ 2022 പരീക്ഷാ ഫലം പുനഃപ്രസിദ്ധീകരിച്ചു.
- ജനുവരിയില്‍ നടത്തിയ എംഎസ്.സി റേഡിയേഷന്‍ ഫിസിക്സ് മൂന്നാം സെമസ്റ്റര്‍ സിസിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
- സിസിഎസ്ഐടി വടകര സെന്ററില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, എംസിഎ എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രണ്ട് മണിക്ക് മുമ്പായി വടകര പാലോളിപ്പാലത്തുള്ള ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. എസ്.സി., എസ്.ടി.ട ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസ് ആവശ്യമില്ല.
- പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ ബിസിഎ, ബി.എസ്.ഡബ്ലിയു, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ബ്ലോക്ക് ചെയിന്‍ ടെക്നോളജി) കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കും ലേറ്റ് രജിസ്ട്രേഷന്‍ നടത്തി പ്രവേശനം നടത്താം. പ്രവേശന നടപടി ഒക്ടോബര്‍ 28ന് അവസാനിക്കും.
പി എച്ച് ഡി പ്രവേശനം
- സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ പി.എച്ച്.ഡി പ്രവേശനത്തിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പഠനവിഭാഗത്തില്‍ ഒക്ടോബര്‍ 19ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവര്‍ ഇമെയില്‍ അറിയിപ്പ് പ്രകാരം അഭിമുഖത്തിനായി ഒക്ടോബര്‍ 27, 28 തിയതികളില്‍ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ എത്തണം. റിപ്പോര്‍ട്ട് ചെയ്തിട്ടും അറിയിപ്പ് ലഭിക്കാത്തവര്‍ ഒക്ടോബര്‍ 28ന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗം വെബ്സൈറ്റ് കാണുക.
- ഗണിത ശാസ്ത്രം പിഎച്ച്.ഡി പ്രവേശനം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍വകലാശാല പഠന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ഗണിതശാസ്ത്ര പഠന വകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം.
- ഹിസ്റ്ററി പിഎച്ച്.ഡി. പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍വകലാശാല ചരിത്ര പഠന വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തിയതികളില്‍ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഇന്റര്‍വ്യൂ മെമ്മോ ഇമെയില്‍ ചെയ്തിട്ടുണ്ട്.
പരീക്ഷ
- മൂന്നാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് നവംബര്‍ 2021, 2020 കോവിഡ് സ്പെഷ്യല്‍ പരീക്ഷകള്‍ 27-ന് തുടങ്ങും.
- രണ്ടാം സെമസ്റ്റര്‍ ബിവോക് അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2021 പരീക്ഷ 26ന് തുടങ്ങും.
- അഞ്ചാം സെമസ്റ്റര്‍ ബിബിഎ, എല്‍എല്‍ബി (ഹോണേഴ്സ്) (2011 സ്‌കീം-2019 പ്രവേശനം ) റഗുലര്‍ നവംബര്‍ 2021, (2011 സ്‌കീം 2014-2018 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 16ന് ആരംഭിക്കും.
- മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി യൂണിറ്ററി ഡിഗ്രി (2015 സ്‌കീം 2020 പ്രവേശനം) റഗുലര്‍ നവംബര്‍ 2021, (2015 സ്‌കീം 2019 പ്രവേശനം) നവംബര്‍ 2021/2015 സ്‌കീം (2016-2018 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 16ന് ആരംഭിക്കും.
ബി ടി എച്ച് എം പരീക്ഷ പുനഃക്രമീകരിച്ചു
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്.എം. (സിബിസിഎസ്എസ് യുജി) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ നവംബര്‍ 14ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
സ്‌പോട്ട് അഡ്മിഷന്‍
പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എംഎസ്സി മോളിക്യൂലാര്‍ ബയോളജി പ്രോഗ്രാമില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 29നു രാവിലെ 11.30 ന് പഠന വകുപ്പില്‍ വകുപ്പ് തലവന്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9663749475.
സീറ്റ് ഒഴിവ്
മാങ്ങാട്ടുപറമ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠന വകുപ്പില്‍ പി ജി ഡി ഡി എസ് എ (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്) പ്രോഗ്രാമില്‍ എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 28നു രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ യോഗ എഡ്യൂക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ പ്രോഗ്രാമുകളുടെ 2022-23 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
യു ജി അസൈന്‍മെന്റ്
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 സെഷന്‍ ബിരുദ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) ഇന്റേണല്‍ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈന്‍മെന്റ് നവംബര്‍ 14നു വൈകിട്ട് നാല് മണിക്കു മുന്‍പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പി ജി അസൈന്‍മെന്റ്
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2020 പ്രവേശനം) നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമ്മുകളുടെ (ഏപ്രില്‍ 2022 സെഷന്‍) ഇന്റേണല്‍ വാല്വേഷന്റെ ഭാഗമായുള്ള അസൈന്‍മെന്റ് നവംബര്‍ 14നു വൈകിട്ടു നാലു വരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. തുടര്‍ന്നു ലഭിക്കുന്ന അസൈന്‍മെന്റുകള്‍ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സീറ്റ് ഒഴിവ്
നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാര്‍ട്‌മെന്റില്‍ എം എ ഹിന്ദി പ്രോഗ്രാമിന് ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28നു രാവിലെ 10.30നു വകുപ്പ് മേധാവിക്ക് മുന്‍പില്‍ നേരിട്ട് ഹാജരാകണം. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. ഫോണ്‍: 8921288025,8289918100
പരീക്ഷാ വിജ്ഞാപനം
നാലാം സെമസ്റ്റര്‍ ബി. എം. എം. സി., ബി. എ. സോഷ്യല്‍ സയന്‍സ്, ബി. എസ് സി. ലൈഫ് സയന്‍സസ് & കംപ്യൂട്ടേഷണല്‍ ബയോളജി / കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിങ് (റെഗുലര്‍), ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് നവംബര്‍ 10 മുതല്‍ മുതല്‍ 14 വരെ പിഴയില്ലാതെയും 15ന് പിഴയോടെയും അപേക്ഷിക്കാം.
ഹാള്‍ടിക്കറ്റ്
നവംബര്‍ രണ്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റര്‍ എം. സി. എ. (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), മേയ് 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.