University Announcements 26 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 26 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 26 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാ

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എസ്‌സി കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ റിന്യൂവബിള്‍ എനര്‍ജി, എം.എ. ഹിന്ദി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷന്‍ എസ്.സി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 നവംബര്‍ 29 രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ മലയാളം പഠനവകുപ്പില്‍ എം.എ മലയാളം പ്രോഗ്രാമിന് 2021-23 ബാച്ചില്‍ അഡ്മിഷന്‍ എസ്.ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 നവംബര്‍ 29 രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

പി.എച്ച്ഡി എന്‍ട്രന്‍സ് പരീക്ഷ

കേരളസര്‍വകലാശാലയുടെ ഈ വര്‍ഷത്തെ പി.എച്ച്ഡി. എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ പ്രവേശന പരീക്ഷ 2021 ഡിസംബര്‍ 4 (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ 1 മണി വരെ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. പരീക്ഷ പൂര്‍ണമായും കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതായിരിക്കും. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് തന്നെ എല്ലാവരും നിശ്ചിത ഹാളുകളില്‍ ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പി.എച്ച്.ഡി എന്‍ട്രന്‍സ് പരീക്ഷയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും താല്‍ക്കാലിക അടിസ്ഥാനത്തിലാണ്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതും, പാസ് മെമ്മോ നല്‍കുന്നതും, അപേക്ഷയില്‍ പിഴവുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും. വിശദവിവരങ്ങള്‍ക്ക് 0471-2386264 എന്ന നമ്പറിലും acb1 @keralauniversity.ac.in എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്. എക്‌സാം സെന്ററിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: കഴക്കൂട്ടം, ബസ് സ്റ്റോപ്പ് :കാര്യവട്ടം.

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എം.എസ്. ഡബ്ല്യു 2021 -22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് 2021 നവംബര്‍ 12 ന് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 2018 സ്‌കീം വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍ക്ക് നവംബര്‍ 29, 30 തീയതികളിലും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് ഡിസംബര്‍ 1,2,3 തീയതികളിലും പ്രസ്തുത കോളേജില്‍ വച്ച് തന്നെ നടത്തുന്നത്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ജനുവരി 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി. ബി. സി.എസ് ബി.എ, ബി.എസ്.സി, ബി.കോം ഡിഗ്രി (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015-2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ 04.12.2021 വരെയും 150 രൂപ പിഴയോടുകൂടി 08.12.2021 വരെയും 400 രൂപ പിഴയോടുകൂടി 10.12.2021 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മേഴ്സി ചാന്‍സ്

ബിടെക് ഡിഗ്രി കോഴ്സ് , 2008 സ്‌കീമില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ (2008 മുതല്‍ 2012 അഡ്മിഷന്‍ വരെയുള്ള), പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ലഭിക്കാത്തവരും മുന്‍പ് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് ചെയ്തിട്ടില്ലാത്തവരും) ഈവന്‍/ഓട് (ഋ്‌ലി/ഛററ) സെമസ്റ്ററുകളുടെ ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ (അവസാന ചാന്‍സ്) അപേക്ഷ നല്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 20. 2008 സ്‌കീം – പാര്‍ട്ട് ടൈം (2008 മുതല്‍ 2012 അഡ്മിഷന്‍ വരെയുള്ള) വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കേണ്ടതാണ്.അപേക്ഷയുടെ പകര്‍പ്പും മറ്റു വിശദ വിവരങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

ബി.ടെക്. ഡിഗ്രി കോഴ്സ്, 2013 സ്‌കീമില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ (2013, 2014 അഡ്മിഷന്‍), പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ലഭിക്കാത്തതും മുന്‍പ് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് ചെയ്തിട്ടില്ലാത്തവരുമായ) ഈവന്‍/ഓട് (ഋ്‌ലി/ഛററ) സെമസ്റ്ററുകളുടെ ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ (അവസാന ചാന്‍സ്) അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 20. 2013 സ്‌കീം – പാര്‍ട്ട്‌ടൈം (2013, 2014 അഡ്മിഷന്‍) വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയോ ടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കേണ്ടതാണ് .അപേക്ഷയുടെ പകര്‍പ്പും മറ്റു വിശദ വിവരങ്ങളും യൂണിവേഴ്‌സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ് .

MG University Announcements: എംജി സർവകലാശാല

നാനോ, എനർജി വിഭാഗങ്ങളിൽ എം.ടെക് പഠനത്തിനവസരം

തൊഴിൽ-ഗവേഷണ മേഖലകളിൽ ശ്രദ്ധിക്കപ്പെടുന്ന നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, എനർജി സയൻസസ് വിഷയങ്ങളിൽ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ പ്രത്യേക പഠനകേന്ദ്രങ്ങൾ നടത്തുന്ന എം.ടെക് കോഴ്‌സുകളുടെ പുതിയ ബാച്ചുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. നാലു സെമസ്റ്ററുകളിലായി നടത്തുന്ന കോഴ്‌സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവകലാശാലകളിൽ സ്റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് അവസരം നൽകുന്നു. എം.ടെക്, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ബയോടെക്‌നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് എനർജി സയൻസസിലുള്ള എം.ടെക്‌ പ്രോഗ്രാമിന് അപേക്ഷിക്കാം. എം.ടെക്

ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ബയോടെക്‌നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവരെയാണ് എം.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി കോഴ്‌സിലേക്ക് പരിഗണിക്കുക. ഇരു കോഴ്‌സുകൾക്കും എ.ഐ.സി.ടി.ഇ. അംഗീകാരമുള്ളതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് – എം.ടെക് നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി – 9447712540, എം.ടെക് എനർജി സയൻസസ് – materials @mgu.ac.in, 8281082083

പുതുക്കിയ പരീക്ഷ തീയതി

നവംബർ 24ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.

നവംബർ 26ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.

നവംബർ 27ന് അഫിലിയേറ്റഡ് കോളജേുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 30ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.

ഡിസംബർ നാലിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ് സി./ എം.കോം./എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാ തീയതി

മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ എട്ടുമുതൽ നടക്കും. പിഴയില്ലാതെ നവംബർ 29 വരെയും 525 രൂപ പിഴയോടെ നവംബർ 30 നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നിനും അപേക്ഷിക്കാം.

വൈവാ -വോസി

2021 സെപ്തംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ – റഗുലർ – ദ്വിവത്സരം) പരീക്ഷയുടെ വൈവാ -വോസി നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തീസീസിന്റെ രണ്ടു കോപ്പിയുമായി പരീക്ഷയ്ക്ക് എത്തണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

വോക്-ഇൻ-ഇന്റർവ്യൂ 29 ന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ നവംബർ 29 ന് രാവിലെ 11.30 ന് സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ റൂം നമ്പർ 21 ൽ നടക്കും. ഓ.സി., ഒ. ബി.സി വിഭാഗങ്ങൾക്ക് ഓരോന്നു വീതം എന്ന കണക്കിൽ ഓരോ വിഷയത്തിലും രണ്ട് വീതം ഒഴിവുകളാണുള്ളത്. മാത്തമാറ്റിക്‌സിലോ അപ്ലൈഡ് മാത്തമാറ്റിക്‌സിലോ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര – ബിരുദമാണ് മാത്തമാറ്റിക്‌സ് വിഭാഗത്തിൽ നിയമനത്തിനുള്ള യോഗ്യത. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും ഒന്നിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ പരിഗണിക്കുക.

ആർ ആന്റ് പൈത്തൺ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യവും അധ്യാപന പരിചയവുമുള്ള പി. എച്ച് ഡി / യു ജി സി- സി എസ് ഐ ആർ / ജെ ആർ എഫ് / എൻ ഇ റ്റി യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ / നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കോവിഡ് – 19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുക.

അന്തിമ സ്ഥാനപട്ടിക

2019 മെയ് മാസം നടത്തിയ എം.എസ് സി. മാത്തമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ജിത ജെയ്ക്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ ശ്രുതി എസ്. കുമാർ, എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും പാലാ സെന്റ് തോമസ് കോളേജിലെ സി.കെ. അഞ്ജലി, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ അലീന ജോയ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഹാർഡ്‌വെയർ/ നെറ്റ്‌വർക്ക് എൻജിനീയർ നിയമനം

മഹാത്മാഗാന്ധി സർവകലാശാലയിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ സീനിയർ ഹാർഡ്‌വെയർ/ നെറ്റ്‌വർക്ക് എൻജിനീയർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ http://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.

സ്റ്റുഡന്റ്‌സ് ഇൻഡക്‌ഷൻ പ്രോഗ്രാം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021-22 അക്കാദമിക വർഷത്തിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഇൻഡക്ഷൻ പ്രോഗ്രാം ആരംഭിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പ്രൊഫ. പി.റ്റി. ബാബുരാജ് അധ്യക്ഷത വഹിച്ചു. മുഖ്യ പരിശീലകൻ ഐസക് തോമസ് പരിപാടിക്ക് നേതൃത്വം നൽകി. ഡോ. പി.എസ്. സുകുമാരൻ, ഇ. രാജേഷ്, റിൻസിമോൾ മാത്യു എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നടത്തും. നവംബർ 30 വരെയാണ് ഇൻഡക്ഷൻ പ്രോഗ്രാം.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി – സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി) പി.ജി.സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (റഗുലർ, സപ്ലിമെന്ററി), സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബോട്ടണി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒൻപതുവരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂണിൽ ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2020-22 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എസ്.ഡബ്ലയു പ്രവേശന അലോട്ട്‌മെന്റ്

2021-22 അധ്യയനവര്‍ഷത്തെ എം.എസ്.ഡബ്ലിയു പ്രോഗ്രാമിന്റെ പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് നവംബര്‍ 30-നകം അതത് സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ് https://admission.uoc.ac.in
ഫോണ്‍: 04942407016, 7017

സ്വിമ്മിങ് പൂള്‍ മാനേജര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാനേജരുടെ ഒഴിവിലേക്ക് നവംബര്‍ 30-ന് രാവിലെ 11 മണിക്ക് കായിക പഠന വകുപ്പിലെ മേധാവിയുടെ ചേംബറില്‍ അഭിമുഖം നടത്തും. പ്രതിമാസ വേതനം 27000/-രൂപ. പുരുഷന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത എം.ബിഎ/സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എംബിഎ, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം, നീന്തല്‍ പരിജ്ഞാനം.

പുനര്‍മൂല്യനിര്‍ണ്ണയ ഫലം

രണ്ടാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എം.എസ്.സി ബയോകെമിസ്ട്രി (നാഷണല്‍ സ്ട്രീം) നാലാം സെമസ്റ്റര്‍ ജൂണ്‍ 2021(2019 പ്രവേശനം) പരീക്ഷയുടെ അപേക്ഷ പിഴയില്ലാതെ സംബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും. ഡസര്‍ട്ടേഷന്‍ ഡിസംബര്‍10 ന് സമര്‍പ്പിക്കണം. വൈവ ഡിസംബര്‍ 13ന് നടത്തും.

ഏഴാം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍(2017 സ്‌കീം 2017 പ്രവേശനം ) നവംബര്‍ 2020 പരീക്ഷ ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടത്തും.

സ്‌പോക്കണ്‍ അറബിക് കോഴ്‌സ്

ഇസ്ലാമിക് ചെയര്‍ നാല് മാസത്തെ സ്‌പോക്കണ്‍ അറബിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 7907529655

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്(സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ 2018 പ്രവേശനം ബിവോക് സോഫ്‌റ്റ്വെയര്‍ ഡവലപ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെക്‌നോളജി, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷഷന്‍ ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം, ജ്വല്ലറി ഡിസൈനിങ്ങ്, ജെമ്മോളജി, ഫിഷ് പ്രൊസസിങ്ങ് ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി, അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സേഷന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

08.12.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2009 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കും.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 26 november 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com