Latest News

University Announcements 26 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 26 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ്. കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒക്‌ടോബര്‍ 30 വരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.

ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റം വരുവാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല.

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 29 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം ഒക്‌ടോബര്‍ 28, നവംബര്‍ 1, 3 തീയതികളില്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടത്തുന്നതാണ്. ഇതില്‍ ഉള്‍പ്പെട്ട പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജിലെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 28 നും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 1 നും നടത്തുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നവംബര്‍ 15 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ നവംബര്‍ 29 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) & ബി.എസ്‌സി. (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ നവംബര്‍ 1 വരെയും 150 രൂപ പിഴയോടെ നവംബര്‍ 5 വരെയും 400 രൂപ പിഴയോടെ നവംബര്‍ 9 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.പി.എ./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. പിഴകൂടാതെ ഒക്‌ടോബര്‍ 28 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെയും 400 രൂപ പിഴയോടെ നവംബര്‍ 2 വരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ ഇന്റഗ്രേറ്റഡ് ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 27, 28, 29 തീയതികളില്‍ (ഇ.ജെ.ത – പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) മെയ് 2020 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.കക – രണ്ട്) സെക്ഷനില്‍ ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. ഹിന്ദി, മ്യൂസിക്, രണ്ടാം വര്‍ഷ എം.എ.ഫിലോസഫി, അറബിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരീക്ഷാര്‍ത്ഥികള്‍ പാളയം സര്‍വകലാശാല ഓഫീസിലെ (ഇ.ജി.ത – പത്ത്) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

വിദൂരവിദ്യാഭ്യാസം – സ്റ്റഡി മെറ്റീരിയല്‍സ് കൈപ്പറ്റാം

കേരളസര്‍വകലാശാലയുടെ മൂന്നും നാലും സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ 2019 അഡ്മിഷന്‍ സ്റ്റഡി മെറ്റീരിയലുകള്‍ ഒക്‌ടോബര്‍ 27, 28 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.

സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 4 മാസം, കോഴ്‌സ്ഫീസ്: 5,000/-, അപേക്ഷാഫീസ്: 100/-, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ കോഴ്‌സ്, യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, കോഴ്‌സ്ഫീസ്: 15,000/-, അപേക്ഷാഫീസ്: 100/-, ക്ലാസുകള്‍: തിങ്കള്‍ മുതല്‍ വെളളി വരെ (വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ).

പ്രസ്തുത കോഴ്‌സുകള്‍ക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്ക് സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 – 2302523

ബിരുദ പ്രവേശനം 2021 ഒന്നാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള 1st സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഒക്ടോബര്‍ 26 മുതല്‍ 28 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 28 നുള്ളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ഒക്ടോബര്‍ 28 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും ജലൃാമിലി േഅറാശശൈീി എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. ജലൃാമിലി േഅഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഹിന്ദി (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 27 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ നവംബര്‍ 3 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പ് – സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2018 – 19 വര്‍ഷത്തെ വിവിധ ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യാതാലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും വിധത്തിലുളള പരാതികളുളളവര്‍ 2021 നവംബര്‍ 30 നകം പ്രിന്‍സിപ്പാള്‍ മുഖാന്തരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. നവംബര്‍ 30 നു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ടു മാത്രം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

സൗത്ത് സോണ്‍/ ഓള്‍ ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുള്ള 2017 – 18, 2018 – 19 & 2019 – 20 അദ്ധ്യയന വര്‍ഷങ്ങളിലെ കേരളസര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം 2021 ഒക്ടോബര്‍ 8 ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വെച്ച് നടത്തി. അന്നേ ദിവസം സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റാന്‍ കഴിയാത്ത സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളവര്‍ 2021 ഒക്ടോബര്‍ 25 നകം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ഇനിയും സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റാന്‍ കഴിയാത്ത സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളവര്‍ നവംബര്‍ 7 നകം നിര്‍ബന്ധമായും ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇവ സഹിതം ജി.വി.രാജാ പവലിയനില്‍ സ്ഥിതിചെയ്യുന്ന ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റേണ്ടതാണ്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ അധികാരപ്പെടുത്തിയ വ്യക്തിയുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡും, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, കായികതാരത്തിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ അഥവാ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തുയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, അധികാരപ്പെടുത്തിയ രേഖ എന്നിവ സമര്‍പ്പിച്ച് തുക കൈപ്പറ്റാവുന്നതാണ്. നിശ്ചിത തീയതിക്കുളളില്‍ കൈപ്പറ്റാത്ത സ്‌കോളര്‍ഷിപ്പ് തുക സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. അതിനുശേഷം കുട്ടികള്‍ക്ക് മേല്‍ സൂചിപ്പിച്ച കാലയളവില്‍ സ്‌കോളര്‍ഷിപ്പിന് യാതൊരുവിധ ക്ലെയിം ഉണ്ടായിരിക്കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷ തീയതി

ഒക്‌ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ/ 2019, 2018, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ/ 2019 അഡ്മിഷൻ റീഅപ്പിയറൻസ് മാത്രം) ബിരുദ പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

ഒക്‌ടോബർ 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 29, നവംബർ ഒന്ന് തീയതികളിൽ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും ഒക്‌ടോബർ 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ റഗുലർ/ സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ യഥാക്രമം നവംബർ മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ് സി. നഴ്‌സിംഗ് (2016 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ 17, 19, 22 തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ എട്ട്, ഒൻപത്, 10, 11 തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 12, 15, 16, 17 തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി), (പഴയ സ്‌കീം – 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 29, നവംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 21 തീയതികളിൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 29, നവംബർ ഒന്ന്, മൂന്ന് തീയതികളിൽ നടക്കും.

ഒക്‌ടോബർ 22ന് നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് ബി.ടെക്, ഒക്‌ടോബർ 2021 പരീക്ഷ നവംബർ 12ന് നടക്കും.

ഒക്‌ടോബർ 18, 20, 21, 22 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ യഥാക്രമം നവംബർ 11, 12, 15, 16 തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2018, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾ യഥാക്രമം നവംബർ ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടക്കും.

ഒക്‌ടോബർ 18, 20, 22 തീയതികളിൽ നടത്താനിരുന്ന മൂന്നും നാലും സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 27, 29, നവംബർ ഒന്ന് തീയതികളിൽ നടക്കും.

പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ സ്റ്റേറ്റ് ഫൈനാൻഷ്യൽ റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായി ഒഴിവുള്ള സീറ്റിലേയ്ക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 29ന് രാവിലെ 10ന് നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9895853210.

പരീക്ഷഫലം

2021 മാർച്ചിൽ നടന്ന അവസാന വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന 2019-2021 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (റഗുലർ, സപ്ലിമെന്ററി), എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (റഗുലർ) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് മൈക്രോ ബയോളജി റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

സൗജന്യ പരിശീലനം

മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0481-2731025.

ക്രെഷ് മാനേജർ – ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാലയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ക്രെഷിൽ കരാറടിസ്ഥാനത്തിൽ മാനേജരെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാല ബിരുദമുള്ളവരും അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രീ – പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പാസ്സായിട്ടുള്ളവരുമായിരിക്കണം അപേക്ഷകർ. ഇതു കൂടാതെ ക്രെഷ് നടത്തിപ്പിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 20നും 45നും ഇടയിൽ. നിയമിക്കപ്പെടുന്നയാൾക്ക് പ്രതിമാസം 13000 രൂപാ നിരക്കിൽ വേതനം ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവമ്പർ 10 ന് വൈകിട്ട് 5ന് മുമ്പ് ഡപ്യൂട്ടി രജിസ്ട്രാർ -2 (ഭരണ വിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., അതിരമ്പുഴ, കോട്ടയം. എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പരീക്ഷഫലം

സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസ്നസ് സ്റ്റഡീസ് 2020 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ – റീ അപ്പിയറൻസ് (മാനേജ്മെന്റ് സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സ്കൂൾ ഓഫ് ലെറ്റേഴ്സ് 2021 ആഗസ്തിൽ നടത്തിയ 2019 -21 ബാച്ച് നാലാം സെമസ്റ്റർ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ – ഫാക്കൽറ്റി ) സി.എസ്.എസ്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2020 മാർച്ചിൽ നടത്തിയ എം.എസ് സി – ബയോടെക്നോളജി (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവമ്പർ 10 വരെ സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പെപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

2020 നവമ്പറിൽ നടത്തിയ എം.എസ് സി – ബയോടെക്നോളജി (സി.എസ്.എസ്) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവമ്പർ 10 വരെ ഓൺലൈനായി സ്വീകരിക്കും. പുനർമൂല്യ നിർണയത്തിന് പേപ്പറൊന്നിന്ന് 370 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്സൈറ്റിലെ Students Portal എന്ന ലിങ്കിൽ ലഭിക്കും.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എം.സി. എ (2019 – അഡ്മിഷൻ – റഗുലർ/2018, 2017 അഡ്മിഷൻ – സപ്ലിമെൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവമ്പർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. കൂടുതൽ വിവരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 ബിരുദ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 8-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ഓവര്‍സിയര്‍ (സിവില്‍) നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഓവര്‍സിയര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ അസ്സല്‍ യോഗ്യതാരേഖകളുടെ പകര്‍പ്പുകള്‍ നവംബര്‍ 5-ന് മുമ്പായി രജിസ്ട്രാര്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍-673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ (www. uoc.ac.in)

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഫീസടച്ച് നേരിട്ട് അപേക്ഷിക്കാം. 18-ന് മുമ്പായി ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കണം. ഡസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 22-ന് നടക്കും.

സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 8 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്- യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്ക് ലൈഫ് സയന്‍സില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 12 മുതല്‍ 25 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബോട്ടണി, ജനിറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0494 2407350, 7351, ugchrdc. uoc.ac.in

പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

സര്‍വകലാശാലാ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 4-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കായികക്ഷമതാ പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.പി.എഡ്. പ്രവേശനത്തിന്റെ കായികക്ഷമതാ പരിശോധന 29 മുതല്‍ നവംബര്‍ 3 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ രാവിലെ 9 മണിക്ക് മുമ്പായി ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എഡ്. പ്രവേശനാഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്കായി 28, 29 തീയതികളില്‍ ഓണ്‍ലൈന്‍ അഭിമുഖം നടക്കുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലിങ്കില്‍.

പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് നാദാപുരം, ചെക്യാട് മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വിമെന്‍ പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ആണ്‍കുട്ടികള്‍ നാദാപുരം ടി.ഐ.എം. ട്രെയ്‌നിംഗ് കോളേജില്‍ പുതുക്കിയ ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 13 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 3-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് ബി.വോക്. ഫുഡ്‌സയന്‍സ് ഏപ്രില്‍ 2019 രണ്ടാം സെമസ്റ്റര്‍ (ഇന്റേണ്‍ഷിപ്പ് മാത്രം) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ (ഇന്റേണ്‍ഷിപ്പ് ഒഴികെ), നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 27, 28 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി സയന്‍സ് പഠനവകുപ്പില്‍ നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. ഏപ്രില്‍ 2021 പരീക്ഷകളുടെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ 27-നും വൈവ 28-നും രാവിലെ 9 മണി മുതല്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിഭാഗത്തിന് ഓപ്പണ്‍ എയര്‍ തിയേറ്റര്‍ നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. നിരത ദ്രവ്യമായ 350 രൂപ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്ന പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ക്വട്ടേഷന്‍ നവംബര്‍ 5-ന് 3 മണിക്ക് മുമ്പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പിന്‍ – 673635 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

കണ്ണൂർ സർവ്വകലാശാലക്ക് നാക് B++ ഗ്രേഡ്

നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (NAAC) സൈക്കിൾ-2 റി -അക്ക്രഡിറ്റേഷനിൽ കണ്ണൂർ സർവകലാശാലക്ക് B++ ഗ്രേഡ്. 26-10-2021 തിയ്യതി മുതൽക്കാണ് സർവകലാശാലക്ക് ഈ ഗ്രേഡ് ലഭിച്ചിരിക്കുന്നത്. തെലങ്കാനയിലെ ഡോ.ബി.ആർ.അംബേദ്‌കർ ഓപ്പൺ സർവകലാശാല വൈസ്-ചാൻസലർ പ്രൊഫ. സീതാരാമ റാവു കുസു0ബയുടെ അധ്യക്ഷതയിലുള്ള ആറംഗ പിയർ ടീം ഒക്ടോബർ 7 മുതൽ 9 വരെ സർവകലാശാലയിൽ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ 5 വർഷത്തെ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് B ഗ്രേഡിൽ നിന്നും B++ ഗ്രേഡിലേക്ക് സർവകലാശാല എത്തിയത്.

എം.എസ്.സി മോളിക്യൂലർ ബയോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ എം.എസ്.സി. മോളിക്യൂലർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി (SC) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ഒക്ടോബർ 27 ബുധനാഴ്ച രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 9663749475, 04672284256.

ബി.എഡ്‌ പ്രവേശനം

2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ് 27.10.2021 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം 28.10.2021 മുതൽ 02.11.2021 വരെ നടത്തുന്നതായിരിക്കും. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളെ കോളേജ് അധികാരികൾ ഫോൺ മുഖാന്തരം ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ പ്രോസ്‌പെക്ട്‌സിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്.ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രവേശനത്തിന് പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്.

ബി എഡ് പ്രവേശനം : ഡിപ്പാർട്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ അവസരം

ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഡിപ്പാർട്മെന്റ് ക്വാട്ട യിൽ അപേക്ഷിക്കാൻ താല്പര്യപെടുന്നവർ 27.10.2021 05:00 PM വരെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്. ഇതിനായി താഴെപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
വെബ്സൈറ്റ് : www. admission. kannuruniversity.ac.in ഹെല്പ് ലൈൻ നമ്പർ:0497 2715261,7356948230

വിദൂര വിദ്യാഭ്യാസ പരീക്ഷാ സമയം

നവംബർ 1 ന് (01.11.2021) നടക്കുന്ന വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2011 അഡ്മിഷൻ മുതൽ)ഏപ്രിൽ 2021 പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 മണിവരെയായി പുനഃക്രമീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ഏപ്രിൽ 2021 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. മൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്. മാർക്ക്/ഗ്രേഡ് മാറ്റമുളള പക്ഷം വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റും റിസൽട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും സഹിതം മാർക്ക് ലിസ്റ്റ് പുതുക്കിലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: സ്പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫഷറീസില്‍ എം.എഫ്.എസ്.സി സീഫുഡ് സേഫ്റ്റി ആന്റ് ട്രേഡ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29-ന് രാവിലെ പത്തിന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in ഫോണ്‍: 0484-2354711

കുസാറ്റ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് ഇലക്ട്രോണിക്‌സ് വകുപ്പില്‍ എം. ടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29-ന് രാവിലെ 10.00 മണിക്ക് വകുപ്പ് ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862321 വെബ്‌സൈറ്റ്: https:// admissions.cusat.ac.in

Read More: University Announcements 23 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 26 october 2021

Next Story
ട്രെയിൻ വൈകി, കർണാടകയിൽ 500 ഓളം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ലhampi express, indian railway, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com